ന്യൂഡൽഹി: സെപ്റ്റംബർ 13-ന് നടത്തിയ നീറ്റ് യു.ജി പരീക്ഷയുടെ ഉത്തരസുചിക നാഷണൽ ടെസ്റ്റിങ് ഏജൻസി പ്രസിദ്ധീകരിച്ചു. വിദ്യാർഥികൾക്ക് എൻ.ടി.എയുടെ www.nta.ac.in എന്ന വെബ്സൈറ്റിൽനിന്ന് ഉത്തരസുചിക ഡൗൺലോഡ് ചെയ്തെടുക്കാം. E1- E6, F1-F6, G1-G6, H1-H6 സെറ്റുകളുടെ ഉത്തരസൂചികയാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. 15.97 ലക്ഷം വിദ്യാർഥികളാണ് മെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് പരിഗണിക്കുന്ന നീറ്റ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. രാജ്യവ്യാപകമായി 3843 കേന്ദ്രങ്ങളിൽ രണ്ട് ഷിഫ്റ്റായാണ് പരീക്ഷ നടത്തിയത്. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക. NEET 2020 Official Answer Key Released By NTA