ബിരുദ-പി.ജി. പ്രവേശനം: 26-നകം മാർക്ക് ചേർക്കണം calicut universities
ബിരുദ-പി.ജി. പ്രവേശനം: 26-നകം മാർക്ക് ചേർക്കണം calicut universities
calicut universities പരീക്ഷ മുഖേനയുള്ള ബിരുദ, പി.ജി. കോഴ്സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷിച്ചവർക്ക് യോഗ്യതാപരീക്ഷയുടെ മാർക്ക് ഓൺലൈനായി ചേർക്കാനുള്ള അവസരം 23-ന് ഒരുമണി മുതൽ 26-ന് അഞ്ചുവരെ ലഭ്യമാകും. ബി.എച്ച്.എം, ബി.കോം. ഓണേഴ്സ്, ബി.പി.എഡ്, ബി.പി.എഡ്. ഇന്റഗ്രേറ്റഡ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷിച്ചവർ മാർക്ക്‌ലിസ്റ്റിലെ അതേക്രമത്തിൽ മാർക്കുകൾ രേഖപ്പെടുത്തണം. മാർക്ക് രേഖപ്പെടുത്തിയ ശേഷം പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കണം. മുന്നാക്കവിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന (ഇ.ഡബ്ല്യു.എസ്.) വിഭാഗക്കാർ ഇതുകൂടിച്ചേർത്ത് അപേക്ഷ പൂർത്തിയാക്കണം.ഇതുവരെ അപേക്ഷ നൽകാൻ കഴിയാത്തവർക്കും പുതുതായി അപേക്ഷിക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം. വിവരങ്ങൾ www.cuonline.ac.in വെബ്സൈറ്റിൽ. ഫോൺ: 0494 2407016, 2407017.അഫ്സൽ-ഉൽ-ഉലമ പ്രിലിമിനറി ട്രയൽ അലോട്ട്മെന്റ്അഫ്സൽ-ഉൽ-ഉലമ പ്രിലിമിനറി പ്രവേശന ട്രയൽ അലോട്ട്മെന്റ് 23-ന് രണ്ടുമണിക്ക് പ്രസിദ്ധീകരിക്കും. ഒപ്ഷനുകൾ 24 വരെ പുനഃക്രമീകരിക്കാം. ലോഗിൻചെയ്ത് കോളേജ് കോഴ്സ് ഒപ്ഷൻ ഡ്രാഗ് ആൻഡ് ഡ്രോപ് സൗകര്യമുപയോഗിച്ച് പുഃനക്രമീകരിക്കാം. പുതിയ കോളേജോ കോഴ്സുകളോ കൂട്ടിച്ചേർക്കാനോ ഒഴിവാക്കാനോ സാധിക്കില്ല. പുനഃക്രമീകരണം നടത്തുന്നവർ പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് 24-നകം എടുക്കണം. ഒന്നാം അലോട്ട്മെന്റ് 28-നും രണ്ടാം അലോട്ട്മെന്റ് ഒക്ടോബർ അഞ്ചിനും പ്രസിദ്ധീകരിക്കും. ക്ലാസുകൾ ഒക്ടോബർ 15-ന് തുടങ്ങും.അദീബെ ഫാസിൽ ഗ്രേഡ് കാർഡ് ഫെബ്രുവരി ആറിന് പ്രസിദ്ധീകരിച്ച അദീബെ ഫാസിൽ പ്രിലിമിനറി രണ്ടാംവർഷ ഏപ്രിൽ 2019 പരീക്ഷയുടെ ഗ്രേഡ് കാർഡുകൾ അതത് പരീക്ഷാകേന്ദ്രങ്ങളിൽനിന്ന് ലഭിക്കും.പരീക്ഷാ അപേക്ഷ അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ (സി.ബി.സി.എസ്.എസ്-2019 സിലബസ്-2019 പ്രവേശനം മാത്രം) ബി.എ./ബി.എസ്‌സി./ബി.എസ്‌സി. ഇൻ ആൾട്ടർനേറ്റ് പാറ്റേൺ/ബി.കോം./ബി.ബി.എ./ബി.എ. മൾട്ടിമീഡിയ/ബി.സി.എ./ബി.കോം. ഓണേഴ്സ്/ബി.കോം. വൊക്കേഷണൽ/ബി.എസ്.ഡബ്ല്യു./ബി.ടി.എച്ച്.എം./ബി.എച്ച്.എ./ബി.കോം. പ്രൊഫഷണൽ/ബി.വോക്./ബി.ടി.എ./ബി.എ. വിഷ്വൽ കമ്യൂണിക്കേഷൻ/ബി.എ. ഫിലിം ആൻഡ് ടെലിവിഷൻ/ബി.എ. മൾട്ടിമീഡിയ/ബി.എ. അഫ്സൽ-ഉൽ-ഉലമ റഗുലർ പരീക്ഷയ്ക്ക് പിഴകൂടാതെ ഒക്ടോബർ ഏഴുവരെയും 170 രൂപ പിഴയോടെ ഒക്ടോബർ 14 വരെയും ഫീസടച്ച് ഒക്ടോബർ 16 വരെ രജിസ്റ്റർചെയ്യാം.അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാംസെമസ്റ്റർ (സി.യു.സി.ബി.സി.എസ്.എസ്. 2015 മുതൽ 2018 വരെ പ്രവേശനം) ബി.എ./ബി.എസ്‌സി./ബി.എസ്‌സി. ഇൻ ആൾട്ടർനേറ്റ് പാറ്റേൺ/ബി.കോം./ബി.ബി.എ./ബി.എ. മൾട്ടിമീഡിയ/ബി.സി.എ./ബി.കോം. ഓണേഴ്സ്/ബി.കോം. വൊക്കേഷണൽ/ബി.എസ്.ഡബ്ല്യു./ബി.ടി.എച്ച്.എം./ബി.വി.സി./ബി.എം.എം.സി./ബി.എച്ച്.എ./ബി.കോം. പ്രൊഫഷണൽ/ബി.ടി.എഫ്.പി./ബി.വോക്./ബി.ടി.എ./ബി.എ. വിഷ്വൽ കമ്യൂണിക്കേഷൻ/ബി.എ. ഫിലിം ആൻഡ് ടെലിവിഷൻ/ബി.എ. മൾട്ടിമീഡിയ/ബി.എ. അഫ്സൽ-ഉൽ-ഉലമ സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് പിഴകൂടാതെ ഒക്ടോബർ ഏഴുവരെയും 170 രൂപ പിഴയോടെ ഒക്ടോബർ 14 വരെയും ഫീസടച്ച് ഒക്ടോബർ 16 വരെ രജിസ്റ്റർചെയ്യാം. 2015 പ്രവേശനക്കാർക്ക് ഇത് അവസാന അവസരമായിരിക്കും.