* ഫുട്ബോൾ, ക്രിക്കറ്റ്, ഹോക്കി എന്നീ കളികളിൽ 11 പേർ വീതമാണ്.
* ബാസ്കറ്റ്ബോളിൽ അഞ്ചു കളിക്കാരാണുള്ളത്.വനിതാ ബാസ്കറ്റ്ബോളിൽ ആറും.
* വോളിബോൾ ടീമിൽ ആറുപേരാണ്.
* തോമസ് കപ്പും യൂബർ കപ്പും അന്താരാഷ്ട്ര ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പുകളാണ്.
* പിങ്-പോങ് എന്നറിയപെട്ടിരുന്നത് ടേബിൾ ടെന്നിസാണ്.
* ലാൻഡ് ആംസ്ട്രോങ് ലോകപ്രശസ്ത സൈക്ലിങ് താരമാണ്.
* ടൂർ ഡി ഫ്രാൻസ് എന്ന അന്താരാഷ്ട്ര സൈക്കിളോട്ട മത്സരം ഏറ്റവും കൂടുതൽ തവണ വിജയിച്ചതും ഇദ്ദേഹമാണ്
* ബേസ്‌ബോൾ കളിക്കളത്തെ 'ഡയമണ്ട് 'എന്നാണ് വിളിക്കുന്നത്
* ഏഴു കടലും അഞ്ചു ഭൂഖണ്ഡങ്ങളും നീന്തിക്കടന്ന ആദ്യവനിതയാണ് ബുലാ ചൗധരി. 'ഇന്ത്യയുടെ ജലറാണി' എന്നാണവരെ വിളിക്കുന്നത്.
* ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന ആദ്യ ഇന്ത്യക്കാരൻ മിഹിർസെൻ ആണ്.ആരതി സാഹയാണ് ആദ്യ ഇന്ത്യൻ വനിത.
* ബ്രെസ്റ്റ്, സ്ട്രോക്ക്, ബട്ടർഫ്ളൈ ,ബാക്ക് സ്ട്രോക്ക്, ഫ്രീസ്റ്റൈയിൽ എന്നിവ നീന്താലുമായി ബന്ധപ്പെട്ട പാദങ്ങളാണ്
* പൂനാ എന്നറിയപ്പെടുന്നത് ബാഡ്മിൻറനാണ്
* പി.ഗോപീചന്ദ്,പ്രകാശ് പദുകോൺ,സായ്നാനെവാൾ ,പി.വി.സിന്ധു എന്നിവർ പ്രശസ്ത ഇന്ത്യൻ ബാഡ്മിൻറൺ കളിക്കാരാണ്.
* ലോക ജൂനിയർ ബാഡ്മിൻറൺ കിരീടം നേടിയ ആദ്യ ഇന്ത്യക്കാരിയാണ് സൈന.
* കൂടാതെ ഒരു സൂപ്പർ സീരീസ് ടൂർണമെൻറ് വിജയിച്ച ആദ്യ ഇന്ത്യൻ താരവും.
* ആദ്യമായി ഓൾ ഇംഗ്ലണ്ട് ബാഡ്മിൻറൺ കിരീടം നേടിയ ഇന്ത്യക്കാരൻ പ്രകാശ് പദുക്കോണാണ്
* 2001-ൽ പുല്ലേല ഗോപിചന്ദ് ഓൾ ഇംഗ്ലണ്ട് ബാഡ്മിൻറൺ കിരീടം നേടി.
* ലോക ജൂനിയർ ചെസ്സ് ചാമ്പ്യനായ ആദ്യ ഇന്ത്യൻ താരമാണ് വിശ്വനാഥൻ ആനന്ദ് ഏതൻസ് ഒളിമ്പിസിൽ പങ്കെടുത്ത ഏക വനിതാ റഫറിയാണ് ബാൻറിലാ ഡിക്കോത്ത (ഫുട്‍ബോൾ)
* ആനന്ദിനുശേഷം ലോക ജൂനിയർ ചെസ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ആദ്യ ഇന്ത്യക്കാരി പി.ഹരികൃഷ്ണ
* ലോക ജൂനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ഇന്ത്യക്കാരി സീമാ ആൻറിൽ.
* കബഡിയുടെ ജന്മനാട് ഇന്ത്യയാണ്
* ലോക ജൂനിയർ ചാമ്പ്യൻപട്ടം നേടിയ ആദ്യ ഇന്ത്യൻ ഷൂട്ടർ ജസ്പാൽ റാണ
* അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ ഐ.എം.ജി.റിലൻസുമായി ചേർന്ന് സംഘടിപ്പിക്കുന്ന ക്ലബ് ഫുട്‍ബോളാണ് ഇന്ത്യൻ സൂപ്പർലീഗ്
* 2013 ഒക്ടോബർ 21 -ന് ഔദ്യോഗികമായി നിലവിൽ വന്നു
* 2014 ൽ നടന്ന പ്രഥമ ടൂർണമെൻറിൽ അത്ലാറ്റിക്കോ ഡി കൊൽക്കത്ത ചാമ്പ്യന്മാരായി
* 8 ടീമുകളാണ് ലീഗിലുള്ളത്
ടെന്നിസ്
* ടെന്നിസിൽ നാല് ഗ്രാൻറ്സ്ലാം ടൂർണമെന്റുകളാണ് ഓസ്‌ട്രേലിയൻ ഓപ്പൺ,ഫ്രഞ്ച് ഓപ്പൺ,യു.എസ്. ഓപ്പൺ വിംബിൾഡൺ എന്നിവ
* വിംബിൾഡൺ ആരംഭിച്ചത് 1877 ലാണ്
* ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള ഗ്രാൻ്റ്സ്ലാം ടൂർണമെൻറാണ് യു.എസ്.ഓപ്പൺ.
* വിംബിൾഡൺ ജൂനിയർ കിരീടം നേടിയ ആദ്യ ഏഷ്യക്കാരൻരാമനാഥൻ കൃഷ്ണൻ(1954-ൽ).