മെഡിക്കൽ, എൻജിനിയറിങ്, ഫാർമസി, ആർക്കിടെക്ചർ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിന് വിദ്യാർഥികൾ ഒരുങ്ങിക്കഴിഞ്ഞു. എൻജിനിയറിങ് റാങ്ക് വന്നുകഴിഞ്ഞാലുള്ള ഓപ്ഷൻ രജിസ്ട്രേഷൻ, അലോട്ട്മെന്റ് നടപടിക്രമങ്ങൾ തുടങ്ങിയ കാര്യങ്ങൾ പ്രൊഫഷണൽ കോഴ്സ് ഗൈഡൻസ് സെമിനാറിൽ പ്രവേശനപരീക്ഷ മുൻ ജോയന്റ് കമ്മിഷണർ എസ്. സന്തോഷ് വിശദീകരിച്ചു. സെൻട്രലൈസ്ഡ് അലോട്ട്മെന്റ് പ്രോസസിൽ ഓപ്ഷൻ രജിസ്ട്രേഷന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സെമിനാറിൽ വിശമായി സംസാരിച്ചു. ഓപ്ഷൻ രജിസ്ട്രേഷന് എൻജിനീയറിങിന്റെ വിവിധ വിഭാഗങ്ങൾ തിരഞ്ഞെടുക്കുമ്പോൾ വിദ്യാർഥികൾ പ്രത്യേക ശ്രദ്ധ പുലർത്തണം. റാങ്ക്ലിസ്റ്റ് അധികം വൈകാതെ പ്രസിദ്ധീകരിക്കുമെന്നും വിശദവിവരങ്ങൾ ceekerala.org എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നാളെ: കുസാറ്റ് പ്രവേശന നടപടികൾ പ്രവേശനപരീക്ഷ ഒഴിവാക്കിയതിനാൽ കുസാറ്റിലെ പ്രവേശനം ഏതു രീതിയിലാണെന്നതിനെക്കുറിച്ച് വിദ്യാർഥികൾക്ക് ആശങ്കയുണ്ട്. കുസാറ്റിലെ പ്രവേശനനടപടികൾ കുസാറ്റ് പോളിമർ സയൻസ് ആൻഡ് റബ്ബർ ടെക്നോളജി വിഭാഗം മേധാവി ഡോ. സുനിൽ കെ. നാരായണൻകുട്ടി വ്യാഴാഴ്ച ഉച്ചയ്ക്ക് 2.15-ന് വിശദീകരിക്കും. ഈ മാസം 25 വരെയാണ് സെമിനാർ. Know KEAM 2020 option registration details through ask expert 2020, professional course guidance seminar