കണ്ണൂർ സർവകലാശാല ബിരുദപ്രവേശനം; ആദ്യ അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു kannur universities
കണ്ണൂർ സർവകലാശാല ബിരുദപ്രവേശനം; ആദ്യ അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു kannur universities
kannur universities കണ്ണൂർ: സർവകലാശാലയുടെ 2020-21 അധ്യയനവർഷത്തെ ബിരുദ പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്മെൻറ്് www.admission.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് അപ്ലിക്കേഷൻ നമ്പറും പാസ് വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് പരിശോധിക്കാം. അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ സെപ്റ്റംബർ 24, 25, 26 തീയതികളിലായി പ്രവേശന ഫീസ് എസ്.ബി.ഐ. കളക്ട് വഴി അടയ്ക്കണം.ഫീസ് അടയ്ക്കാത്തവർക്ക് അലോട്ട്മെൻറ്് നഷ്ടമാവുകയും തുടർന്നുള്ള അലോട്ട്മെന്റ് പ്രക്രിയയിൽനിന്ന് പുറത്താകുകയും ചെയ്യും. ഫീസ് അടയ്ക്കുന്നവർ അതത് കാറ്റഗറിയിൽ കൃത്യമായി ഫീസ് അടയ്ക്കണം. സെപ്റ്റംബർ 26-ന് വൈകിട്ട് അഞ്ചിനുമുമ്പ് വെബ്സൈറ്റിൽ വിവരങ്ങൾ രേഖപ്പെടുത്തി അലോട്ട്മെൻറ്് ഉറപ്പാക്കണം. ലഭിച്ച സീറ്റിൽ തൃപ്തരല്ലാത്ത വിദ്യാർഥികൾ തുടർ അലോട്ട്മെൻറുകളിൽ പരിഗണിക്കുന്നതിന് ഫീസ് അടച്ച വിവരങ്ങൾ വെബ്സൈറ്റിൽ രേഖപ്പെടുത്തണം.അപേക്ഷകർ ലഭിച്ച സീറ്റിൽ തൃപ്തരാണെങ്കിൽ ഫീസടച്ച വിവരം രേഖപ്പെടുത്തി ഹയർ ഓപ്ഷനുകൾ വെബ്സൈറ്റിൽനിന്ന് നീക്കംചെയ്യണം. റദ്ദുചെയ്ത ഹയർ ഓപ്ഷനുകൾ പുനഃസ്ഥാപിച്ചു നൽകില്ല. ഹയർ ഓപ്ഷൻ നിലനിർത്തുന്നവരെ അടുത്ത അലോട്ട്മെൻറിൽ ആ ഓപ്ഷനിലേക്ക് പരിഗണിക്കുന്നതും പുതിയ അലോട്ട്മെൻറ്് നിർബന്ധമായും സ്വീകരിക്കണം.രണ്ടാംഘട്ട അലോട്ട്മെന്റ് സെപ്റ്റംബർ 28-നും മൂന്നാംഘട്ട അലോട്ട്‌മെന്റ് ഒക്ടോബർ അഞ്ചിനും പ്രസിദ്ധീകരിക്കും. ഒന്ന്, രണ്ട്, മൂന്ന് ഘട്ടങ്ങളിൽ അലോട്ട്മെന്റ് ലഭിക്കുന്നവർ മൂന്നാം അലോട്ട്മെന്റിനുശേഷം മാത്രം കോളേജുകളിൽ ഹാജരായാൽ മതി. മൂന്നാം അലോട്ട്മെൻറിനുശേഷം വെബ്സൈറ്റിൽ നൽകുന്ന അലോട്ട്മെന്റ് മെമ്മോയോടൊപ്പം അനുബന്ധ രേഖകളും കോളേജുകളിൽ ഹാജരാക്കണം.ഓൺലൈനായി രജിസ്റ്റർചെയ്ത് ഫീസടച്ച വിദ്യാർഥികൾ പ്രിന്റൗട്ട് സൂക്ഷിച്ച് പ്രവേശനസമയത്ത് അതത് കോളേജിൽ ഹാജരാക്കണം. വിവരങ്ങൾ www.admission.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും.