ഐ.ടി.ഐ. പ്രവേശനം announcements education-malayalam
ഐ.ടി.ഐ. പ്രവേശനം announcements education-malayalam
announcements education-malayalam തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഐ.ടി.ഐ.കളിലേക്ക് സെപ്റ്റംബർ 24 വരെ ഓൺലൈനായി അപേക്ഷിക്കാം. https:itiadmissions.kerala.gov.in, https:det.keral.gov.in എന്നിവ മുഖേന അപേക്ഷ നൽകാം. പ്രോസ്‌പെക്ടസും മാർഗനിർദേശങ്ങളും വെബ്‌സൈറ്റുകളിൽ ലഭിക്കും. ഓൺലൈനായി 100 രൂപ ഫീസടയ്ക്കണം.പോളിടെക്‌നിക് ഒഴിവുള്ള സീറ്റുകളിൽ പ്രവേശനംതിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിലെ ലാറ്ററൽ എൻട്രി രണ്ടാം വർഷ ക്ലാസുകളിലേക്ക് ഒഴിവുള്ള സീറ്റുകളിൽ പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ച് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ വിദ്യാർഥിനികളും 23-ന് രാവിലെ 11നകം വനിതാ പോളിടെക്‌നിക്കിൽ നേരിട്ടെത്തി പേര് രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾ www.polyadmission.org/let, www.gwptctvpm.org എന്നീ വെബ്‌സൈറ്റുകളിൽ ലഭിക്കും.തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിലെ ലാറ്ററൽ എൻട്രി സ്‌കീമിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള രണ്ടാംഘട്ട പ്രവേശനം 23-ന് കോളേജിൽ നടത്തും. വിവരങ്ങൾ www.polyadmision.org/let, www.cpt.ac.in എന്നീ വെബ്‌സൈറ്റുകളിൽ ലഭിക്കും.