kerala universities ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഒക്‌ടോബര്‍ 15-ന് വൈകീട്ട് 5-ന് അവസാനിക്കും. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയവര്‍ അപേക്ഷയുടെ ഏറ്റവും പുതിയ പ്രിന്റൗട്ട് തുടര്‍ ആവശ്യത്തിനായി സൂക്ഷിക്കണം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ക്ക് 8281883052, 8281883053 എന്നീ ഫോണ്‍നമ്പറുകളിലോ [email protected] എന്ന ഇ-മെയില്‍ ഐ.ഡി.യിലോ സര്‍വകലാശാലയുമായി ബന്ധപ്പെടുക. എന്‍.ആര്‍.ഐ. സീറ്റുകളിൽ ഒഴിവ്കാര്യവട്ടം യൂണിവേഴ്‌സിറ്റി എൻജിനീയറിങ് കോളേജിലെ ഒഴിവുള്ള എന്‍.ആര്‍.ഐ.സീറ്റുകളിലേക്ക് സെപ്റ്റംബര്‍ 27 വരെ അപേക്ഷിക്കാം. വിവരങ്ങള്‍ www.ucek.in എന്ന വെബ്‌സൈറ്റില്‍. ഫോണ്‍: 9846332974സി.എസ്.എസ്. പി.ജി. പ്രവേശനപ്പരീക്ഷസര്‍വകലാശാലയുടെ കീഴിലുള്ള പഠനവകുപ്പുകളിലേക്ക് സി.എസ്.എസ്. പി.ജി.പ്രവേശനപ്പരീക്ഷ 9 ജില്ലകളില്‍ നടത്തും. രജിസ്റ്റര്‍ ചെയ്തിട്ടുള്ള അപേക്ഷകര്‍ സെപ്റ്റംബര്‍ 27-നു മുമ്പ് അവരുടെ പരീക്ഷാകേന്ദ്രം ഓണ്‍ലൈനായി രേഖപ്പെടുത്തണം. വിവരങ്ങള്‍ക്ക് www.admissions.keralauniversity.ac.in .ഐ.എം.കെ.യിൽ എം.ബി.എ. (ടൂറിസം) - സീറ്റ് ഒഴിവ്കാര്യവട്ടം കാമ്പസിലെ ഐ.എം.കെ.യില്‍ എം.ബി.എ.(ടൂറിസം) കോഴ്‌സ് 2020-22 ബാച്ചില്‍ കുറച്ച് സീറ്റുകള്‍ ഒഴിവുണ്ട്. KMAT/CAT/CMAT ല്‍ പോസിറ്റീവ് സ്‌കോര്‍ ഉള്ളവര്‍ അല്ലെങ്കില്‍ 50 ശതമാനം മാര്‍ക്ക് നേടി ബിരുദം പൂര്‍ത്തിയാക്കിയവരും മുകളില്‍ പറഞ്ഞ പരീക്ഷകളൊന്നും എഴുതാത്തവരും അപേക്ഷിക്കാന്‍ അര്‍ഹരാണ്. വിദ്യാര്‍ത്ഥികള്‍ക്ക് സെപ്റ്റംബര്‍ 28-ന് രാവിലെ 11-ന് വകുപ്പുമേധാവിക്ക് മുമ്പില്‍ റിപ്പോര്‍ട്ട് ചെയ്യാം. പ്രവേശനത്തിന് മെറിറ്റും റിസര്‍വേഷനും ബാധകമായിരിക്കും.പരീക്ഷാഫീസ്2020 നവംബറില്‍ നടത്തുന്ന മൂന്നാം സെമസ്റ്റര്‍ എം.എഡ്. (2018 സ്‌കീം - റെഗുലര്‍ ആൻഡ് സപ്ലിമെന്ററി), (2015 സ്‌കീം - സപ്ലിമെന്ററി) പരീക്ഷയ്ക്ക് പിഴകൂടാതെ ഒക്‌ടോബര്‍ 5 വരെ അപേക്ഷിക്കാം. വിവരങ്ങള്‍ വെബ്‌സൈറ്റില്‍.