ഡല്‍ഹി സര്‍വകലാശാല പുതിയ അക്കാദമിക് സെഷന്‍ നവംബര്‍ 18-ന് ആരംഭിക്കും
ഡല്‍ഹി സര്‍വകലാശാല പുതിയ അക്കാദമിക് സെഷന്‍ നവംബര്‍ 18-ന് ആരംഭിക്കും
ന്യൂഡൽഹി: ഡൽഹി സർവകലാശാല പുതിയ അക്കാദമിക് സെഷന് നവംബറിൽ തുടക്കമാകുമെന്ന് സർവകലാശാല അധികൃതർ അറിയിച്ചു. യു.ജി., പി.ജി. കോഴ്സുകളിലേക്കുള്ള പ്രവേശന നടപടിക്രമങ്ങളുടെ തീയതിയും സർവകലാശാല പ്രഖ്യാപിച്ചിട്ടുണ്ട്. യു.ജി കോഴ്സുകളിലേക്ക് ആദ്യ കട്ട്-ഓഫ് പ്രകാരമുള്ള പ്രവേശനം ഒക്ടോബർ 12 മുതൽ 14 വരെ നടക്കും. ഒക്ടോബർ 19 മുതൽ 21 വരെ രണ്ടാം കട്ട്-ഓഫ് ലിസ്റ്റ് പ്രകാരവും പിന്നീടുള്ളവ നവംബർ 11 വരെ വിവിധ ഘട്ടങ്ങളിലും നടക്കും. നവംബർ 18-ന് ക്ലാസുകൾ ആരംഭിക്കുമെങ്കിലും പ്രത്യേക കട്ട്-ഓഫ് ലിസ്റ്റ് പ്രകാരമുള്ള പ്രവേശനം 20 വരെയുണ്ടാകും. ഒക്ടോബർ 26 മുതൽ പി.ജി കോഴ്സുകളിലേക്കുള്ള പ്രവേശനവും നടത്തും. നവംബർ 11 വരെ വിവിധ ഘട്ടങ്ങളിലായാണ് ഇത് നടത്തുക. ഒഴിവുകളുണ്ടെങ്കിൽ പിന്നീട് അറിയിക്കുമെന്നും സർവകലാശാല വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾ www.du.ac.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. Delhi University to commence new academic session on November 18