* ലോകത്തിൽ ഏറ്റവും കൂടുതൽ സിനിമ പുറത്തിറങ്ങുന്ന രാജ്യം
ans : ഇന്ത്യയാണ്.
* ഇന്ത്യയിൽ ആദ്യമായി സിനിമ പ്രദർശിപ്പിച്ചത് 1896മുംബൈയിലാണ്.
* മുംബൈയിലെ വാട്ട്സൺസ് ഹോട്ടലിൽ ലൂമിയർ സഹോദരൻമാരാണ് ഇന്ത്യയിലാദ്യം സിനിമ പ്രദർശിപ്പിച്ചത്.
* നിശ്ശബ്ദമായ ആറു ചെറിയ സിനിമകളാണ് ഇന്ത്യയിൽ ആദ്യമായി പ്രദർശിപ്പിക്കപ്പെട്ടത്.
* ഇന്ത്യയിലെ ആദ്യത്തെ സിനിമ പുണ്ഡാലിക്ക് ആണ്.
* 1912ലാണ് പുണ്ഡാലിക്ക് പുറത്തിറങ്ങിയത് ദാദാ സാഹിബ് തോർണെ ആയിരുന്നു സിനിമ നിർമിച്ചത്.
* പൂർണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ സിനിമ രാജാ ഹരിശ്ചന്ദ്ര ആണ്.
* 1918ൽ പുറത്തിറങ്ങിയ രാജാ ഹരിശ്ചന്ദ്രയുടെ നിർമ്മാതാവ് ദണ്ഡിരാജ് ഗോവിന്ദ ഫാൽക്കെ ആയിരുന്നു.
* ദാദാ സാഹെബ് ഫാൽക്കെ എന്ന പേരിലാണ് ദണ്ഡിരാജ് ഫാൽക്കെ പൊതുവേ അറിയപ്പെ ടുന്നത്.
* ഇന്ത്യൻ സിനിമയുടെ പിതാവ് എന്ന അപരനാമമുള്ളത് ദാദാസാഹൈബ് ഫാൽക്കെക്കാണ്.
* 1981ൽ പുറത്തിറങ്ങിയ ആലം അരയാണ് ഇ ന്ത്യയിലെ ആദ്യത്തെ ശബ്ദചലച്ചിത്രം.
* ആലം അര സംവിധാനം ചെയ്തത് അർദേഷിർ ഇറാനി,
* ഇന്ത്യയിൽ പശ്ചാത്തല സംഗീതവുമായിറങ്ങി യ ആദ്യസിനിമയാണ് 1982ലിറങ്ങിയ ചണ്ഡിഭാസ്.
* പിന്നണി ഗാനം അവതരിപ്പിച്ച ആദ്യ ഇന്ത്യൻ സിനിമയാണ് ഭാഗ്യചക്ര.
* 1935ൽ പുറത്തിറങ്ങിയ ബംഗാളി ചിത്രമായ ഭാഗ്യചക്ര നിതിൻ ബോസാണ് സംവിധാനം ചെയ്തത്
* 1987ൽ പുറത്തിറങ്ങിയ കിസാൻ കന്യയാണ് ഇന്ത്യയിലെ ആദ്യത്തെ കളർസിനിമ .
* ഇന്ത്യയിൽ സിനിമാ രംഗത്തെ മികവിനു നൽകുന്ന ഏറ്റവും ഉയർന്ന ബഹുമതിയാണ് ദാദാ സാഹിബ് ഫാൽക്കെ അവാർഡ്.
* 1969 മുതലാണ് ഫാൽക്കെ അവാർഡ് ഏർപ്പെടുത്തിയത്.
* ഫാൽക്കെ അവാർഡ് ആദ്യമായി നേടിയത് ദേവികാറാണി റോറിച്ച് ‘ലേഡി ഓഫ് ഇന്ത്യൻ' 'സിനിമ’ എന്നറിയപ്പെടുന്നതും ദേവികാ റാണി റോറിച്ചാണ്
* ഫാൽക്കെ അവാർഡ് നേടിയ ഏക മലയാളിയാണ് അടൂർ ഗോപാലകൃഷ്ണൻ.
* 2004ലെ ഫാൽ ക്കെ അവാർഡാണ് അടൂർ ഗോപാലകൃഷ്ണൻ നേടിയത്
* ഏറ്റവും കൂടുതൽ കാലം പ്രദർശിപ്പിച്ച ഇന്ത്യൻ സിനിമയാണ് ദിൽവാലെ ദുൽഹനിയ ലേ ജായേഗേ
* ഹിന്ദി ചിത്രമായ ഷോലെ ആണ് ഏറ്റവും കൂടുതൽ കാലം ഒരേ തിയേറ്ററിൽ പ്രദർശിപ്പിച്ച സിനിമ.
* മുംബൈയിലെ മിനർവ തിയേറ്ററിൽ അഞ്ച് വർഷത്തിലേറെ ഷോലെ തുടർച്ചയായി പ്രദർശിപ്പിച്ചു.
* ഷോലെയുടെ സംവിധായകൻ രമേഷ് സിപ്പി .
* ഏറ്റവും കൂടുതൽ ഗാനങ്ങൾ ഉള്ള ഇന്ത്യൻ സിനിമയാണ് ഇന്ദ്രസഭ.
* 71 ഗാനങ്ങളാണ് ഇന്ദ്രസഭയിൽ ഉള്ളത്.
* ഇന്ത്യയിൽ സംസ്ഥാന മുഖ്യമന്ത്രിമാരായിട്ടുള്ള സിനിമാ നടൻമാരാണ് എം.ജി.രാമചന്ദ്രൻ, എൻ.ടി.രാമറാവു എന്നിവർ
* സംസ്ഥാന മുഖ്യമന്ത്രിമാരായിട്ടുള്ള സിനിമാ നടികളാണ് ജാനകി രാമചന്ദ്രൻ, ജയലളിത എന്നിവർ
* ദേശീയ ചലച്ചിത്ര അവാർഡ് 1954 മുതലാണ് ഏർപ്പെടുത്തിയത്
* തമിഴ് നടൻ രജനികാന്തിന്റെ യഥാർത്ഥ പേരാണ് ശിവാജി റാവു ഗെയ്ക്‌വാദ്ദ്
* ലോകപ്രശസ്തനായ ഇന്ത്യൻ സിനിമാ സംവിധായകനായ സത്യജിത് റായ് ബംഗാൾ സ്വദേശിയാണ്
* സത്യജിത് റായ് സംവിധാനം ചെയ്ത ഏറ്റവും പ്രശസ്തമായ സിനിമയാണ് പഥേർ പാഞ്ചാലി
* 'ഇന്ത്യൻ സിനിമയിലെ പ്രഥമവനിത' എന്നറിയപ്പെട്ട നടിയാണ് നർഗീസ് ദത്ത്.
* പത്മശ്രീ അവാർഡ് ലഭിച്ച ആദ്യ ഇന്ത്യൻ നടിയും നർഗീസ് ദത്ത്.
* ഫാത്തിമാ റഷീദ് എന്നതായിരുന്നു നർഗീസ് ദത്തിന്റെ യഥാർത്ഥ നാമം.
* മികച്ച നടിക്കുള്ള ദേശീയ അവാർഡ് ആദ്യം നേടിയത് അവരാണ്.
* രാജ്യസഭയിലേക്ക് നോമിനേറ്റു ചെയ്യപ്പെട്ട ആദ്യത്തെ നടിയും നർഗീസ് ദത്താണ്.
* മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനു നൽകുന്ന അവാർഡ് നർഗീസ് ദത്തിന്റെ പേരിലാണ്
* ലോകത്തിലെ ഏറ്റവും വലിയ സിനിമാ സ്റ്റുഡിയോയാണ് റാമോജി ഫിലിം സിറ്റി.
* ഹൈദരാബാദിലാണ് റാമോജി ഫിലിം സിറ്റി
* ഇന്ത്യയിലെ ആദ്യത്തെ ത്രീ-ഡി സിനിമയാണു മൈ ഡിയർ കുട്ടിച്ചാത്തൻ. .
* ഓസ്കർ പുരസ്കാരം ലഭിച്ച ആദ്യ ഇന്ത്യനാണ് ഭാനു അത്തയ്യ.
* 1982ൽ ഗാന്ധി എന്ന ചിത്രത്തിന്റെ വേഷ വിധാനത്തിനാണ് ഭാനു അത്തയ്യക്ക് ഓസ്കർ ലഭിച്ചത്.
* 1992ൽ പ്രത്യേക ഓസ്കർ പുരസ്കാരം ലഭിച്ച ഇന്ത്യക്കാരനാണ് സത്യജിത് റായ്
* 2008-ൽ മികച്ച ഗാനത്തിനും സംഗീതത്തിനുള്ള ഓസ്ലർ പുരസ്കാരം എ.ആർ. റഹ്‌മാന് ലഭിച്ചു.
* 2008-ൽ മികച്ച ശബ്ദമിശ്രണത്തിനുള്ള ഓസ്കാർ പുരസ്കാരം നേടിയ മലയാളിയാണ് റസൂൽ പൂക്കുട്ടി
* ദേശീയ ചലച്ചിത്ര അവാർഡുകൾ 1994 ണ് ഏർപെടുത്തിയത്.
* പി.കെ.ആത്രേ സംവിധാനം ചെയ്ത മറാത്തി ചിത്രമായ ‘ശ്യാജി ആയി ‘ ആദ്യത്തെ മികച്ച ചിത്രത്തിനുള്ള സ്വർണ കമലം നേടി.
* മികച്ച രണ്ടാമത്തെ നല്ല ചിത്രത്തിനുള്ള രജതകമലം മലയാളത്തിലെ നീലക്കുയിൽ നേടി.
* 1968 മുതലാണ് മികച്ച നടൻ, മികച്ച നടി എന്നീ അവാർഡുകൾ നിലവിൽ വന്നത്.
* ആദ്യത്തെ മികച്ച നടൻ ഉത്തം കുമാറായിരുന്നു.
* ആദ്യമായി അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പങ്കെടുത്ത ഇന്ത്യൻ സിനിമയാണ് 'സീത’
* ഇന്ത്യയിൽ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ആരംഭിച്ചത് 1952-ലാണ്.
* ഗോവയാണ് ഇപ്പോൾ സ്ഥിരം വേദി.
* ഏറ്റവും മികച്ച ചിത്രത്തിന് സുവർണമയൂരവും, ഏറ്റവും മികച്ച നവാഗത സംവിധായകന് രജത മയൂരവും നൽകുന്നു.
* മുംബൈയാണ് ഫിലിംസ് ഡിവിഷന്റെ ആസ്ഥാനം.
* 1948ലാണിത് സ്ഥാപിതമായത്.
* പുണെയിൽ നാഷണൽ ഫിലിം ആർക്കെവ് 1964ൽ പ്രവർത്തനമാരംഭിച്ചു.
* ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പുണെയിൽ പ്രവർത്തിക്കുന്നു.
* ഇന്ത്യയിൽ സിനിമകൾക്ക് പൊതുപ്രദർശനത്തിന് അനുമതി നൽകുന്നത് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനാണ് (CBFC).
* സെൻസർ ബോർഡ് എന്നറിയപ്പെടുന്ന സ്ഥാപനമിതാണ്.
* 1952ൽ സ്ഥാപിതമായി, മുംബൈയാണ് ആസ്ഥാനം.
* U, U/A ,A ,S എന്നിവയാണ് സിനിമകൾക്കു നൽകാറുള്ള വിവിധ സർട്ടിഫിക്കറ്റുകൾ.
* സാധാരണ കുടുംബചിത്രങ്ങൾക്കു നൽകുന്നതാണ്.U സർട്ടിഫിക്കറ്റ്
* UA സർട്ടിഫിക്കറ്റ് ചിത്രങ്ങൾ 12 വയസ്സിനു താഴെയുള്ള കുട്ടികൾ മാതാപിതാക്കൾക്കൊപ്പമേ കാണാവൂ.
* A ചിത്രങ്ങൾ 18 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കു കാണാനുള്ളതാണ്.
* ഡോക്ടർമാർ തുടങ്ങിയ വളരെ ചുരുങ്ങിയ സ്പെഷ്യലിസ്റ്റുകൾക്കു മാത്രം കാണാനുള്ളതാണ് S സർട്ടിഫിക്കറ്റ് ചിത്രങ്ങൾ
* 1975ലാണ് ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ നിലവിൽ വന്നത്.
* 1896 ജൂലായ് 7-നു നടന്ന ഇന്ത്യയിലെ ആദ്യ സിനിമ പ്രദർശനത്തിൽ ആറ് നിശ്ശബ്ദ ഹ്രസ്വ ചിത്രങ്ങളാണ് ലൂമിയർ സഹോദരന്മാർ പ്രദർശിപ്പിച്ചത്. 'ദി സീബാത്ത്, അറൈവൽ ഓഫ് എ ട്രെയിൻ, എഡെമോളിഷൻ, ലേഡീസ് ആൻഡ് സോൾജിയേഴ്സ് ഓൺ വീൽസ്, എൻട്രി ഓഫ് സിനിമാട്ടോഗ്രാഫി, ലീവിങ് ദി ഫാക്ടറി എന്നിവ.
* മുംബൈ ആസ്ഥാനമായി ഫിലിംസ് ഡിവിഷൻ പ്രവർത്തനമാരംഭിച്ചത് 1948 ജനവരിയിൽ,
* മുംബൈ ആസ്ഥാനമായി 1955-ൽ ചിൽഡ്രൻസ് ഫിലിം സൊസൈറ്റി നിലവിൽ വന്നു.
* ചിരഞ്ജീവിയുടെ യഥാർഥ നാമം കൊനിദേല ശിവശങ്കര വരപ്രസാദ് എന്നതാണ്.
* രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യ സിനിമാ താരമാണ് പൃഥ്വിരാജ് കപൂർ.
സിനിമ വ്യവസായം അപരനാമങ്ങൾ
ഹോളിവുഡ് - അമേരിക്കൻ സിനിമ ബോളിവുഡ് - ഹിന്ദി സിനിമ കോളിവുഡ്- തമിഴ് സിനിമ ലോലി വുഡ് - പാകിസ്താനി സിനിമ ടോളിവുഡ് - തെലുങ്കു സിനിമമോളിവുഡ് - മലയാളം സിനിമ
ദന്തിരാജ് ഗോവീന്ദ്ഫാൽക്കെ
* 1870 ഏപ്രിൽ 30ന് മഹാരാഷ്ട്രയിലെ നാസിക്കിനടുത്ത് ത്രെെയംബകേശ്വറിൽ ജനിച്ചു.
* ഒട്ടേറെ പ്രതിസന്ധികളെ തരണം ചെയ്ത് 1913 ൽ ആദ്യചിത്രം പൂർത്തിയാക്കി.
* 'രാജാ ഹരിശ്ചന്ദ്ര സിനിമയുടെ വിജയത്തെ തുടർന്ന് നാസിക്കിൽ ഒരു ഫിലിം സ്റ്റുഡിയോ സ്ഥാപിച്ചു.
* ഇന്ത്യൻ സിനിമയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ദാദാ ഫാൽക്കെ 1944 ഫിബ്രവരി 16ന് അന്തരിച്ചു.
* ഇന്ത്യൻ സിനിമയ്ക്ക് സമഗ്ര സംഭാവനകൾ നൽകുന്നവർക്ക് ഭാരത സർക്കാർ നൽകുന്ന അവാർഡാണ് ദാദാ ഫാൽക്കെ അവാർഡ്'
* ആദ്യമായി ദാദാസാഹബ് ഫാൽക്കെ അവാർഡ് നേടിയത് ദേവികാറാണി റോറിച്ച് ആണ്(1969)
* ആദ്യമായി ദാദാസാഹിബ് ഫാൽക്കെ അവാർഡു നേടിയ മലയാളി അടൂർ ഗോപാലകൃഷ്ണനാണ്(2004).
* 2015-ലെ ജേതാവ് മനോജ്കുമാർ.
സ്ലംഡോഗ് മില്ലയർ
* ഒട്ടേറെ കാരണങ്ങളാൽ ശ്രദ്ധേയമായിത്തീർന്ന ബ്രിട്ടീഷ് സിനിമയാണ് 2008ൽ പുറത്തിറങ്ങിയ സ്ലംഡോഗ് മില്ല്യനിയർ.
* ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനായ വികാസ് സ്വരൂപ് 2005ൽ രചിച്ച Q&A എന്ന നോവലാണ് സിനിമയ്ക്കാധാരം.
* ഡാനി ബോയലാണ് സിനിമയുടെ സംവിധായകൻ.
* ഇന്ത്യക്കാരനായ ലവ്ലീൻ ടണ്ടനായിരുന്നു സഹ സംവിധായകൻ
* 2009ൽ പത്ത് ഓസ്കർ നോമിനേഷനുകൾ സ്ലംഡോഗ് മില്ല്യന്യർക്കു ലഭിച്ചു. (Best Picture, Best Director, Best Adapted Screenplay, Best Cinematography, Best Original Score, Best Original Song, Best Film Editing, Best Sound Mixing എന്നിങ്ങനെ എട്ട് ഓസ്കർ പുരസ്കാരങ്ങളാണ് സിനിമക്ക് ലഭിച്ചത്
* Best Original Score, Best Original Song എന്നി വിഭാഗങ്ങളിൽ എ ർ റഹ്‌മാന് രണ്ട് ഓസ്കാറുകൾ ലഭിച്ചു
* രണ്ട് ഓസ്കാറുകൾ ലഭിച്ച ആദ്യ ഇന്ത്യാക്കാരനാണ് റഹ്‌മാന്
* ഇതിൽ മികച്ച ഗാനത്തിനുള്ള അവാർഡ് റഹ്‌മാൻ ഗുൽസാനുമായി പങ്കിട്ടു
* മികച്ച ശബ്ദ മിശ്രണത്തിനുള്ള അവാർഡ് റസൂൽ പൂക്കുട്ടിയാണ് നേടിയത്
* ഓസ്കാർ നേടുന്ന ആദ്യ മലയാളിയാണദ്ദേഹം
* ഇൻഡ്യാക്കാരനാണ ദേവ് പാട്ടീൽ , ഫ്രീദ പ്രിന്റോ എന്നിവരായിരുന്നു പ്രധാന വേഷങ്ങളിൽ
ദേശീയ ചലച്ചിത്ര അവാർഡ്
* 1954 മുതലാണ് ദേശീയ ചലച്ചിത്ര അവാർഡ് ഏർപ്പെടുത്തിയത്. ഡയറക്ടറേറ്റ് ഓഫ് ഫിലിം അവാർഡ്‌സാണ് അവാർഡ് നൽകുന്നത്.
* പി.കെ.ആത്രെ സംവിധാനം ചെയ്ത മറാത്തി ചിത്രമായ 'ശ്യാംജി ആയി' മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.
* രണ്ടാമത്തെ മികച്ച ചിത്രത്തിനുള്ള രജതകമലം മലയാളത്തിലെ 'നീലക്കുയിലി'ന് ലഭിച്ചു.
* 1968 മുതലാണ് മികച്ച നടൻ, നടി എന്നീ വിഭാഗങ്ങളിൽ അവാർഡ് ഏർപ്പെടുത്തിയത്.
* യഥാക്രമം ഉത്തംകുമാർ, നർഗീസ് ദത്ത് എന്നിവരായിരുന്നു ആദ്യത്തെ മികച്ച നടനും നടിയും.
* ഏറ്റവും കൂടുതൽ തവണ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത് ശബാന ആസ്മിയാണ്.
ദേശീയ ചലച്ചിത്ര പുരസ്കാരം (2015)
മികച്ച ചിത്രം. ബാഹുബലി സംവിധായകൻ :- സഞ്ജയ് ലീല ബൻസാലി (ചിത്രം: ബാജിറാവു മസ്താനി)നടൻ :- അമിതാഭ് ബച്ചൻ (ചിത്രം:പികു)നടി :- കങ്കണ റാനൗത്ത് (ചിത്രം; തനു. വെഡ്സ്മനു റിട്ടേൺസ്) ജനപ്രിയ ചിത്രം :- ബജ്രംഗി ഭായ്ജാൻ കുട്ടികൾക്കുള്ള ചിത്രം :- ദുരന്തോ മികച്ച മലയാളചിത്രം :- പത്തേമാരി മികച്ച സംഗീതസംവിധായകൻ. എം. ജയചന്ദ്രൻ പ്രത്യേക പരാമർശം :- ജയസൂര്യ മികച്ച സംസ്കൃതചിത്രം :- പ്രിയമാനസം (സംവിധാനം: വിനോദ് മങ്കര) മികച്ച ബാലനടൻ: ഗൗരവ് മേനോൻമികച്ച പരിസ്ഥിതി സംബന്ധി ചിത്രം :- വലിയ ചിറകുള്ള പക്ഷികൾമികച്ച സാമൂഹികപ്രസക്തിയുള്ള ചിത്രം :- നിർണായകം