എന്‍ജിനീയര്‍മാര്‍ക്ക് ഭാരത് ഇലക്ട്രോണിക്സില്‍ അവസരം; 145 ഒഴിവുകളിലേക്ക് അപേക്ഷിക്കാം
എന്‍ജിനീയര്‍മാര്‍ക്ക് ഭാരത് ഇലക്ട്രോണിക്സില്‍ അവസരം; 145 ഒഴിവുകളിലേക്ക് അപേക്ഷിക്കാം
കേന്ദ്ര സർക്കാരിന്റെ പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സിൽ വിവിധ പ്രോജക്ടുകളിലും സോഫ്റ്റ്വേർ ഡിവിഷനിലുമായി 145 എൻജിനീയർ ഒഴിവ്. കരാർ നിയമനമായിരിക്കും. സോഫ്റ്റ്വേർ ഡിവിഷനിൽ 108 അവസരവും പ്രോജക്ടുകളിൽ 37 അവസരവുമാണുള്ളത്. വിവിധ പ്രോജക്ടുകളിലേക്കുള്ള നിയമനം മഹാരാഷ്ട്ര, കർണാടകം, കേരള, തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഒഡിഷ, പശ്ചിമബംഗാൾ, ലക്ഷദ്വീപ്, ആൻഡമാൻ ആൻഡ് നിക്കോബാർ ദ്വീപുകൾ, ന്യൂ ഡൽഹി എന്നിവിടങ്ങളിലായിരിക്കും. കേരളത്തിൽ കൊച്ചിയിലും അഴിക്കോടുമാണ് അവസരം. സോഫ്റ്റ്വേർ ഡിവിഷൻ-108 ട്രെയിനി എൻജിനീയർ-54, യോഗ്യത: കംപ്യൂട്ടർ സയൻസ് ബി.ഇ./ബി.ടെക്ക്. ജനറൽ/ഇ.ഡബ്ല്യു.എസ്./ഒ.ബി.സി. വിഭാഗക്കാർ ഫസ്റ്റ് ക്ലാസിൽ പാസായിരിക്കണം. എസ്.സി./എസ്.ടി./ഭിന്നശേഷിക്കാർ പാസായിരുന്നാൽ മതി. പ്രായപരിധി: 25 വയസ്സ്. പ്രോജക്ട് എൻജിനീയർ-54, യോഗ്യത: മെക്കാനിക്കൽ/കംപ്യൂട്ടർ സയൻസ്/ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ ബി.ഇ./ബി.ടെക്ക്. ജനറൽ/ഇ.ഡബ്ല്യു.എസ്./ഒ.ബി.സി. വിഭാഗക്കാർ ഫസ്റ്റ് ക്ലാസിൽ പാസായിരിക്കണം. എസ്.സി./എസ്.ടി./ഭിന്നശേഷിക്കാർ പാസായിരുന്നാൽ മതി. പ്രായപരിധി: 28 വയസ്സ്. പ്രോജക്ടുകളിലേക്ക് ഒഴിവ്-37 പ്രോജക്ട് എൻജിനീയർ-I-37, (ഒഴിവുള്ള ട്രേഡുകൾ: സിവിൽ-18, ഇലക്ട്രിക്കൽ-11, മെക്കാനിക്കൽ-8), യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ബി.ഇ./ബി.ടെക്ക്. ബിരുദം. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. പ്രായപരിധി: 28 വയസ്സ്. വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.bel-india.in എന്ന വെബ്സൈറ്റ് കാണുക. അവസാന തീയതി: സെപ്റ്റംബർ 27. 145 engineer vacancies at bharat electronics; apply by 27 September