പരീക്ഷകൾക്ക് രജിസ്‌ട്രേഷൻ തുടങ്ങി announcements education-malayalam
പരീക്ഷകൾക്ക് രജിസ്‌ട്രേഷൻ തുടങ്ങി announcements education-malayalam
announcements education-malayalam കണ്ണൂർ: ഐ.എച്ച്.ആർ.ഡി.യുടെ കീഴിൽ നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കംപ്യൂട്ടർ അപ്ലിക്കേഷൻസ്, ഡിപ്ലോമ ഇൻ ഡേറ്റാ എൻട്രി ടെക്‌നിക്സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ, ഡിപ്ലോമ ഇൻ കംപ്യൂട്ടർ അപ്ലിക്കേഷൻസ്, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് എന്നീ കോഴ്‌സുകളുടെ ജൂണിൽ നടത്തേണ്ടിയിരുന്ന സെമസ്റ്റർ റഗുലർ/സപ്ലിമെന്ററി (2018 സ്കീം) പരീക്ഷകൾക്കുള്ള രജിസ്‌ട്രേഷൻ തുടങ്ങി. വിദ്യാർഥികൾക്ക് അതത് സെന്ററുകളിൽ 30 വരെ രജിസ്റ്റർ ചെയ്യാം. രജിസ്‌ട്രേഷനുള്ള അപേക്ഷാഫോം സെന്ററുകളിൽ ലഭിക്കും. വിശദവിവരങ്ങൾ www.ihrd.ac.in ൽ ലഭിക്കും.