kerala universities മാർച്ചിൽ നടത്തിയ ആറാം സെമസ്റ്റർ ബി.എസ്‌സി. ബയോടെക്‌നോളജി (മൾട്ടി മേജർ), ബി..എസ്‌സി. ബയോ കെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി (2017 അഡ്മിഷൻ റെഗുലർ 2016, 2015, 2014 അഡ്മിഷൻ സപ്ലിമെന്ററി /ഇംപ്രൂവ്‌മെന്റ് 2013 അഡ്മിഷൻ മേഴ്‌സിചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 28 വരെ അപേക്ഷിക്കാം. വിവരങ്ങൾ വെബ്‌സൈറ്റിൽ . മാർച്ചിൽ നടത്തിയ ആറാം സെമസ്റ്റർ ബി.എസ്‌സി. ബോട്ടണി ആൻഡ് ബയോ ടെക്‌നോളജി (2017 അഡ്മിഷൻ റെഗുലർ 2016, 2015, 2014 അഡ്മിഷൻ സപ്ലിമെന്ററി 2013 അഡ്മിഷൻ മേഴ്‌സിചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും 30 വരെ അപേക്ഷിക്കാം. വിവരങ്ങൾ വെബ്‌സൈറ്റിൽ.മേഴ്‌സി ചാൻസ് ഒക്ടോബറിൽ ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബി.ആർക്ക്.(2008 സ്‌കീം ട്രാൻസിറ്ററി വിദ്യാർഥികൾക്കു മാത്രം) മേഴ്‌സി ചാൻസ് പരീക്ഷയുടെ രജിസ്‌ട്രേഷൻ സെപ്റ്റംബർ 18ന് ആരംഭിക്കും. പിഴയില്ലാതെ സെപ്റ്റംബർ 28 വരെയും 150 രൂപ പിഴയോടുകൂടി ഒക്ടോബർ ഒന്നുവരെയും 400 രൂപ പിഴയോടുകൂടി ഒക്ടോബർ 6 വരെയും അപേക്ഷിക്കാം. വിവരങ്ങൾ വെബ്‌സൈറ്റിൽ. പ്രാക്ടിക്കൽ പരീക്ഷസെപ്റ്റംബർ 21നു നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ എം.എസ്‌സി. സുവോളജി പ്രാക്ടിക്കൽ പരീക്ഷ 24ലേക്കും സെപ്റ്റംബർ 18ന് കൊല്ലം എസ്.എൻ. കോളേജിൽ നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ എം.എസ്‌സി. സുവോളജി പ്രാക്ടിക്കൽ പരീക്ഷ 25ലേക്കും പുനഃക്രമീകരിച്ചു.