* നാലുവർഷത്തിലൊരിക്കലാണ് ഏഷ്യൻ ഗെയിംസ് നടക്കുന്നത്. "Ever onwards” എന്നതാണ് ഏഷ്യൻ ഗെയിംസിന്റെ മുദ്രാവാക്യം.
* ഇന്ത്യക്കാരനായ ജെ.ഡി സോന്ധിയാണ് ഏഷ്യൻ ഗെയിംസിന്റെ മുദ്രാവാക്യവും ചിഹ്നവും രൂപകല്പന ചെയ്തത്.
* 1951-ൽ ന്യൂഡൽഹിയിലാണ് ആദ്യത്തെ ഏഷ്യൻ ഗെയിംസ് നടന്നത്.
* 1951-ലെ ഡൽഹി ഏഷ്യൻ ഗെയിംസിലാണ് ഇന്ത്യ ഏറ്റവുമധികം സ്വർണം നേടിയത്;15 സ്വർണം.
* തായ്ലൻഡിന്റെ തലസ്ഥാനമായ ബാങ്കോക്കിലാണ് ഏറ്റവും കൂടുതൽ തവണ ഏഷ്യൻ ഗെയിംസ് നടന്നത് (1966, 70,78, 98).
* രാജ്യതലസ്ഥാനങ്ങൾക്ക് പുറത്ത് ഏഷ്യൻ ഗെയിംസ് നടത്തിയത് 1994-ൽ ഹിരോഷിമയിലും 2002-ൽ ബുസാനിലും മാത്രമാണ്.
* ഇന്ത്യയിൽ രണ്ടു തവണയാണ് ഏഷ്യൻ ഗെയിംസ് നടന്നത് - 1951ലും 1982ലും
* 1986 സോൾ ഏഷ്യൻ ഗെയിംസിൽ നാലു സ്വർണം നേടിയ താരം പി.ടി. ഉഷയാണ്.
* ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മെഡലുകൾ നേടിയ രാജ്യമാണ് ജപ്പാൻ
* ഏഷ്യൻ ഗെയിംസ് ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ മെഡൽ ജേത്രിയാണ് ചൈനയുടെ 13 കാരിയായ ചെൻറു ഓലിൻ
* ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ആദ്യ ഇന്ത്യൻ വനിത കമൽജിത്ത് സന്ധു
* അഞ്ച് ഏഷ്യൻ ഗെയിംസിലും നാല് ഒളിമ്പിക്സിലും പങ്കെടുത്ത മലയാളിയാണ് പി.ടി.ഉഷ
* 1974 -ലെ ടെഹ്റാൻ ഏഷ്യൻ ഗെയിംസിൽ ലോങ്ജംപ് സ്വർണം നേടിയത്
8.07 മീറ്റർ ചാടിയ മലയാളി താരം ടി.സി യോഹന്നാൻ ആണ്. അതേ ഗെയിംസിൽ ലോങ്ജംപിൽ വെങ്കലം നേടിയതും സതീഷ്പിള്ള എന്ന മലയാളിയാണ്.
* 1951-ലെ ഡൽഹി ഏഷ്യാഡിൽ ഇന്ത്യ രണ്ടാം സ്ഥാനത്തും 1962-ലെ ജക്കാർത്ത ഗെയിംസിൽ മൂന്നാംസ്ഥാനത്തുമെത്തി.
* 1978 -ലെ ബാങ്കോക്ക് ഏഷ്യൻ ഗെയിംസിൽ
7.85 മീറ്റർ ലോങ്ജംപ് ചാടി സ്വർണം നേടിയത് മലയാളിതാരം സുരേഷ്ബാബുവാണ്.
2010 - ഏഷ്യാഡ്
* ചൈനയിലെ ഗ്യാങ്ഷൂവിലാണ് 2010-ലെ ഏഷ്യൻ ഗെയിംസ് നടന്നത്.പതിനാറാമത്തെ ഏഷ്യാഡിലായിരുന്നു.ഇത് 45 രാജ്യങ്ങൾ പങ്കെടുത്തു.
* മെഡൽപ്പട്ടികയിൽ ചൈന ഒന്നാമതും,ദക്ഷിണ കൊറിയ,ജപ്പാൻ എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങളിലും എത്തി.
* 14 സ്വർണം,17 വെള്ളി 34 വെങ്കലം എന്നിവയുൾപ്പടെ 65 മെഡലുകൾ നേടി ഇന്ത്യ ആറാം സ്ഥാനത്തെത്തി.
2014 ഏഷ്യൻ ഗെയിംസ്
* ദക്ഷിണ കൊറിയയിലെ ഇഞ്ചിയോണിലാണ് 2014 -ലെ ഏഷ്യൻ ഗെയിംസ് നടന്നത്
* ദക്ഷിണ കൊറിയയിൽ നടന്ന മൂന്നാമത്തെ ഏഷ്യൻ ഗെയിംസാണിത്. സോൾ (1986 )ബുസാൻ (2002 )എന്നിവയാണ് മറ്റു വേദികൾ
* മെഡൽപ്പട്ടികയിൽ ചൈന ഒന്നാമതും ജപ്പാൻ,ദക്ഷിണ കൊറിയ എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങളിലും എത്തി.
* 11 സ്വർണം 10 വെള്ളി 36 വെങ്കലം എന്നിവയുൾപ്പെടെ 57 മെഡലുകൾ നേടിയ ഇന്ത്യ എട്ടാം സ്ഥാനത്തെത്തി
* മലയാളിയായ ടിന്റു ലൂക്ക ഉൾപ്പെട്ട ടീം 4 400 മീറ്റർ റിലേയിൽ സ്വർണവും 800 മീറ്ററിൽ വെള്ളിയും നേടി.
* മലയാളിതാരം ഒ.പി.ജെയ്‌ഷ വനിതകളുടെ 1500 മീറ്ററിൽ വെങ്കലം നേടി.
ആഫ്രോ-ഏഷ്യൻ ഗെയിംസ്
* Two Continents and One Spirit എന്നതാണ് ആഫ്രോ-ഏഷ്യൻ ഗെയിംസിന്റെ മുദ്രാവാക്യം
* 2003 -ൽ ഹൈദരാബാദിലാണ് ആദ്യ ആഫ്രോ-ഏഷ്യൻ ഗെയിംസ് നടന്നത്
* 2003 -ലെ ഗെയിംസിൽ ഏറ്റവുമധികം മെഡലുകൾ നേടിയത് ചൈനയായിരുന്നു.
* ഏറ്റവുമധികം മെഡലുകൾ നേടിയ ഇന്ത്യൻ താരം സാനിയ മിർസ (4 സ്വർണം)
കോമൺവെൽത്ത് ഗെയിംസ്
* 1930 -ൽ കാനഡയിലെ ഹാമിൽട്ടണിലാണ് കോമൺവെൽത്ത് ഗെയിംസ് ആരംഭിച്ചത്.നാലുവർഷത്തിലൊരിക്കലാണ് കോമൺവെൽത്ത് ഗെയിംസ് നടക്കുന്നത്.ആസ്റ്റലേ കൂപ്പറാണ് കോമൺവെൽത്ത് ഗെയിംസ് സ്ഥാപകൻ.ബ്രിട്ടീഷ് എംപയർ ഗെയിംസ് എന്നാണ് കോമൺവെൽത്ത് ഗെയിംസിന്റെ പഴയ പേര് .
* മലേഷ്യയുടെ തലസ്ഥാനമായ കോലാലംപൂരിലാണ് കോമൺവെൽത്ത് ഗെയിംസ് ഏഷ്യയിൽ ആദ്യമായി അരങ്ങേറിയത്
* കോമൺവെൽത്ത് ഗെയിംസിൽ അത്ലറ്റിക്സിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിതയാണ് അഞ്ചുബോബിജോർജ്
* 2002 -ൽ മാഞ്ചസ്റ്ററിലാണ് ലോങ്ജംപിൽ അഞ്ചു വെങ്കലം നേടിയത്
* 2010 -ലെ ഗെയിംസ് ന്യൂഡൽഹിയിലാണ് നടന്നത്
* 2014 -ലെ കോമൺവെൽത്ത് ഗെയിംസ് സ്കോട്ട്ലാൻഡിൽ ഗ്ളാസ്ഗോയിലാണ് നടന്നത്
* ഇതിൽ ഇന്ത്യ മെഡൽപ്പട്ടികയിൽ അഞ്ചാം സ്ഥാനം നേടി (15 സ്വർണം,30 വെള്ളി,19 വെങ്കലം ആകെ 64 മെഡലുകൾ )
* മെഡൽപ്പട്ടികയിൽ ഒന്നാമത് ഇംഗ്ലണ്ടും രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഓസ്ട്രേലിയയും കാനഡയുമായിരുന്നു .
* 21 -മത് കോമൺവെൽത്ത് ഗെയിംസ് 2018 ഏപ്രിൽ 4 മുതൽ 15 വരെ ഓസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ നടക്കും.
സാഫ് ഗെയിംസ്
* 1984 കാഠ്മണ്ഡുവിലാണ് ആദ്യ സാഫ് ഗെയിംസ് നടന്നത്.
* ഇന്ത്യ,പാകിസ്താൻ,ശ്രീലങ്ക,ബാംഗ്ലാദേശ്,നേപ്പാൾ,ഭൂട്ടാൻ,മാലിദ്വീപ്,അഫ്ഗാനിസ്ഥാൻ എന്നിവയാണ് പങ്കെടുക്കുന്ന രാജ്യങ്ങൾ
* 1989 -ലും,2004 -ലും സാഫ് ഗെയിംസ് നടന്നത് ഇസ്ലാമാബാദിലാണ്
* ഇന്ത്യയിൽ ആദ്യമായി സാഫ് ഗെയിംസ് നടന്നത് 1987 -ൽ കൊൽക്കത്തയിൽ 1995 -ൽ ചെന്നൈയിലും സാഫ് ഗെയിംസ് നടന്നു
* സാഫ് ഗെയിംസിന്റെ പുതിയ പേര് സൗത്ത് ഏഷ്യൻ ഗെയിംസ്
* 2016 -ലെ ഗെയിംസ് ഗുവാഹത്തിയിലും ഷിലോങ്ങിലുമായി നടന്നു.188 സ്വർണമടക്കം 308 മെഡലുകളുമായി ഇന്ത്യ ഒന്നാംസ്ഥാനം നേടി
* 13 -മത് സൗത്ത് ഏഷ്യൻ ഗെയിംസ് (സാഫ് ഗെയിംസ്)2018 -ൽ നേപ്പാളിലെ കാഠ്മണ്ഡുവിൽ നടക്കും
ദേശീയ കായികവിനോദങ്ങൾ (ഔദ്യോഗികമായി അംഗീകരിച്ചവ)
* അർജൻ്റീന :- പറ്റോ
* ബഹാമസ് :- സ്ലൂപ്പ് സെയിലിംങ്
* ബംഗ്ലാദേശ് :- കബഡി
* ബ്രസീൽ :- കപ്പോയ്‌റാ
* കാനഡ :- ഐസ് ഹോക്കി,ലക്രോസെ
* ചിലി :- റേഡിയോ
* കൊളംബിയ :- ടെജോ
* മെക്സിക്കോ :- ചാരേരിയ
* ദക്ഷിണ കൊറിയ :- തൈക്കാണ്ടോ
* പാകിസ്താൻ :- ഹോക്കി
* ശ്രീലങ്ക :- വോളിബോൾ
* ദക്ഷിണാഫ്രിക്ക :- റഗ്ബി
ദേശീയ കായിക വിനോദങ്ങൾ
* ഇന്ത്യ :- ഹോക്കി
* അഫ്ഗാനിസ്ഥാൻ :- ബുസ്‌കാഷി
* ഭൂട്ടാൻ :- അമ്പെയ്ത്
* ചൈന :- ടേബിൽ ടെന്നീസ്
* ക്യൂബ :- ബോസ്‌ബോൾ
* ഇറാൻ :- ഗുസ്തി
* ലിത്വാനിയ :- ബാസ്കറ്റ്ബോൾ
* ന്യൂസീലാൻഡ് :- റഗ്ബി
* യു.എസ്.എ :- ബേസ്‌ബോൾ
* ബ്രിട്ടൻ :- ക്രിക്കറ്റ്
* 18-മത്തെ ഏഷ്യൻ ഗെയിംസ് 2018 ആഗസ്ത് 18 മുതൽ സപ്തംബർ 2 വരെ ഇൻഡോനീഷ്യയിലെ ജക്കാർത്തയിലും പലേം ബാങിലുമായി നടക്കും.