ആസ്‌ക് എക്‌സ്‌പേര്‍ട്ടില്‍ ഇന്ന്: ഐ.ഐ.ടി., എന്‍.ഐ.ടി. പ്രവേശന നടപടികള്‍
ആസ്‌ക് എക്‌സ്‌പേര്‍ട്ടില്‍ ഇന്ന്: ഐ.ഐ.ടി., എന്‍.ഐ.ടി. പ്രവേശന നടപടികള്‍
ജോയന്റ് സീറ്റ് അലോക്കേഷൻ അതോറിറ്റി (ജോസ) യുടെ ഓൺലൈൻ റിപ്പോർട്ടിങ് അടക്കമുള്ള പ്രവേശന നടപടികളെക്കുറിച്ച് വിദ്യാർഥികൾക്ക് വ്യക്തതവരുത്താൻ മദ്രാസ് ഐ.ഐ.ടി. മാത്തമാറ്റിക്സ് വിഭാഗം മുൻ പ്രൊഫസർ ഡോ. കൃഷ്ണൻ സ്വാമിനാഥൻ ഇന്ന് ഉച്ചയ്ക്ക് 2.15-ന് ക്ലാസ് എടുക്കും. ഡോട്ട് കോം ഔദ്യോഗിക ഫെയ്സ്ബുക്ക് പേജായ https://www.facebook.com/dotcom/ - ൽ കാണാം. ജെ.ഇ.ഇ. മെയിൻ, അഡ്വാൻസ്ഡ് ഓൺലൈൻ രജിസ്ട്രേഷൻ, ചോയ്സ് ഫില്ലിങ്, സീറ്റ് അലോക്കേഷൻ എന്നിവ വിശദീകരിക്കും. അലോട്ട്മെന്റിൽ സീറ്റ് ലഭിച്ചാലുള്ള ഫ്രീസ്, ഫ്ലോട്ട്, സ്ലൈഡ് എന്നീ കാര്യങ്ങളെക്കുറിച്ച് ക്ലാസിൽ നിന്നു മനസ്സിലാക്കാം. കൂടാതെ ഐ.ഐ.ടി.യിലെ അക്കാദമിക് അന്തരീക്ഷം, ഹോസ്റ്റൽ, ഫീസ് ഘടന എന്നിവ അറിയാം. സെമിനാർ കാണാൻ facebook.com/dotcom സന്ദർശിക്കുക. നാളെ: മെഡിക്കൽ അനുബന്ധ കോഴ്സുകൾ ബി.വി.എസ്സി ആൻഡ് എ.എച്ച്., ബി.എസ്സി. അഗ്രിക്കൾച്ചർ, ബി.എസ്സി. ഫോറസ്ട്രി, ബാച്ചിലർ ഓഫ് ഫിഷറീസ് സയൻസ് എന്നീ കോഴ്സുകളിലെ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്ക് ഒട്ടേറെ സംശയങ്ങളുണ്ട്. കോഴ്സുകൾ, പാഠ്യവിഷയങ്ങൾ, ഉപരിപഠന സാധ്യത, തൊഴിലവസരങ്ങൾ എന്നിവയെക്കുറിച്ചാണ് സംശയങ്ങളേറെയും. ബി.എസ്സി. (ഓണേഴ്സ്) ഫോറസ്ട്രി, ബി.എസ്സി. (ഓണേഴ്സ്) അഗ്രിക്കൾച്ചർ, ബാച്ചിലർ ഓഫ് വെറ്ററിനറി സയൻസ് ആൻഡ് അനിമൽ ഹസ്ബൻഡറി (ബി.വി.എസ്.സി. ആൻഡ് എ.എച്ച്.), ബാച്ചിലർ ഓഫ് ഫിഷറീസ് സയൻസ് എന്നിവയ്ക്കുള്ള പ്രവേശനം നീറ്റ് റാങ്കിന്റെ അടിസ്ഥാനത്തിലാണ്. ഈ കോഴ്സുകളെക്കുറിച്ചും ജോലിസാധ്യതയെക്കുറിച്ചും വെറ്ററിനറി സർവകലാശാല ഓൺട്രപ്രണർഷിപ്പ് വിഭാഗം മുൻ ഡയറക്ടറും യു.എൽ. എജ്യുക്കേഷൻ ഡയറക്ടറുമായ ടി.പി. സേതുമാധവൻ ബുധനാഴ്ച ഉച്ചയ്ക്ക് 2.15-ന് വിശദീകരിക്കും. ആസ്ക് എക്സ്പേർട്ട് വീഡിയോകൾ കാണാം കീം 2020 ഓപ്ഷൻ രജിസ്ട്രേഷൻ: വിശദവിവരങ്ങൾ നീറ്റ്: കേരളത്തിലെ മെഡിക്കൽ പ്രവേശനം - അറിയേണ്ടതെല്ലാം എൻജിനിയറിങ് ബ്രാഞ്ചുകൾ: പഠനവും, ജോലിസാധ്യതകളും ജെ.ഇ.ഇ. മെയിൻ, അഡ്വാൻസ്ഡ് അടിസ്ഥാനമാക്കിയുള്ള പ്രവേശനം പ്ലെയ്സ്മെന്റ് രംഗത്തെ പ്രവണതകൾ IIT and NIT admission procedures will be discussed in ask expert seminar