ബിരുദ പ്രവേശനം- മാനേജ്‌മെന്റ് ക്വാട്ടയിലേക്ക് അപേക്ഷിക്കാം kerala universities
ബിരുദ പ്രവേശനം- മാനേജ്‌മെന്റ് ക്വാട്ടയിലേക്ക് അപേക്ഷിക്കാം kerala universities
kerala universities കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള എയ്ഡഡ്, സെൽഫ് ഫിനാൻസിങ് കോളേജുകളിലെ ബിരുദ കോഴ്‌സുകൾക്കുള്ള മാനേജ്‌മെന്റ് ക്വാട്ട സീറ്റുകളിലേക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. ബിരുദ പ്രവേശനത്തിന് നേരത്തേ അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. മാനേജ്‌മെന്റ് ക്വാട്ട പ്രവേശനത്തിനായി സർവകലാശാല അലോട്ട്‌മെന്റ് നടത്തില്ല. ഇതിലേക്കായി വിദ്യാർഥികൾ നേരിട്ട് അതതു കോളേജുകളെ സമീപിക്കണം. വൈവ വോസി വിദൂരവിദ്യാഭ്യാസകേന്ദ്രം നടത്തുന്ന ബി.എ. സോഷ്യോളജി പരീക്ഷയുടെ വൈവ വോസി സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 3 വരെ ഓൺലൈനായി നടത്തും. വിവരങ്ങൾക്ക് വിദൂരവിദ്യാഭ്യാസ കേന്ദ്രവുമായി ബന്ധപ്പെടണം.