announcements education-malayalam തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയ്ക്കു കീഴിലെ ആർട്സ് ആൻഡ് സയൻസ് കോളേജുകൾ, അറബിക്/ഓറിയന്റൽ ടൈറ്റിൽ കോളേജുകൾ 2018 -19 അധ്യയനവർഷത്തിലോ അതിനുമുമ്പോ അധ്യയനം തുടങ്ങിയ വിവിധ കോഴ്സുകൾക്ക് 2020 -21 അധ്യയനവർഷത്തേക്ക് താത്കാലിക സീറ്റ് വർധനവിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ 26 വരെ സ്വീകരിക്കും. സ്വാശ്രയമേഖലയിൽ നടത്തുന്ന ഒരു കോഴ്സിനു 3000 രൂപയാണ് അപേക്ഷാഫീസ്.