സി.ബി.എസ്.ഇ കമ്പാര്‍ട്മെന്റ് പരീക്ഷ ഫലം ഒക്ടോബര്‍ 10 ന്
സി.ബി.എസ്.ഇ കമ്പാര്‍ട്മെന്റ് പരീക്ഷ ഫലം ഒക്ടോബര്‍ 10 ന്
ന്യൂഡൽഹി: സി.ബി.എസ്.ഇയുടെ 12-ാം ക്ലാസ് പരീക്ഷയിൽ തോറ്റവർക്കും, ഫലം മെച്ചെപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്കുമായി നടത്തുന്ന കമ്പാർട്മെന്റ് പരീക്ഷയുടെ ഫലം ഒക്ടോബർ പത്തിനോ അതിന് മുമ്പോ പ്രഖ്യാപിക്കും. സുപ്രീം കോടതിയിൽ ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ സി.ബി.എസ്.ഇ ആണ് ഇക്കാര്യം അറിയിച്ചത്. ഒന്നാം വർഷ ഡിഗ്രി പ്രവേശനം പൂർത്തിയാക്കേണ്ടത് ഒക്ടോബർ 31-നാണ്. എന്നാൽ ഒഴിവുള്ള സീറ്റുകളിൽ നവംബർ 30 വരെ പ്രവേശനം നടത്താൻ അനുമതി ഉണ്ടായിരിക്കും. അതിനാൽ തന്നെ കമ്പാർട്മെന്റ് പരീക്ഷയിലൂടെ വിജയിക്കുന്നവർക്കും ഈ വർഷം തന്നെ ഡിഗ്രി പ്രവേശനത്തിന് അപേക്ഷിക്കാൻ കഴിയുമെന്നും സി.ബി.എസ്.ഇ കോടതിയെ അറിയിച്ചു. രണ്ട് ലക്ഷത്തോളം വിദ്യാർഥികൾ കമ്പാർട്മെന്റ് പരീക്ഷ എഴുതുന്നുവെന്നാണ് ഹർജിക്കാർ സുപ്രീംകോടതിയിൽ വ്യക്തമാക്കിയത്. ഈ വർഷത്തെ ഡിഗ്രി പ്രവേശനത്തിൽ തങ്ങൾക്ക് കൂടി അവസരം ലഭിക്കുന്ന തരത്തിൽ ഫലപ്രഖ്യാപനം ഉണ്ടാകണം എന്നായിരുന്നു വിദ്യാർഥികളുടെ ആവശ്യം. Class 12th compartment results to be out on or before October 10, CBSE says to supreme court, CBSE results
Manglish Transcribe ↓
nyoodalhi: si. Bi. Esu. Iyude 12-aam klaasu pareekshayil thottavarkkum, phalam meccheppedutthaan aagrahikkunnavarkkumaayi nadatthunna kampaardmentu pareekshayude phalam okdobar patthino athinu mumpo prakhyaapikkum. Supreem kodathiyil jasttisu e. Em. Khaanvilkkar adhyakshanaaya benchinu mumpaake si. Bi. Esu. I aanu ikkaaryam ariyicchathu. onnaam varsha digri praveshanam poortthiyaakkendathu okdobar 31-naanu. Ennaal ozhivulla seettukalil navambar 30 vare praveshanam nadatthaan anumathi undaayirikkum. Athinaal thanne kampaardmentu pareekshayiloode vijayikkunnavarkkum ee varsham thanne digri praveshanatthinu apekshikkaan kazhiyumennum si. Bi. Esu. I kodathiye ariyicchu. randu lakshattholam vidyaarthikal kampaardmentu pareeksha ezhuthunnuvennaanu harjikkaar supreemkodathiyil vyakthamaakkiyathu. Ee varshatthe digri praveshanatthil thangalkku koodi avasaram labhikkunna tharatthil phalaprakhyaapanam undaakanam ennaayirunnu vidyaarthikalude aavashyam. class 12th compartment results to be out on or before october 10, cbse says to supreme court, cbse results