ഡിഗ്രി, പി.ജി. ആദ്യ സെമസ്റ്റർ ക്ലാസുകൾ ഓൺലൈനായി നവംബറിൽ തുടങ്ങും announcements education-malayalam
ഡിഗ്രി, പി.ജി. ആദ്യ സെമസ്റ്റർ ക്ലാസുകൾ ഓൺലൈനായി നവംബറിൽ തുടങ്ങും announcements education-malayalam
announcements education-malayalam തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിലും കോളേജുകളിലും ഒന്നാംവർഷ ക്ലാസുകൾ നവംബർ ഒന്നിന് ഓൺലൈനായി ആരംഭിക്കാനാകുംവിധം പ്രവേശന നടപടികൾ പുരോഗമിക്കുന്നതായി അധികൃതർ. ബിരുദ, ബിരുദാനന്തര കോഴ്‌സുകളുടെ ഒന്നാം സെമസ്റ്റർ ക്ലാസുകൾ നവംബർ ഒന്നുമുതൽ ആരംഭിക്കണമെന്നാണ് യു.ജി.സി. നിർദേശിച്ചത്. കേരളത്തിലെ സർവകലാശാലകളിലെല്ലാം ബിരുദ, ബിരുദാനന്തര പ്രവേശന നടപടികൾ ഒക്ടോബർ അവസാനത്തോടെ പൂർത്തിയാക്കാനാകുമെന്നാണു കരുതുന്നത്. കേരളയിൽ ബിരുദ കോഴ്‌സുകൾക്കുള്ള മൂന്നാംഘട്ട അലോട്ട്‌മെന്റ് ഉടൻ തുടങ്ങും. മറ്റു സർവകലാശാലകളിൽ പ്രവേശനനടപടികൾ പൂർത്തീകരണത്തോടടുക്കുകയാണ്. കേരളയിലെ ബിരുദ പ്രവേശനനടപടികൾ പൂർത്തിയായാൽ ഉടൻ ബിരുദാനന്തര കോഴ്‌സുകൾക്കുള്ള പ്രവേശനപരീക്ഷ നടക്കും. ഒക്ടോബർ അവസാനത്തോടെ പി.ജി. പ്രവേശനവും പൂർത്തിയാക്കാനാകുമെന്നാണു കരുതുന്നത്. എല്ലാ സർവകലാശാലകളിലും ഒക്ടോബർ അവസാനത്തോടെ ബിരുദ, ബിരുദാനന്തര പ്രവേശന നടപടികൾ പൂർത്തിയാക്കാൻ കഴിയുന്ന തരത്തിലാണ് നടപടികൾ പുരോഗമിക്കുന്നത്.നവംബർമുതൽ ആഴ്ചയിൽ ആറുദിവസം പ്രവൃത്തിദിനമായിരിക്കും. ഇതേ രീതിതന്നെയാകും അക്കാദമിക വർഷത്തിന്റെ ബാക്കിദിനങ്ങളിലും സ്വീകരിക്കുക. അവധികളും ഇടവേളകളും വേണ്ടെന്നും യു.ജി.സി. നിർദേശിച്ചിട്ടുണ്ട്. സെമസ്റ്റർ പരീക്ഷകൾ ഉൾപ്പെടെയുള്ള അക്കാദമിക കലണ്ടറാണ് യു.ജി.സി. കഴിഞ്ഞദിവസം പുറത്തിറക്കിയത്.