കുസാറ്റ് എന്‍ജിനീയറിങ് പ്രവേശന നടപടികളറിയാം: ആസ്‌ക് എക്‌സ്‌പേര്‍ട്ട് വെബിനാര്‍
കുസാറ്റ് എന്‍ജിനീയറിങ് പ്രവേശന നടപടികളറിയാം: ആസ്‌ക് എക്‌സ്‌പേര്‍ട്ട് വെബിനാര്‍
കോമൺ അഡ്മിഷൻ ടെസ്റ്റ് ഒഴിവാക്കിയതോടെ കുസാറ്റ് (കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി) പ്രവേശന നടപടികളെക്കുറിച്ച് വിദ്യാർഥികൾക്ക് ആശങ്കയുണ്ട്. പ്രവേശന നടപടികളെക്കുറിച്ച് വിശദമായി പ്രൊഫഷണൽ കോഴ്സ് ഗൈഡൻസ് സെമിനാറിൽ കുസാറ്റ് പോളിമർ സയൻസ് ആൻഡ് റബ്ബർ ടെക്നോളജി വിഭാഗം മേധാവി ഡോ. സുനിൽ കെ. നാരായണൻകുട്ടി വ്യാഴാഴ്ച വിശദീകരിക്കുന്നു. എൻജിനിയറിങ് ബ്രാഞ്ചുകൾ: ഓരോന്നിലും എന്തെല്ലാം പഠിക്കണം, ജോലിസാധ്യതകൾ - നാളെ എൻജിനിയറിങ് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികളെ അലട്ടുന്ന പ്രധാനപ്രശ്നമാണ് ഏതു ബ്രാഞ്ച് തിരഞ്ഞെടുക്കണം എന്നത്. ഓരോ ബ്രാഞ്ചിലും എന്തെല്ലാം പഠിക്കണം, ജോലിസാധ്യതകൾ എന്നിവ മനസ്സിലാക്കിവേണം ഓപ്ഷൻ രജിസ്ട്രേഷൻ സമയത്ത് ബ്രാഞ്ചുകൾ തിരഞ്ഞെടുക്കാൻ. പഠിക്കാൻ താത്പര്യമുള്ള വിഷയങ്ങൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. ഇതിനെക്കുറിച്ച് പ്രൊഫഷണൽ കോഴ്സ് ഗൈഡൻസ് ഓൺലൈൻ സെമിനാർ ആസ്ക് എക്സ്പേർട്ട് 2020-ൽ കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ് വിഭാഗം പ്രൊഫസർ ഡോ. കെ.എ. നവാസ് വിശദീകരിക്കും. പ്രവേശനപരീക്ഷാ കമ്മിഷണറുടെ പ്രോസ്പെക്ടസിൽ 30-ൽ കൂടുതൽ എൻജിനിയറിങ് ബ്രാഞ്ചുകളാണ് നൽകിയിരിക്കുന്നത്. ഇതിൽ സിവിൽ എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിങ്, ഏറോനോട്ടിക്കൽ എൻജിനിയറിങ്, നേവൽ ആർക്കിടെക്ചർ ആൻഡ് ഷിപ്പ് ബിൽഡിങ് ഉൾപ്പെടെ വിവിധ ബ്രാഞ്ചുകളുണ്ട്. ഓരോ ബ്രാഞ്ചിലും എന്തെല്ലാം പഠിക്കണം, ഏതു രീതിയിലാകും കോഴ്സ്, പ്ലേസ്മെന്റ് എങ്ങനെ തുടങ്ങിയ കാര്യങ്ങൾ പ്രവേശനം നേടുന്നതിനുമുമ്പ് അറിഞ്ഞിരിക്കണം. ആസ്ക് എക്സ്പേർട്ട് വീഡിയോകൾ കാണാം കീം 2020 ഓപ്ഷൻ രജിസ്ട്രേഷൻ: വിശദവിവരങ്ങൾ നീറ്റ്: കേരളത്തിലെ മെഡിക്കൽ പ്രവേശനം - അറിയേണ്ടതെല്ലാം CUSAT Engineering Admission Process discussed in Ask Expert