ബിരുദ പ്രവേശന ട്രയൽ അലോട്ട്മെന്റ് calicut universities
ബിരുദ പ്രവേശന ട്രയൽ അലോട്ട്മെന്റ് calicut universities
calicut universities ബിരുദ പ്രവേശന ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ് www.cuonline.ac.in/ug ട്രയൽ അലോട്ട്മെന്റിനുശേഷം നേരത്തെ സമർപ്പിച്ച കോളേജ്, കോഴ്സ് ഒപ്ഷനുകൾ വിദ്യാർഥികൾക്ക് ആവശ്യമുണ്ടെങ്കിൽ 21 വരെ പുനഃക്രമീകരിക്കാം. ലോഗിൻ ചെയ്ത് കോളേജ് കോഴ്സ് ഓപ്ഷൻ ഡ്രാഗ് ആൻഡ് ഡ്രോപ് സൗകര്യം ഉപയോഗിച്ച് ക്രമീകരിക്കാം. പുതിയ കോളേജോ കോഴ്സുകളോ ഈ അവസരത്തിൽ കൂട്ടിച്ചേർക്കാനോ ഒഴിവാക്കാനോ കഴിയില്ല. പുനഃക്രമീകരണം നടത്തുന്നവർ പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് 21-നകം എടുക്കണം.കണ്ണൂരിലെ പരീക്ഷാകേന്ദ്രത്തിൽ മാറ്റം22-ന് തുടങ്ങുന്ന പരീക്ഷകൾക്ക് കണ്ണൂർ ജില്ലയിൽ അധിക കേന്ദ്രമായി അനുവദിച്ച കൃഷ്ണമേനോൻ മെമ്മോറിയൽ ഗവ. വനിതാകോളേജിന് പകരം എസ്.എൻ. കോളേജാണ് പുതിയകേന്ദ്രം. വിദ്യാർഥികൾ എസ്.എൻ. കോളേജിൽ പരീക്ഷക്ക് ഹാജരാകണം.പരീക്ഷാ അപേക്ഷവിദൂരവിദ്യാഭ്യാസം/പ്രൈവറ്റ് രജിസ്ട്രേഷൻ രണ്ടാം സെമസ്റ്റർ ബി.എ./ബി.എസ്‌സി./ബി.കോം./ബി.ബി.എ./ബി.എം.എം.സി./ബി.എ. അഫ്സൽ-ഉൽ-ഉലമ (സി.യു.സി.ബി.സി.എസ്.എസ്.) സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷക്ക് പിഴകൂടാതെ 23 മുതൽ ഒക്ടോബർ ഏഴുവരെയും 170 രൂപ പിഴയോടെ ഒക്ടോബർ 14 വരെയും ഫീസടച്ച് ഒക്ടോബർ 16 വരെ രജിസ്റ്റർ ചെയ്യാം. അപേക്ഷയുടെ പ്രിന്റൗട്ട്, ചലാൻ സഹിതം ജോയിന്റ് കൺട്രോളർ ഓഫ് എക്സാമിനേഷൻസ്-8, എക്സാം-ഡിസ്റ്റൻസ് എഡ്യുക്കേഷൻ, യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി പി.ഒ., 673 635 എന്ന വിലാസത്തിൽ ഒക്ടോബർ 19-നകം ലഭിക്കണം.വിദൂരവിദ്യാഭ്യാസം/പ്രൈവറ്റ് രജിസ്ട്രേഷൻ രണ്ടാംസെമസ്റ്റർ fuബി.എ./ബി.എസ്‌സി./ബി.കോം./ബി.ബി.എ./ബി.എ. മൾട്ടിമീഡീയ/ബി.എ. അഫ്സൽ-ഉൽ-ഉലമ (സി.ബി.സി.എസ്.എസ്.) റഗുലർ പരീക്ഷക്ക് പിഴകൂടാതെ 23 മുതൽ ഒക്ടോബർ ഏഴ് വരെയും 170 രൂപ പിഴയോടെ 14 വരെയും ഫീസടച്ച് 16 വരെ രജിസ്റ്റർ ചെയ്യാം. അപേക്ഷയുടെ പ്രിന്റൗട്ട്, ചലാൻ സഹിതം ജോയിന്റ് കൺട്രോളർ ഓഫ് എക്സാമിനേഷൻസ്-8, എക്സാം-ഡിസ്റ്റൻസ് എജ്യുക്കേഷൻ, യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി പി.ഒ., 673 635 എന്ന വിലാസത്തിൽ ഒക്ടോബർ 19-നകം ലഭിക്കണം.പരീക്ഷാഫലംഒന്ന്, രണ്ട്, മൂന്ന്, നാല്, ആറ് സെമസ്റ്റർ എൽ.എൽ.ബി. യൂണറ്ററി/ ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ്, എട്ട്, ഒമ്പത്, പത്ത് സെമസ്റ്റർ ബി.ബി.എ.-എൽ.എൽ.ബി. (ഓണേഴ്സ്)/ഒന്ന്, രണ്ട്, മൂന്ന്, ആറ് സെമസ്റ്റർ എൽ.എൽ.ബി. (ത്രിവത്സരം) ഇന്റേണൽ ഇംപ്രൂവ്മെന്റ് (ജനുവരി 2020) പരീക്ഷാഫലം വെബ്സൈറ്റിൽ.വിദൂരവിദ്യാഭ്യാസം 2019 മേയിൽ നടത്തിയ പ്രീവിയസ് എം.എ. സംസ്‌കൃതം ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (ജനറൽ), എം.എ. സംസ്‌കൃതം സാഹിത്യ (സ്പെഷ്യൽ) റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ഒക്ടോബർ ഒന്നുവരെ അപേക്ഷിക്കാം.പുനർമൂല്യനിർണയ ഫലംനാലാം സെമസ്റ്റർ ബി.എസ്‌സി./ബി.സി.എ. (സി.യു.സി.ബി.സി.എസ്.എസ്.) ഏപ്രിൽ 2019 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ.