ഹെൽപ്പ് ഡെസ്‌ക് സേവനം പ്രയോജനപ്പെടുത്തണം kerala universities
ഹെൽപ്പ് ഡെസ്‌ക് സേവനം പ്രയോജനപ്പെടുത്തണം kerala universities
kerala universities കോവിഡ് പശ്ചാത്തലത്തിൽ കേരള സർവകലാശാലയിൽ സന്ദർശന നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് സർവകലാശാലാ സേവനങ്ങൾ തടസ്സപ്പെടാതിരിക്കാനായി അതതു പരീക്ഷാവിഭാഗങ്ങളുമായി രാവിലെ 10.30 മുതൽ വൈകീട്ട് അഞ്ചു മണിവരെ ഫോണിലും ഇ-മെയിൽ വിലാസങ്ങളിലും ബന്ധപ്പെടാം. ഫോൺ - ഹെൽപ്പ്‌ഡെസ്‌ക്: 9188526674, 9188526670, ഇ-മെയിൽ വിലാസം - [email protected], [email protected] മറ്റ് സേവനങ്ങൾക്ക് സി.ബി.സി.എസ്.എസ്. (ഡെപ്യൂട്ടി രജിസ്ട്രാർ ) 0471-2386104, ബി.കോം. (അസിസ്റ്റന്റ് രജിസ്ട്രാർ) - 2386389, ബി.എസ്‌എസി. (അസിസ്റ്റന്റ് രജിസ്ട്രാർ) - 2386256, ബി.എ. (അസിസ്റ്റന്റ് രജിസ്ട്രാർ) - 2386424, ബി.എ.സെക്ഷൻ-2386390, 2386351, ബി.എ, ബി.എസ്‌സി. ആന്വൽ (അസിസ്റ്റന്റ് രജിസ്ട്രാർ)-2386254, ബി.കോം.ആന്വൽ സെക്ഷൻ - 2386473, ബി.ടെക് (പഴയ സ്‌കീം) - 2386257, ബി.എ. ആന്വൽ സെക്ഷൻ - 2386350, 2386436, ആന്വൽ സ്‌കീം - 2386438, 2386433.വിദ്യാർത്ഥികൾ പരമാവധി ഓൺലൈൻ സേവനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു. പരീക്ഷാഫീസ്ഒൻപതാം സെമസ്റ്റർ ബി.ആർക്ക്. സപ്ലിമെന്ററി (2013 സ്‌കീം) പരീക്ഷയുടെ രജിസ്‌ട്രേഷൻ സെപ്റ്റംബർ 24-ന് ആരംഭിക്കും. പിഴകൂടാതെ ഒക്‌ടോബർ 3 വരെയും 150 രൂപ പിഴയോടെ 7 വരെയും 400 രൂപ പിഴയോടെ 9 വരെയും അപേക്ഷിക്കാം.2020 നവംബർ 18 മുതൽ നടത്തുന്ന എട്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.കോം.എൽ.എൽബി./ബി.ബി.എ.എൽഎൽ.ബി., നവംബർ 20 മുതൽ നടത്തുന്ന എട്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എൽഎൽ.ബി. പരീക്ഷകൾക്ക് ഓൺലൈനായി സെപ്റ്റംബർ 22 മുതൽ അപക്ഷിക്കാം. പിഴകൂടാതെ ഒക്‌ടോബർ 5 വരെയും 150 രൂപ പിഴയോടെ 8 വരെയും 400 രൂപ പിഴയോടെ 12 വരെയും അപേക്ഷിക്കാം.