പാലക്കാട് ഐ.ഐ.ടി.യില്‍ ഗവേഷണം; സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം
പാലക്കാട് ഐ.ഐ.ടി.യില്‍ ഗവേഷണം; സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം
പാലക്കാട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി.) ഡിസംബർ സെഷനിലെ പിഎച്ച്.ഡി. പ്രോഗ്രാം, ഗവേഷണത്തിലൂടെയുള്ള എം.എസ്. പ്രോഗ്രാം എന്നിവയിലെ പ്രവേശനത്തിന് അപേക്ഷിക്കാം. സിവിൽ, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, കെമിസ്ട്രി, ഫിസിക്സ് എന്നീ വകുപ്പുകളിലാണ് പിഎച്ച്.ഡി. പ്രോഗ്രാമുള്ളത്. എൻജിനിയറിങ്/ടെക്നോളജി മാസ്റ്റേഴ്സ് ബിരുദധാരികൾ, ഗവേഷണം വഴിയുള്ള മാസ്റ്റേഴ്സ് ബിരുദമുള്ളവർ എന്നിവർക്ക് എൻജിനിയറിങ് ഗവേഷണപ്രോഗ്രാമിന് അപേക്ഷിക്കാം. സയൻസിൽ മാസ്റ്റേഴ്സ് ഉള്ളവർക്ക് വ്യവസ്ഥകൾക്കു വിധേയമായി ബന്ധപ്പെട്ട എൻജിനിയറിങ് ശാഖയിൽ അപേക്ഷിക്കാം. സയൻസ് പിഎച്ച്.ഡി. പ്രോഗ്രാമിലേക്ക് സയൻസിൽ മാസ്റ്റേഴ്സും സാധുവായ ഗേറ്റ് സ്കോർ/യു.ജി.സി./സി.എസ്.ഐ.ആർ.-നെറ്റ്/എൻ.ബി.എച്ച്.എം./തത്തുല്യ യോഗ്യതയുള്ളവർക്കും എൻജിനിയറിങ്/ടെകനോളജി മാസ്റ്റേഴ്സ് ഉള്ളവർക്കും അപേക്ഷിക്കാം. കേന്ദ്രസഹായത്താൽ പ്രവർത്തിക്കുന്ന സാങ്കേതിക സ്ഥാപനങ്ങളിൽ(ജി.എഫ്.ടി.ഐ.)നിന്നും എൻജിനിയറിങ്/ടെക്നോളജി ബാച്ചിലർ ബിരുദം നേടിയവർക്ക് വ്യവസ്ഥകൾക്കു വിധേയമായി രണ്ടിലേക്കും അപേക്ഷിക്കാം. സിവിൽ, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്ട്രിക്കൽ, മെക്കാനിക്കൽ എന്നീ വകുപ്പുകളിലാണ് എം.എസ്. (ഗവേക്ഷണം വഴി) പ്രോഗ്രാമുള്ളത്. ഗേറ്റ് യോഗ്യതയുള്ള, എൻജിനിയറിങ്/ടെക്നോളജി ബാച്ചിലർ ബിരുദം/സയൻസ് മാസ്റ്റേഴ്സ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. നിശ്ചിത പ്രൊഫഷണൽ സമിതികളുടെ യോഗ്യതയുള്ളവർ ഐ.ഐ.ടി., ജി.എഫ്.ടി.ഐ. എന്നിവയിൽനിന്നും എൻജിനിയറിങ്/ടെക്നോളജി ബാച്ചിലർ ബിരുദം നേടിയവർക്കും വ്യവസ്ഥകൾക്കു വിധേയമായി എം.എസിന് അപേക്ഷിക്കാം. അപേക്ഷ https://resap.iitpkd.ac.in/ വഴി സെപ്റ്റംബർ 30 വരെ PhD admissions at IIT Palakkad; apply by 30 September