ജെ.എന്‍.യു പ്രവേശന പരീക്ഷ ഒക്ടോബര്‍ 5 മുതല്‍; അഡ്മിറ്റ് കാര്‍ഡ് ഉടന്‍ പ്രസിദ്ധീകരിക്കും
ജെ.എന്‍.യു പ്രവേശന പരീക്ഷ ഒക്ടോബര്‍ 5 മുതല്‍; അഡ്മിറ്റ് കാര്‍ഡ് ഉടന്‍ പ്രസിദ്ധീകരിക്കും
ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാല പ്രവേശന പരീക്ഷകൾ ഒക്ടോബർ 5 മുതൽ 8 വരെ നടത്തുമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു. അഡ്മിറ്റ് കാർഡ് എൻ.ടി.എ വെബ്സൈറ്റിൽ ഉടൻ പ്രസിദ്ധീകരിക്കും. പരീക്ഷാർഥികൾക്ക് jnuexams.nta.nic.in എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. നേരത്തെ മേയ് 11 മുതൽ 14 വരെ നടത്താനിരുന്ന പരീക്ഷകൾ കോവിഡ് വ്യാപനത്തിന്റെയും ലോക്ക്ഡൗണിന്റെയും പശ്ചാത്തലത്തിൽ മാറ്റിവെക്കുകയായിരുന്നു. കോവിഡ് പ്രോട്ടോക്കാൾ പാലിച്ചാകും പരീക്ഷകൾ നടത്തുകയെന്ന് എൻ.ടി.എ വ്യക്തമാക്കിയിട്ടുണ്ട്. വിദ്യാർഥികൾ പരീക്ഷാ ദിവസം അഡ്മിറ്റ് കാർഡിനു പുറമെ ഫോട്ടോയുള്ള തിരിച്ചറിയൽ കാർഡ്, അറ്റൻഡൻസ് ഷീറ്റിൽ ഒട്ടിക്കാനുള്ള ഫോട്ടോ എന്നിവ കരുതണം. റഫ് ഷീറ്റുകൾ പരീക്ഷാഹാളിൽനിന്ന് ലഭ്യമാകും. ഇതും അഡ്മിറ്റ് കാർഡും ഇൻവിജിലേറ്റർക്ക് കൈമാറിയെ ശേഷംമാത്രമേ ഹാളിൽനിന്ന് പുറത്തു കടക്കാവൂ. പരീക്ഷാ ടൈംടേബിളും വിശദമായ മാർഗനിർദേശങ്ങളും www.nta.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. NTA JNU Entrance Exam Date 2020 Announced; Admit cards will be available at jnuexams.nta.nic.in