ദേശീയ സമുദ്രമത്സ്യനയം രൂപപ്പെടുത്തുന്നതിനായി കേന്ദ്രഗവൺമെൻറ് നിയോഗിച്ച കമ്മീഷനാണ് ഡോ. അയ്യപ്പൻ കമ്മീഷൻ.കമ്മീഷൻ റിപ്പോർട്ട് 2016 ജൂൺ ആദ്യം കേന്ദ്രഗവൺമെൻറിന് സമർപ്പിച്ചു. ആഴക്കടലിൽ മീൻപിടിക്കുന്നതിന് വിദേശ കപ്പലുകളെ അനുവദിക്കരുതെന്ന് കമ്മീഷൻ റിപ്പോർട്ടിൽ നിർദേശിച്ചത് ശ്രദ്ധേയമായി.
ആധാർ ബില്ലിന് അംഗീകാരം
രാജ്യസഭ നിർദേശിച്ച ഭേദഗതികൾ തള്ളി ലോക്സഭ 2016 മാർച്ച് 16-ന് പാസാക്കിയതോടെ ആധാർ ബില്ലിന് പാർലമെൻറിന്റെ അംഗീകാരമായി. രാജ്യസഭയിൽ മണിബില്ലായാണ് ഇത് അവതരിപ്പിച്ചത്.
എഫ്.ഐ.ആർ. 24 മണിക്കുറിനുള്ളിൽ വെബ്സൈറ്റിൽ
'പോലീസ് സ്റ്റേഷനിൽ രജിസ്റ്റർചെയ്യുന്ന പ്രഥമവിവര റിപ്പോർട്ടുകൾ (എഫ്.ഐ.ആർ.) 24 മണിക്കുറിനകം വെബ്സൈറ്റിൽ നൽകാൻ സംസ്ഥാനങ്ങളോടും കേന്ദ്രഭരണപ്രദേശങ്ങളോടും സുപ്രീംകോടതി നിർ ദേശിച്ചു. ഇൻറർനെറ്റ് സൗകര്യം ദുർലഭമായ സംസ്ഥാനങ്ങൾ 72 മണിക്കുറുകൾക്കകം അപ്ലോഡ് ചെയ്താൽമതി. ജഡ്ജിമാരായ ദീപക് മിശ്ര, സി. നാഗപ്പൻ എന്നിവരടങ്ങിയ ബെഞ്ചാണ് 2016 സെപ്തംബർ എട്ടിന് ഉത്തരവ് ഇറക്കിയത്. യൂത്ത് ലോയേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ നൽകിയ പൊതുതാത്പര്യ ഹർജിയിലാണ് നടപടി.
ഗോൾഡൻ ഫാക്ട്
ബി.സി.സി.ഐ. പരിഷ്കരണത്തിനുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ സുപ്രീം കോടതി നിയോഗിച്ചത് ആരുടെ നേതൃത്വ ത്തിലുള്ള കമ്മിറ്റിയെയായിരുന്നു? - ജസ്റ്റിസ്.ആർ.എം. ലോധമെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയു ടെ പ്രവർത്തനം നിരീക്ഷിക്കാൻ സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റിയുടെ തലപ്പത്തു വന്നുതും ജസ്റ്റിസ് ലോധയാണ്.