mg universities 2020 ഫെബ്രുവരിയിൽനടന്ന മൂന്നാം സെമസ്റ്റർ എം.എസ്‌സി. എൻവയൺമെന്റ് സയൻസ് ആൻഡ് മാനേജ്‌മെന്റ്, എം.എസ്‌സി. എൻവയൺമെന്റ് സയൻസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് (സി.എസ്.എസ്.), 2019 ഡിസംബറിൽ സ്കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്‌സിൽ നടന്ന പിഎച്ച്.ഡി. കോഴ്‌സ് വർക്ക് (2018 അഡ്മിഷൻ-സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. എം.ബി.എ. സീറ്റൊഴിവ്സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് ആൻഡ് ബിസിനസ് സ്റ്റഡീസിൽ 2020-22 ബാച്ചിലേക്കുള്ള എം.ബി.എ. കോഴ്‌സിന് എസ്.സി./എസ്.ടി. വിഭാഗത്തിൽ സീറ്റൊഴിവുണ്ട്. യോഗ്യരായവർ സെപ്‌റ്റംബർ 22-ന് രാവിലെ 10-ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് ഹാജരാകണം. സിമാറ്റ്/ക്യാറ്റ്/കെമാറ്റ് പരീക്ഷയിൽ അംഗീകൃത സ്‌കോർ നേടിയവർക്ക് മുൻഗണന. ഫോൺ: 0481-2732288.