* പ്രാചീന ഒളിമ്പിക്സിൽ ബി.സി.708 ലാണ് ആദ്യമായി ഗുസ്തി അവതരിപ്പിക്കപ്പെടുന്നത്.
* ഗുസ്‌തിയോട് സാദൃശ്യമുണ്ടായിരുന്ന ഗ്രീസിലെ കായിക ഇനമായിരുന്നു പാൻക്രാഷൻ.
* ഏതാണ്ട് നാലായിരം വർഷം മുൻപ് ചൈനയിലുണ്ടായിരുന്ന ഗുസ്തിയാണ് ഷുവായ് ജിയോ.
* ഗുസ്തി മത്സരത്തിലെ പ്രധാനപ്പെട്ട രണ്ടു ശൈലികളാണ് ഫ്രീസ്റ്റൈൽ,ഗ്രീക്കോ-റോമൻ എന്നിവ .
* മത്സരത്തിനിടയിൽ കാലുകൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇരു ശൈലി കളുമായുള്ള പ്രധാന വ്യത്യാസം .
* ഗുസ്തിയിലെ ഏറ്റവും പഴക്കമുള്ള ശൈലിയാണ് ഫ്രീസ്റ്റൈൽ.പ്രാചീന ഗ്രീക്ക്കാരുടെ ഇടയിൽ പ്രചാരത്തിലുണ്ടായിരുന്ന ഗുസ്തിമത്സരത്തോട് സാദൃശ്യമുള്ളതാണ് ഫ്രീസ്റ്റൈൽ.
* ഗ്രീക്ക്കാരുടെ ഗുസ്തിയിൽ മാറ്റങ്ങൾ വരുത്തി റോമാക്കാർ വികസിപ്പിച്ചതാണ് ഗ്രീക്കോ-റോമൻ ശൈലി .
* പ്രാചീനകാലം മുതൽ മല്ലയുദ്ധം എന്ന പേരിലാണ് ഗുസ്തി ഇന്ത്യയിൽ അറിയപ്പെടുന്നത്.
* ഇന്ത്യയിൽ പ്രചാരമുള്ള ഗുസ്തിക്ക് പെഹൽവാനി എന്നൊരു പേരു കൂടിയുണ്ട്.
* ഇന്ത്യയിലെ ഗുസ്തിയിൽ ഉപയോഗിക്കുന്ന നാലു പ്രധാന തന്ത്രങ്ങളാണ് ഹനുമന്തി, ജാംബു വന്തി, ജരാസന്ധി, ഭീമസേനി എന്നിവ.
* ഇന്ത്യയിൽ നിന്നുള്ള ഏറ്റവും പ്രശസ്തനായ ഗുസ്തിക്കാരനായിരുന്നു ഗുലാം മുഹമ്മദ്
* ദി ഗ്രേറ്റ് ഗാമ, പഞ്ചാബ് സിംഹം എന്നീ അപരനാമങ്ങളും ഗുലാം മുഹമ്മദിനുണ്ടായിരുന്നു.
* ഗുസ്തിയിൽ ഒരിക്കൽ പോലും തോറ്റിട്ടില്ലാത്ത ചരിത്രത്തിലെ ഏക ഗുസ്തിക്കാരനാണ് ഗുലാം മുഹമ്മദ്.
* 1940 മുതൽ 1955 വരെ ഗുലാം മുഹ മ്മദിനോട് മത്സരിക്കാൻ ആരും ധൈര്യപ്പെട്ടില്ല.
* സ്വതന്ത്ര ഇന്ത്യക്ക് ഒളിമ്പിക്സിൽ ആദ്യത്തെ വ്യക്തിഗത മെഡൽ ലഭിച്ചത് ഗുസ്തിയിൽ നിന്നാണ്.
* 1952 ലെ ഹെൽസിങ്കി ഒളിമ്പിക്സിൽ കെ.ഡി. യാദവാണ് ഗുസ്തിയിൽ വെങ്കലമെഡൽ നേടിയത് പോക്കറ്റ് ഡൈനാമോ എന്നു വിളിക്കപ്പെട്ടിരുന്ന കെ.ഡി. യാദവ് മഹാരാഷ്ട്ര സ്വാദേശിയായിരുന്നു.
* ഒളിമ്പിക് ഗുസ്തിയിൽ വെങ്കലമെഡൽ നേടിയ രണ്ടാമത്തെ ഇന്ത്യക്കാരനാണ് സുശീൽ കുമാർ 2008 ലെ ബീജിങ് ഒളിമ്പിക്സിൽ സുശീൽ കുമാർ വെങ്കലം നേടി .
* 2012 ലെ ലണ്ടൻ ഒളിമ്പിക്സിൽ സുശീൽ കുമാറും യോഗേശ്വർദത്തും വെള്ളി മെഡൽ നേടി.
* ഒളിമ്പിക്സ് ഗുസ്തിയിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത സാക്ഷി മാലിക് ആണ്.
* ഹരിയാനക്കാരിയായ ഇവർ 2016 -ലെ റിയോ ഒളിമ്പിക്സിൽ 58 കിലോഗ്രാം ഫ്രീസ്റ്റൈലിൽ വെങ്കലം നേടി
ബോക്സിങ്
* ലോകത്തിലെ ഏറ്റവും പഴക്കമുള്ള കായിക ഇനങ്ങളിൽ ഒന്നായ ബോക്സിങ് സുമേറിയൻ നാഗരികതയുടെ ഭാഗമായാണ് ഉടലെടുത്തത്.
* ബോക്സിങ് മത്സരം നടക്കുന്ന സ്ഥലമാണ് റിങ്.
* 12 റൗണ്ടുകൾ വരെയാണ് സാധാരണയായി ഒരു ബോക്സിങ് മത്സരത്തിന്റെ ലൈർഘ്യം.
* ബോക്സിങ് മത്സരത്തിലെ ഒരു റൗണ്ട് മൂന്നുമിനുട്ടുവരെ നീണ്ടുനിൽക്കാറുണ്ട്. ബോക്സിങ് മത്സരം നിയന്ത്രിക്കുന്നത് റഫറിയും, പോയിൻറുകൾ തീരുമാനിക്കുന്നത് ജഡ്മമാരുമാണ്.
* ബോക്സിങ്ങിൽ ഇടിയേറ്റു വീഴുന്നയാൾ പത്തു സെക്കൻറിനകം എഴുന്നേറ്റു മത്സരത്തിനു തയ്യാറായില്ലെങ്കിൽ അത് നോക്ക് ഔട്ട് എന്നറിയപ്പെടുന്നു.
* ബോക്സിങ് മത്സരത്തിലെ നിയമങ്ങൾ ക്വീൻസ് ബെറി നിയമങ്ങൾ എന്നറിയപ്പെടുന്നു.
* ഏറ്റവും പ്രശസ്തനായ ബോക്സിങ് താരമാണ് അമേരിക്കക്കാരനായ മുഹമ്മദ് അലി.
* കാഷ്യസ് ക്ലേ എന്നതായിരുന്നു മുഹമ്മദലിയുടെ ആദ്യത്തെ പേര് .
* ലോക വനിതാ ബോക്സിങ് രംഗത്തെ പ്രമുഖ താരമായ ലൈലാ അലി, മുഹമ്മദ് അലിയുടെ മകളാണ്.
* ഒളിമ്പിക്സിൽ മെഡൽ നേടിയ ആദ്യത്തെ ഇന്ത്യൻ ബോക്സിങ് താരമാണ് വിജേന്ദർ കുമാർ.
* 2008ലെ ബീജിങ് ഒളിമ്പിക്സിൽ വിജേന്ദർ കുമാർ വെങ്കല മെഡൽ നേടി.
* 2012 ലെ ലണ്ടൻ ഒളിമ്പിക്സിൽ ബോക്സിങ്ങിൽ മേരികോം വെങ്കല മെഡൽ നേടി.