പി.ജി. പ്രവേശനം; അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം mg universities
പി.ജി. പ്രവേശനം; അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം mg universities
mg universities വിവിധ പഠനവകുപ്പുകളിലെയും ഇന്റർ സ്‌കൂൾ സെന്ററിലെയും പി.ജി. പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി ഒക്‌ടോബർ ആറ്, ഏഴ് ദിവസങ്ങളിൽ നടക്കുന്ന പരീക്ഷയുടെ അഡ്മിറ്റ് കാർഡ് www.cat.mgu.ac.in എന്ന വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം. കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ചുവേണം പരീക്ഷയ്ക്ക് ഹാജരാകാൻ. അഡ്മിറ്റ് കാർഡിനൊപ്പം ചേർത്തിരിക്കുന്ന മെഡിക്കൽ സെൽഫ് ഡിക്ലറേഷൻ ഫോം ഹാജരാക്കണം. ഓപ്പൺ ഓൾ ഇന്ത്യ ക്വാട്ടയിലുള്ള പി.ജി. പ്രവേശനം യോഗ്യതാപരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് നടത്തുന്നത്. വിശദവിവരത്തിന് ഇ-മെയിൽ: [email protected], ഫോൺ: 0481-2733595.പരീക്ഷാഫലം 2020 ജൂണിൽ സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ നടന്ന ആറാം സെമസ്റ്റർ എൽ.എൽ.ബി. (ത്രിവത്സരം/4 പി.എം.-9 പി.എം.-റഗുലർ, സപ്ലിമെന്ററി), 2019 ഡിസംബറിൽ സ്‌കൂൾ ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ ആൻഡ് സ്‌പോർട്‌സ് സയൻസസിൽ നടന്ന ഒന്നാം സെമസ്റ്റർ എം.പി.ഇ.എസ്.(2019-21 ബാച്ച്-സി.എസ്.എസ്.) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.