kannur universities സെപ്റ്റംബർ 29-ന് തുടങ്ങുന്ന മൂന്നാം സെമസ്റ്റർ ബി.ടെക്. പരീക്ഷയ്ക്ക് പയ്യന്നൂർ എസ്.എൻ.ജി.സി.ഇ.ടി. പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാർഥികൾ കണ്ണൂർ സർവകലാശാല താവക്കര കാമ്പസിൽ പരീക്ഷയ്ക്കെത്തണം. എം.ഐ.ടി. അഞ്ചരക്കണ്ടി കേന്ദ്രമായി അപേക്ഷിച്ചവർ കണ്ണൂർ ഗവ. എൻജിനീയറിങ് കോളേജിലും ഹാജരാകണം.ഹാൾടിക്കറ്റ്മൂന്നാം സെമസ്റ്റർ ബി.ടെക്. ഡിഗ്രി ഒക്ടോബർ 2019 സപ്ലിമെന്ററി (പാർട്ട് ടൈം ഉൾപ്പെടെ) പരീക്ഷകളുടെ ഹാൾടിക്കറ്റ് 26 മുതൽ വെബ്സൈറ്റിൽ ലഭിക്കും. സി.എഫ്.എൽ.ടി.സി. ആയ എം.ഐ.ടി. അഞ്ചരക്കണ്ടിയിലെ വിദ്യാർഥികളുടെ പരീക്ഷാകേന്ദ്രം കണ്ണൂർ ഗവ. എൻജിനീയറിങ് കോളേജായിരിക്കും.നാലാം സെമസ്റ്റർ ബിരുദ പരീക്ഷഒക്ടോബർ ഒമ്പതിന് നടക്കുന്ന 4C02SOC- Sociological Analysis പരീക്ഷ നാലാം സെമസ്റ്റർ ബി.എസ്.ഡബ്ല്യു., ബി.എ. ഹിസ്റ്ററി/ഇംഗ്ലീഷ് പ്രോഗ്രാമുകൾക്ക് പൊതുവായുള്ള പേപ്പറാണ്.പുനർമൂല്യനിർണയഫലംനാലാം സെമസ്റ്റർ എം.എ. (ഏപ്രിൽ 2020) പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.നാലാം സെമസ്റ്റർ എം.സി.എ. പരീക്ഷഅഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും നാലാം സെമസ്റ്റർ എം.സി.എ. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) മേയ് 2020 പരീക്ഷ ഒക്ടോബർ 13-ന് തുടങ്ങും.