mg universities 2019 നവംബറിൽ നടന്ന ഒന്നുമുതൽ ആറുവരെ സെമസ്റ്റർ ബി.സി.എ.-ഓഫ് കാമ്പസ് (സപ്ലിമെന്ററി/മേഴ്‌സി ചാൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ 28 മുതൽ ഏറ്റുമാനൂർ ഏറ്റുമാനൂരപ്പൻ കോളേജിൽ ആരംഭിക്കും. ടൈംടേബിൾ സർവകലാശാലാ വെബ്‌സൈറ്റിൽ. വിശദവിവരം കോളേജിൽ ലഭിക്കും.എം.കോം. സൂക്ഷ്മപരിശോധന2019 ജൂണിൽ നടന്ന രണ്ടാം സെമസ്റ്റർ എം.കോം.(റഗുലർ) പരീക്ഷയുടെ സൂക്ഷ്മപരിശോധന 25-ന് രാവിലെ 11 മുതൽ വൈകീട്ട് നാലുവരെ സർവകലാശാല അസംബ്ലി ഹാളിൽ. അപേക്ഷിച്ചവർ ഹാൾടിക്കറ്റ്/ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡുമായി എത്തണം.സ്‌പോർട്‌സ് സ്‌കോളർഷിപ്പ്; അപേക്ഷ ക്ഷണിച്ചുസ്‌പോർട്‌സ് സ്‌കോളർഷിപ്പ് അപേക്ഷ ക്ഷണിച്ചു. പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ നിശ്ചിതഫോമിലുള്ള അപേക്ഷ, സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഒക്‌ടോബർ 19-ന് മുമ്പായി സ്‌കൂൾ ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ ആൻഡ് സ്‌പോർട്‌സ് സയൻസസ് ഓഫീസിൽ എത്തണം. അപേക്ഷാഫോം സർവകലാശാലാ വെബ്‌സൈറ്റിൽ.