ആശയങ്ങളുണ്ടോ? ഡി.ആര്‍.ഡി.ഒ ഡെയര്‍ ടു ഡ്രീം മത്സരത്തില്‍ പങ്കെടുക്കാം
ആശയങ്ങളുണ്ടോ? ഡി.ആര്‍.ഡി.ഒ ഡെയര്‍ ടു ഡ്രീം മത്സരത്തില്‍ പങ്കെടുക്കാം
പ്രതിരോധമേഖലയിലും ഏറോസ്പേസ് സാങ്കേതിക മേഖലയിലും പ്രാവർത്തികമാക്കാനുള്ള നൂതന ആശയങ്ങൾ മുന്നോട്ടുവെക്കാവുന്ന മത്സരത്തിലേക്ക് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡി.ആർ.ഡി.ഒ.) എൻട്രികൾ ക്ഷണിച്ചു. സ്വശ്രയശീലം എന്ന കാഴ്ചപ്പാട് വെച്ചുപുലർത്തിയിരുന്ന ഡോ. എ.പി.ജെ. അബ്ദുൽ കലാമിന്റെ അഞ്ചാം ചരമവാർഷികദിനത്തിൽ പ്രഖ്യാപിച്ച ഡെയർ ടു ഡ്രീം 2.0 മത്സരം, പ്രധാനമന്ത്രി മുന്നോട്ടുവെച്ച ആത്മ നിർഭർ ഭാരത് എന്ന ആശയത്തിന്റെ ചുവടുപിടിച്ചാണ് ഡി.ആർ.ഡി.ഒ. നടത്തുന്നത്. പ്രതിരോധമേഖലയിലെ മികവ് മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്. രാജ്യത്തെ ഇന്നൊവേറ്റർമാർ, സ്റ്റാർട്ടപ്പുകൾ എന്നിവരിലൂടെ ഈ മേഖലയിലേക്കുള്ള നൂതന ആശയങ്ങളാണ് പ്രതീക്ഷിക്കുന്നത്. മത്സരമേഖലകൾ ആർമമെന്റ് ടെക്നോളജി, ഇലക്ട്രോണിക്സ് ടെക്നോളജി, മൈക്രോ ടെക്നോളജി ആൻഡ് സൈബർ സെക്യുരിറ്റി, നേവൽ ടെക്നോളജി, സിസ്റ്റം മോഡലിങ് ആൻഡ് അനാലിസിസ്, ലൈഫ് സയൻസ് ടെക്നോളജി, ഏറോനോട്ടിക്കൽ ടെക്നോളജി, ഏറോസ്പേസ് എൻജിനിയറിങ് തുടങ്ങിയ വിശാലമായ ശാസ്ത്ര-സാങ്കേതിക മേഖലകളിൽ എൻട്രികൾ നൽകാം. രണ്ടു വിഭാഗത്തിലാണ് മത്സരം. വ്യക്തിയായി പങ്കെടുക്കുന്നെങ്കിൽ 18-ൽ കൂടുതലാണ് പ്രായം. സ്റ്റാർട്ടപ്പ് എങ്കിൽ ഡിപ്പാർട്ട്മെന്റ് ഫോർ പ്രമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് (ഡി.പി.ഐ. ഐ.ടി.) അംഗീകാരമുള്ളതാകണം. അപേക്ഷ drdo.res.in/kalamdb/portal/kalam.html വഴി നൽകാം. ഒരാൾക്ക് ഒരു വിഭാഗത്തിലേ പങ്കെടുക്കാൻ കഴിയൂ. സ്റ്റാർട്ടപ്പ് ഉള്ള വ്യക്തിക്ക് രണ്ടിലും അപേക്ഷിക്കാം. പരമാവധി അഞ്ച് മേഖലകളുമായി ബന്ധപ്പെട്ട എൻട്രികൾ നൽകാം. ഓരോ എൻട്രിക്കൊപ്പവും 200 വാക്കിൽ ഒരു കുറിപ്പ് നൽകണം. കൂടുതൽ വിവരങ്ങൾ/വിശദാംശങ്ങൾ പി.ഡി.എഫ്. ഫോർമാറ്റിൽ (2 എം.ബി.യിൽ താഴെ) നൽകാം. വ്യക്തി വിഭാഗത്തിൽ യഥാക്രമം അഞ്ചുലക്ഷം രൂപ, നാലുലക്ഷം രൂപ, മൂന്നുലക്ഷം രൂപ എന്നിങ്ങനെയാണ് ആദ്യ മൂന്നു സമ്മാനങ്ങൾ. സ്റ്റാർട്ടപ്പ് വിഭാഗത്തിൽ ഇത് 10 ലക്ഷം, എട്ടുലക്ഷം, ആറുലക്ഷം എന്നിങ്ങനെയാണ്. മത്സരത്തിലേക്ക് എൻട്രികൾ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 15 ആണ്. DRDO Dare to Dream Competition; submit entries by 15 October