• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • September
  • ->
  • സിവില്‍ സര്‍വീസസ് പരീക്ഷാഘടന: സിസാറ്റ് ഒഴിവാക്കില്ലെന്ന് കേന്ദ്രം

സിവില്‍ സര്‍വീസസ് പരീക്ഷാഘടന: സിസാറ്റ് ഒഴിവാക്കില്ലെന്ന് കേന്ദ്രം

  • ന്യൂഡൽഹി: സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷയിലെ രണ്ടാം പേപ്പറായ സിവിൽ സർവീസസ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (സിസാറ്റ്) ഒഴിവാക്കില്ലെന്ന് കേന്ദ്ര സർക്കാർ. സിസാറ്റ് ഒഴിവാക്കുന്നത് സംബന്ധിച്ച രാജ്യസഭയിലെ ചോദ്യത്തിനുള്ള മറുപടിയിലാണ് കേന്ദ്ര പേഴ്സണൽ മന്ത്രി ജിതേന്ദ്ര സിങ്ങ് ഇക്കാര്യം വ്യക്തമാക്കിയത്. സിവിൽ സർവീസസ് പരീക്ഷാ ഘടനയിൽ മാറ്റമുണ്ടാകുമോയെന്ന ചോദ്യത്തിനും അദ്ദേഹം ഇല്ലെന്ന് മറുപടി നൽകി.    നിലവിൽ പ്രിലിമിനറി, മെയിൻ, ഇന്റർവ്യൂ തുടങ്ങിയ ഘട്ടങ്ങളിലൂടെയാണ് യു.പി.എസ്.സി ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് തുടങ്ങിയ സർവീസുകളിലേക്ക് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നത്. എന്നാൽ ഈ പരീക്ഷാഘടനയിൽ മാറ്റം വേണമെന്ന് യു.പി.എസ്.സി സർക്കാരന് ശുപാർശ നൽകിയിരുന്നു. സിസാറ്റ് ഒഴിവാക്കണമെന്നും അഭിമുഖത്തിന് പകരം മാനശാസ്ത്ര പരീക്ഷ നടത്തണമെന്നുമായിരുന്നു പ്രധാന ശുപാർശകൾ. എന്നാൽ നിലവിലെ ഘടന തന്നെ തുടരുമെന്നാണ് കേന്ദ്രമന്ത്രി വ്യക്തമാക്കുന്നത്. ഒക്ടോബർ നാലിനാണ് ഈ വർഷത്തെ സിവിൽ സർവീസസ് പരീക്ഷ.    2011-ലാണ് സിവിൽ സർവീസസ് പരീക്ഷയിൽ സിസാറ്റ് ഉൾപ്പെടുത്തിയത്. ഇംഗ്ലീഷ്, ഗണിതം, സയൻസ് വിഷയങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ബിരുദം നേടിയവർക്ക് പേപ്പർ എളുപ്പമാണെന്ന് കാണിച്ച് ഒരുകൂട്ടം ഉദ്യോഗാർഥികൾ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ഇതിനെത്തുടർന്നു 2015 മുതൽ രണ്ടാം പേപ്പറിൽ മിനിമം യോഗ്യതാ മാർക്ക് 33 ശതമാനം നേടിയാൽ മതിയെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു.     No plan to drop aptitude test from civil services examination says central minister, UPSC, CSAT
  •  

    Manglish Transcribe ↓


  • nyoodalhi: sivil sarveesasu priliminari pareekshayile randaam pepparaaya sivil sarveesasu aapttittiyoodu desttu (sisaattu) ozhivaakkillennu kendra sarkkaar. Sisaattu ozhivaakkunnathu sambandhiccha raajyasabhayile chodyatthinulla marupadiyilaanu kendra pezhsanal manthri jithendra singu ikkaaryam vyakthamaakkiyathu. Sivil sarveesasu pareekshaa ghadanayil maattamundaakumoyenna chodyatthinum addheham illennu marupadi nalki.    nilavil priliminari, meyin, intarvyoo thudangiya ghattangaliloodeyaanu yu. Pi. Esu. Si ai. E. Esu, ai. Pi. Esu, ai. Ephu. Esu thudangiya sarveesukalilekku udyeaagaarthikale thiranjedukkunnathu. Ennaal ee pareekshaaghadanayil maattam venamennu yu. Pi. Esu. Si sarkkaaranu shupaarsha nalkiyirunnu. Sisaattu ozhivaakkanamennum abhimukhatthinu pakaram maanashaasthra pareeksha nadatthanamennumaayirunnu pradhaana shupaarshakal. Ennaal nilavile ghadana thanne thudarumennaanu kendramanthri vyakthamaakkunnathu. Okdobar naalinaanu ee varshatthe sivil sarveesasu pareeksha.    2011-laanu sivil sarveesasu pareekshayil sisaattu ulppedutthiyathu. Imgleeshu, ganitham, sayansu vishayangal ulppedeyulla vishayangalil birudam nediyavarkku peppar eluppamaanennu kaanicchu orukoottam udyeaagaarthikal prathishedhavumaayi ramgatthuvannirunnu. Ithinetthudarnnu 2015 muthal randaam pepparil minimam yogyathaa maarkku 33 shathamaanam nediyaal mathiyennu sarkkaar prakhyaapicchirunnu.     no plan to drop aptitude test from civil services examination says central minister, upsc, csat
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution