എം.എസ്സി. നഴ്സിങ് പ്രവേശന പരീക്ഷ: സെപ്റ്റംബര്‍ 25 വരെ അപേക്ഷിക്കാം
എം.എസ്സി. നഴ്സിങ് പ്രവേശന പരീക്ഷ: സെപ്റ്റംബര്‍ 25 വരെ അപേക്ഷിക്കാം
സർക്കാർ നഴ്സിങ് കോളേജുകളിലും സ്വാശ്രയ നഴ്സിങ് കോളേജുകളിലെ സർക്കാർ സീറ്റിലേക്കും എം.എസ്സി. നഴ്സിങ് കോഴ്സിലേക്കുള്ള പ്രവേശനപരീക്ഷയ്ക്ക് അപേക്ഷിക്കാം. മെഡിക്കൽ സർജിക്കൽ നഴ്സിങ്, കമ്യൂണിറ്റി നഴ്സിങ്, ചെൽഡ് ഹെൽത്ത് നഴ്സിങ്, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി നഴ്സിങ്, മെന്റൽഹെൽത്ത് നഴ്സിങ് എന്നിവയിലേക്കാണ് പ്രവേശനം. കേരള, കാലിക്കറ്റ്, എം.ജി., കൊച്ചി, കണ്ണൂർ സർവകലാശാലകളിലൊന്നിൽനിന്ന് ലഭിച്ചതോ, കേരള ആരോഗ്യ ശാസ്ത്രസർവകലാശാല അംഗീകരിച്ച മറ്റ് സർവകലാശാലകളുടെ റഗുലർ നഴ്സിങ് ബിരുദം കുറഞ്ഞത് 55 ശതമാനം മാർക്കോടെ വിജയിച്ചവർക്ക് അപേക്ഷിക്കാം. സർവീസ് വിഭാഗം ഉൾപ്പെടെ എല്ലാവിഭാഗം അപേക്ഷകരും പ്രവേശനപരീക്ഷാ കമ്മിഷണർ നടത്തുന്ന കംപ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷ എഴുതണം. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, കണ്ണൂർ എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രങ്ങൾ. രണ്ടുമണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയ്ക്ക് 200 ഒബ്ജക്ടീവ് മാതൃകയുള്ള ചോദ്യങ്ങളുണ്ടാകും. പരീക്ഷാതീയതി പിന്നീട് അറിയിക്കും. എല്ലാ അപേക്ഷകരും www.cee.kerala.gov.in വഴി 25-ന് വൈകീട്ട് നാലിന് മുൻപ് അപേക്ഷിക്കണം. MSc Nursing Admissions: apply by 25 September