• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • September
  • ->
  • പ്ലസ്ടു യോഗ്യതയുള്ള വനിതകള്‍ക്ക് സിവില്‍ പോലീസ് ഓഫീസറാകാം

പ്ലസ്ടു യോഗ്യതയുള്ള വനിതകള്‍ക്ക് സിവില്‍ പോലീസ് ഓഫീസറാകാം

  • കേരള പി.എസ്.സി വനിതാ പോലീസ് ബറ്റാലിയനിലെ സിവിൽ പോലീസ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കാറ്റഗറി നമ്പർ: 94/2020. ഭിന്നശേഷിയുള്ള ഉദ്യോഗാർഥികൾക്കും പുരുഷ ഉദ്യോഗാർഥികൾക്കും ഈ വിജ്ഞാപന പ്രകാരം അപേക്ഷിക്കുവാൻ അർഹത ഉണ്ടായിരിക്കുന്നതല്ല.    ഒഴിവുകളുടെ എണ്ണം: സംസ്ഥാനതലം. പ്രതീക്ഷിത ഒഴിവുകൾ  നിയമനരീതി: നേരിട്ടുള്ള നിയമനം (സംസ്ഥാനതലം)    പ്രായം: 18-26; ഉദ്യോഗാർഥികൾ 02.01.1994 നും 01.01.2002 നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ)  ഉയർന്ന പ്രായപരിധി മറ്റ് പിന്നാക്ക വിഭാഗങ്ങളിൽപെട്ട ഉദ്യോഗാർഥികൾക്ക് 29 വയസ്സായും പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് 31 വയസ്സായും നിജപ്പെടുത്തിയിരിക്കുന്നു.    യോഗ്യത: ഹയർസെക്കൻഡറി പരീക്ഷ (പ്ലസ്ടു) പാസ്സായിരിക്കണം. അല്ലെങ്കിൽ തത്തുല്യമായ പരീക്ഷ ജയിച്ചിരിക്കണം.  നിശ്ചിത യോഗ്യതയുള്ള മതിയായ എണ്ണം SC/ST വിഭാഗം ഉദ്യോഗാർഥികളുടെ അഭാവത്തിൽ മാത്രം അവർക്കായി സംവരണം ചെയ്തിരിക്കുന്ന ക്വാട്ട നികത്തുന്നതിനായി ഹയർസെക്കൻഡറി/ പ്ലസ്ടു പരീക്ഷ തോറ്റ ഉദ്യോഗാർഥികളെയും പരിഗണിക്കുന്നതാണ്.    ശാരീരിക യോഗ്യതകൾ:  ഉയരം: കുറഞ്ഞത് 157 സെന്റിമീറ്റർ. പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് കുറഞ്ഞത് 150 സെ.മീ. ഉയരം ഉണ്ടായിരുന്നാൽ മതിയാകും.    കാഴ്ചശക്തി: കണ്ണടവയ്ക്കാതെയുള്ള കാഴ്ചശക്തി താഴെപ്പറയുന്ന തരത്തിലുള്ളതായി സാക്ഷ്യപ്പെടുത്തിയിരിക്കണം.              കാഴ്ച     വലതുകണ്ണ്     ഇടതുകണ്ണ്              ദൂരക്കാഴ്ച     6/6 സ്നെല്ലൻ    6/6 സ്നെല്ലൻ          സമീപക്കാഴ്ച    0.5 സ്നെല്ലൻ    0.5 സ്നെല്ലൻ        കുറിപ്പ്: i) ഓരോ കണ്ണിനും പൂർണമായ കാഴ്ചശക്തി ഉണ്ടായിരിക്കണം. (ii) വർണാന്ധത, സ്ക്വിന്റ് അല്ലെങ്കിൽ കണ്ണിന്റെയോ ഏതെങ്കിലും കൺപോളകളുടെയോ മോർബിഡ് ആയിട്ടുള്ള അവസ്ഥ എന്നിവ അയോഗ്യതയായി കണക്കാക്കുന്നതാണ്. iii) മുട്ടുതട്ട്, പരന്നപാദം, ഞരമ്പ് വീക്കം, വളഞ്ഞകാലുകൾ, വൈകല്യമുള്ള കൈകാലുകൾ, കോമ്പല്ല്(മുൻ പല്ല്), ഉന്തിയ പല്ലുകൾ, കേൾവിയിലും സംസാരത്തിലുമുള്ള കുറവുകൾ എന്നിങ്ങനെയുള്ള ശാരീരിക ന്യൂനതകൾ അയോഗ്യതയായി കണക്കാക്കുന്നതായിരിക്കും.  (സി) നാഷണൽ ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റിലെ വൺസ്റ്റാർ നിലവാരത്തിലുള്ള എട്ട് ഇനങ്ങളിൽ ഏതെങ്കിലും അഞ്ച് എണ്ണത്തിൽ യോഗ്യത നേടിയിരിക്കണം.               ക്രമനമ്പർ    ഇനങ്ങൾ    വൺസ്റ്റാർ നിലവാരം              1    100 മീറ്റർ ഓട്ടം    17 സെക്കൻഡ്          2    ഹൈ ജംപ്    1.06 മീ.          3    ലോങ് ജംപ്    3.05 മീ          4    പുട്ടിങ് ദ ഷോട്ട് (4 കിലോഗ്രാം)    4.88മീ          5    200 മീ.ഓട്ടം    36 സെക്കൻഡ്          6    ത്രോയിങ് ദ ബോൾ    14 മീറ്റർ          7    ഷട്ടിൽ റേസ് (4x25മീ)    26 സെക്കൻഡ്          8    സ്കിപ്പിങ് (ഒരു മിനിറ്റ്)    80 തവണ          അപേക്ഷ: കേരള പി.എസ്.സി.യുടെ ഒറ്റത്തവണ രജിസ്ട്രേഷൻ പോർട്ടലിലൂടെ ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക് www.keralapsc.gov.inഎന്ന വെബ്സൈറ്റ് സന്ദർശിക്കുക. അവസാന തീയതി: ഒക്ടോബർ 21.       Kerala PSC invites application from women candidates for civil police officer post
  •  

    Manglish Transcribe ↓


  • kerala pi. Esu. Si vanithaa poleesu battaaliyanile sivil poleesu opheesar thasthikayilekku apeksha kshanicchu. Kaattagari nampar: 94/2020. Bhinnasheshiyulla udyeaagaarthikalkkum purusha udyeaagaarthikalkkum ee vijnjaapana prakaaram apekshikkuvaan arhatha undaayirikkunnathalla.    ozhivukalude ennam: samsthaanathalam. Pratheekshitha ozhivukal  niyamanareethi: nerittulla niyamanam (samsthaanathalam)    praayam: 18-26; udyeaagaarthikal 02. 01. 1994 num 01. 01. 2002 num idayil janicchavaraayirikkanam (randu theeyathikalum ulppede)  uyarnna praayaparidhi mattu pinnaakka vibhaagangalilpetta udyeaagaarthikalkku 29 vayasaayum pattikajaathi/ pattikavarga vibhaagatthilppetta udyeaagaarthikalkku 31 vayasaayum nijappedutthiyirikkunnu.    yogyatha: hayarsekkandari pareeksha (plasdu) paasaayirikkanam. Allenkil thatthulyamaaya pareeksha jayicchirikkanam.  nishchitha yogyathayulla mathiyaaya ennam sc/st vibhaagam udyeaagaarthikalude abhaavatthil maathram avarkkaayi samvaranam cheythirikkunna kvaatta nikatthunnathinaayi hayarsekkandari/ plasdu pareeksha thotta udyeaagaarthikaleyum pariganikkunnathaanu.    shaareerika yogyathakal:  uyaram: kuranjathu 157 sentimeettar. Pattikajaathi/pattikavarga vibhaagatthilppetta udyeaagaarthikalkku kuranjathu 150 se. Mee. Uyaram undaayirunnaal mathiyaakum.    kaazhchashakthi: kannadavaykkaatheyulla kaazhchashakthi thaazhepparayunna tharatthilullathaayi saakshyappedutthiyirikkanam.              kaazhcha     valathukannu     idathukannu              doorakkaazhcha     6/6 snellan    6/6 snellan          sameepakkaazhcha    0. 5 snellan    0. 5 snellan        kurippu: i) oro kanninum poornamaaya kaazhchashakthi undaayirikkanam. (ii) varnaandhatha, skvintu allenkil kanninteyo ethenkilum kanpolakaludeyo morbidu aayittulla avastha enniva ayogyathayaayi kanakkaakkunnathaanu. Iii) muttuthattu, parannapaadam, njarampu veekkam, valanjakaalukal, vykalyamulla kykaalukal, kompallu(mun pallu), unthiya pallukal, kelviyilum samsaaratthilumulla kuravukal enninganeyulla shaareerika nyoonathakal ayogyathayaayi kanakkaakkunnathaayirikkum.  (si) naashanal phisikkal ephishyansi desttile vansttaar nilavaaratthilulla ettu inangalil ethenkilum anchu ennatthil yogyatha nediyirikkanam.               kramanampar    inangal    vansttaar nilavaaram              1    100 meettar ottam    17 sekkandu          2    hy jampu    1. 06 mee.          3    longu jampu    3. 05 mee          4    puttingu da shottu (4 kilograam)    4. 88mee          5    200 mee. Ottam    36 sekkandu          6    threaayingu da bol    14 meettar          7    shattil resu (4x25mee)    26 sekkandu          8    skippingu (oru minittu)    80 thavana          apeksha: kerala pi. Esu. Si. Yude ottatthavana rajisdreshan porttaliloode onlynaayi apekshikkanam. Vishadavivarangalkku www. Keralapsc. Gov. Inenna vebsyttu sandarshikkuka. Avasaana theeyathi: okdobar 21.       kerala psc invites application from women candidates for civil police officer post
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution