അപേക്ഷ ക്ഷണിച്ചു announcements education-malayalam
അപേക്ഷ ക്ഷണിച്ചു announcements education-malayalam
announcements education-malayalam കണ്ണൂർ: കേരള സർക്കാർ സ്ഥാപനമായ എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ കണ്ണൂർ മേഖലാ കേന്ദ്രത്തിലും കൂത്തുപറമ്പ്, പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസർകോട് എന്നീ ഉപകേന്ദ്രങ്ങളിലും ആരംഭിക്കുന്ന കോഴ്‌സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. www.lbscentre.kerala.gov.in or http://lbscentre,kerala.gov.in/services/courses എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം.പി.ജി.ഡി.സി.എ., ഡി.സി.എ., ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ, ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇൻ കംപ്യൂട്ടർ ഹാർഡ്‌വെയർ മെയിൻറനൻസ് ആൻഡ് നെറ്റ് വർക്കിങ് കോഴ്സ് എന്നിവയാണ് കോഴ്‌സുകൾ. കൂടൂതൽ വിവരങ്ങൾ കണ്ണൂർ ഗവ. ടൗൺ ഹയർ സെക്കൻഡറി സ്കൂൾ കാമ്പസിന് സമീപത്തെ എൽ.ബി.എസ്. മേഖലാകേന്ദ്രത്തിൽനിന്നും ഉപകേന്ദ്രങ്ങളിൽനിന്നും ലഭിക്കും. ഫോൺ: 0497 2702812, 0490 2365878, 0498 5208878, 0467 2201422, 04994 221011.