മദ്രാസ് സര്‍വകലാശാല ഉള്‍പ്പെടെ തമിഴ്‌നാട്ടിലെ 13 സര്‍വകലാശാലകളില്‍ ഓണ്‍ലൈന്‍ പരീക്ഷ
മദ്രാസ് സര്‍വകലാശാല ഉള്‍പ്പെടെ തമിഴ്‌നാട്ടിലെ 13 സര്‍വകലാശാലകളില്‍ ഓണ്‍ലൈന്‍ പരീക്ഷ
ചെന്നൈ: അവസാന സെമസ്റ്റർ പരീക്ഷകൾ വിദ്യാർഥികൾക്ക് വീട്ടിലിരുന്നുതന്നെ എഴുതാമെന്ന് മദ്രാസ് സർവകലാശാല. ഓൺലൈനായി ലഭിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം എ4 കടലാസിൽ എഴുതി, സ്കാൻചെയ്ത് സർവകലാശാലാ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യുകയോ ഓൺലൈൻ സൗകര്യമില്ലാത്തവർ സ്പീഡ് പോസ്റ്റായി അയക്കുകയോ ചെയ്യണമെന്ന് സർവകലാശാല അറിയിച്ചു. സർവകലാശാലാ വകുപ്പുകളിലും അഫിലിയേറ്റഡ് കോളേജുകളിലും പഠിക്കുന്ന നിരവധി മലയാളി വിദ്യാർഥികൾക്ക് ആശ്വാസമാകുന്നതാണ് ഈ പ്രഖ്യാപനം. കോവിഡ് വ്യാപനത്തേത്തുടർന്ന് മലയാളി വിദ്യാർഥികളിൽ ഭൂരിഭാഗവും നാട്ടിലാണ്. ഇവർ പരീക്ഷയെഴുതാൻ തമിഴ്നാട്ടിലേക്ക് വരണമോയെന്ന് നേരത്തേ ആശങ്കയുണ്ടായിരുന്നെങ്കിലും സർവകലാശാലയുടെ പ്രഖ്യാപനം വന്നതോടെ അക്കാര്യത്തിലെ ഭീതിയൊഴിഞ്ഞു. പരീക്ഷ നടപടികൾ ഇങ്ങനെ * ചോദ്യങ്ങൾ ലഭിക്കാനുള്ള ലിങ്ക് വിദ്യാർഥികൾക്ക് എസ്.എം.എസ്. ആയി അയച്ചു നൽകും. * പരീക്ഷാത്തീയതിയിൽ സർവകലാശാല വെബ്സൈറ്റിലും ചോദ്യങ്ങൾ ലഭ്യമായിരിക്കും. * രജിസ്റ്റർ നമ്പറും ജനനത്തീയതിയും നൽകി ലോഗിൻ ചെയ്താൽ പരീക്ഷയ്ക്ക് അരമണിക്കൂർ മുമ്പുമുതൽ ചോദ്യപ്പേപ്പർ ലഭിക്കും. * എഴുതിക്കഴിഞ്ഞാൽ വീണ്ടും ലോഗിൻ ചെയ്ത് സ്കാൻ ചെയ്ത ഉത്തരക്കടലാസുകൾ അപ്ലോഡ് ചെയ്യണം. പരീക്ഷാസമയം കഴിഞ്ഞ് മൂന്നുമണിക്കൂറിനുള്ളിൽ ഇത് പൂർത്തിയാക്കണം. * ഓൺലൈൻ സൗകര്യമില്ലാത്ത വിദ്യാർഥികൾ ഉത്തരക്കടലാസുകൾ ഹാൾടിക്കറ്റിൽ പറഞ്ഞിരിക്കുന്ന കോളേജിലേക്ക് സ്പീഡ് പോസ്റ്റായി അയക്കണം * രാവിലെ പരീക്ഷയെഴുതുന്നവർ അതേദിവസവും ഉച്ചകഴിഞ്ഞ് എഴുതുന്നവർ പിറ്റേന്ന് വൈകീട്ട് മൂന്നിന് മുമ്പായും അയക്കണം. * ചോദ്യപ്പേപ്പർ ഡൗൺലോഡ് ചെയ്ത് പരീക്ഷ എഴുതുന്നതിനുമുമ്പും പരീക്ഷ കഴിഞ്ഞ് ഉത്തരക്കടലാസ് അപ്ലോഡ് ചെയ്തതിന് ശേഷവും നോഡൽ ഓഫീസർക്ക് സന്ദേശമയയ്ക്കണം ശ്രദ്ധിക്കാൻ * ഈമാസം 21 മുതൽ 30 വരെയാണ് അവസാന സെമസ്റ്റർ പരീക്ഷ. അവസാനവർഷ ബിരുദ, ബിരുദാനന്തര വിദ്യാർഥികൾക്കും മുൻവർഷങ്ങളിൽ അവസാന സെമസ്റ്ററിൽ തോറ്റവർക്കുമാണ് പരീക്ഷ. * ഒന്നരമണിക്കൂറാണ് സമയം. * രാവിലെ 10 മുതൽ 11.30 വരെയും ഉച്ചകഴിഞ്ഞ് രണ്ടുമുതൽ 3.30 വരെയുമായിരിക്കും പരീക്ഷാസമയം. * എ4 കടലാസിൽ മാത്രമേ ഉത്തരമെഴുതാവൂ. * ഓരോ പേജിലും രജിസ്റ്റർനമ്പർ, സബ്ജക്ട് കോഡ്, പേജ് നമ്പർ, ഒപ്പ് എന്നിവ രേഖപ്പെടുത്തണം. * കറുപ്പ് അല്ലെങ്കിൽ നീല നിറത്തിലുള്ള പേന ഉപയോഗിച്ചുവേണം ഉത്തരമെഴുതാൻ. * പരമാവധി 18 പേജുവരെയാകാം. * ഉത്തരം ടൈപ്പ് ചെയ്തതാകാൻ പാടില്ല. * പരീക്ഷാസംബന്ധിയായ സംശയങ്ങൾക്ക് നോഡൽ ഓഫീസറുടെ ഫോൺ നമ്പർ വിദ്യാർഥികൾക്ക് അയച്ചുനൽകും. * സെപ്റ്റംബർ 18നും 19നും മാതൃകാ പരീക്ഷകൾ തമിഴ്നാട്ടിൽ എല്ലാ സർവകലാശാലകളിലും ഓൺലൈൻ പരീക്ഷ തമിഴ്നാട്ടിൽ വിവിധ സർവകലാശാലകളിലെ അവസാന സെമസ്റ്റർ കോളേജ് പരീക്ഷകൾ നടത്തുന്നതിന് അനുമതി നൽകി സർക്കാർ ഉത്തരവ് പുറത്തിറക്കി. കൊടൈക്കനാൽ മദർ തെരേസ വനിതാ സർവകലാശാല ഒഴികെയുള്ള 13 സർവകലാശാലകളിൽ പൂർണമായും ഓൺലൈനായാണ് പരീക്ഷ നടത്തുന്നത്. ഈ സർവകലാശാലകൾക്ക് കീഴിലുള്ള കോളേജുകളിലും ഓൺലൈനായായിരിക്കും പരീക്ഷ. മദർ തെരേസ വനിതാ സർവകലാശാലയിൽ ഓൺലൈനായും നേരിട്ടും പരീക്ഷയെഴുതാം. സർവകലാശാല - പരീക്ഷാത്തീയതി * മദ്രാസ് സർവകലാശാല - 21 മുതൽ 30 വരെ * മധുര കാമരാജ് സർവകലാശാല - 17 മുതൽ 30 വരെ * അണ്ണാ സർവകലാശാല - 22 മുതൽ 29 വരെ * ഭാരതിയാർ സർവകലാശാല - 21 മുതൽ ഒക്ടോ. 7 വരെ * ഭാരതിദാസൻ സർവകലാശാല - 21 മുതൽ 25 വരെ * അളഗപ്പ സർവകലാശാല - 15 മുതൽ * മനോൺമണിയം സുന്ദരനാർ സർവകലാശാല - 21 മുതൽ 30 വരെ * പെരിയാർ സർവകലാശാല - 21 മുതൽ 29 വരെ * തമിഴ്നാട് ഓപ്പൺ സർവകലാശാല - 19 മുതൽ 30 വരെ * തിരുവള്ളുവർ സർവകലാശാല - 16 മുതൽ 23 വരെ * തമിഴ്നാട് ടീച്ചേഴ്സ് എജ്യുക്കേഷൻ സർവകലാശാല - 17 മുതൽ 29 വരെ * അണ്ണാമല സർവകലാശാല - 21 മുതൽ 30 വരെ * സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് - 23 മുതൽ 29 വരെ * മദർ തെരേസ വനിതാ സർവകലാശാല - 16 മുതൽ 30 വരെ Amid covid-19 pandemic 13 universities in tamil nadu including madras university are conducting online exams