204 ഒഴിവുകളിലേക്ക് യു.പി.എസ്.സി വിജ്ഞാപനം; ഒക്ടോബര്‍ 1 വരെ അപേക്ഷിക്കാം
204 ഒഴിവുകളിലേക്ക് യു.പി.എസ്.സി വിജ്ഞാപനം; ഒക്ടോബര്‍ 1 വരെ അപേക്ഷിക്കാം
11 തസ്തികകളിലെ 204 ഒഴിവുകളിലേക്ക് യു.പി.എസ്.സി. വിജ്ഞാപനമായി. യോഗ്യതയടക്കമുള്ള വിശദവിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തസ്തികയും ഒഴിവും ഇനിപ്പറയുന്നു. ലൈവ് സ്റ്റോക്ക് ഓഫീസർ - 3, ആനിമൽ ഹസ്ബെൻഡറി ആൻഡ് ഡെയറിയിങ്. പ്രായപരിധി: 35 വയസ്സ്. അസിസ്റ്റന്റ് പ്രൊഫസർ - 175 (അനസ്തേഷ്യോളജി - 62, എപ്പിഡമിയോളജി - 1, ജനറൽ സർജറി - 54, മൈക്രോബയോളജി/ബാക്ടീരിയോളജി- 15, നെഫ്രോളജി - 12, പാത്തോളജി - 17, പീഡിയാട്രിക് നെഫ്രോളജി - 3, ഫാർക്കോളജി - 11), കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം. പ്രായപരിധി: 40 വയസ്സ്. അസിസ്റ്റന്റ് ഡയറക്ടർ സെൻസസ് ഓപ്പറേഷൻസ് (ടെക്നിക്കൽ)- 1, രജിസ്ട്രാർ ജനറൽ ഓഫീസ് . പ്രായപരിധി: 35 വയസ്സ്. അസിസ്റ്റന്റ് എൻജിനീയർ - 1, കേന്ദ്ര ഭൗമജല ബോർഡ്. പ്രായപരിധി: 35 വയസ്സ്. വിശദവിവരങ്ങളും അപേക്ഷ അയയ്ക്കേണ്ട രീതിയും www.upsconline.nic.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവസാന തീയതി: ഒക്ടോബർ 1. UPSC invites applications to fill 204 vacancies; apply by 1 October