kannur universities ഒക്ടോബർ 13-ന് തുടങ്ങുന്ന അഞ്ചാം സെമസ്റ്റർ ബി.ടെക്. (നവംബർ 2019) സപ്ലിമെന്ററി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ഒക്ടോബർ ആറിന് തുടങ്ങുന്ന ഫൈനൽ ബി.ഡി.എസ്. പാർട്ട് II (ജൂൺ 2019) സപ്ലിമെന്ററി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.പുനർമൂല്യനിർണയ ഫലംഒന്നാംസെമസ്റ്റർ എം.എസ്‌സി. പരീക്ഷകളുടെ (ഒക്ടോബർ 2019) പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.ലാബ് അസിസ്റ്റൻറ് നിയമനംപയ്യന്നൂർ കാമ്പസിലെ ഫിസിക്സ് ഡിപ്പാർട്ട്മെൻറിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഈഴവ/തീയ്യ/ബില്ലവ വിഭാഗത്തിന്റെ സംവരണ ഒഴിവിലേക്ക് ലാബ് അസിസ്റ്റൻറിനെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം 23-ന് രാവിലെ 11-ന് എടാട്ട് സ്വാമി ആനന്ദതീർഥ കാമ്പസിൽ അഭിമുഖത്തിന് ഹാജരാകണം. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ.