എം.ജി. ബിരുദ പ്രവേശനം: രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു mg universities
എം.ജി. ബിരുദ പ്രവേശനം: രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു mg universities
mg universities സർവകലാശാലയ്ക്ക് കീഴിലുള്ള കോേളജുകളിൽ ഒന്നാം സെമസ്റ്റർ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള കേന്ദ്രീകൃത പ്രവേശനത്തിന്റെ രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അപേക്ഷകർ അലോട്ട്മെന്റ് സ്റ്റാറ്റസ് പരിശോധിക്കുന്നതിനായി മുമ്പ് ലഭിച്ച ആപ്ലിക്കേഷൻ നമ്പർ, പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് ക്യാപ് വെബ്സൈറ്റിൽ (www.cap.mgu.ac.in) ലോഗിൻ ചെയ്യണം. തുടർന്ന് സർവകലാശാലയ്ക്കുള്ള ഫീസടച്ച് ഉചിതമായ പ്രവേശനം (സ്ഥിര/താത്കാലിക പ്രവേശനം) തിരഞ്ഞെടുക്കണം. പരീക്ഷാഫലം2019 ഒക്‌ടോബറിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ്‌സി. സ്റ്റാറ്റിസ്റ്റിക്‌സ്, 2019 ഒക്‌ടോബറിൽ നടന്ന മൂന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ് ട്രാവൽ ആൻഡ് ടൂറിസം മാനേജ്‌മെന്റ്/മാസ്റ്റർ ഓഫ് ടൂറിസം അഡ്മിനിസ്‌ട്രേഷൻ (2018 അഡ്മിഷൻ റഗുലർ, 2018-ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.