കീം - ഗവണ്‍മെന്റ്/എയ്ഡഡ് വിഭാഗം എന്‍ജിനിയറിങ് പ്രവേശന സാധ്യതകള്‍
കീം - ഗവണ്‍മെന്റ്/എയ്ഡഡ് വിഭാഗം എന്‍ജിനിയറിങ് പ്രവേശന സാധ്യതകള്‍
2020 -ലെ കേരള എൻജിനിയറിങ് റാങ്ക് പട്ടിക പ്രസിദ്ധപ്പെടുത്തിയതോടെ അലോട്ട്മെന്റ് നടപടികൾ ഉടൻ തുടങ്ങും. പ്രവേശനം തേടുന്ന വിദ്യാർഥികൾ അവരുടെ പ്രവേശന സാധ്യതകൾ വിലയിരുത്തുന്ന സമയമാണിത്. മുൻവർഷങ്ങളിലെ പ്രത്യേകിച്ച് 2019-ലെ പ്രവേശന വിവരങ്ങളാണ് മുഖ്യമായും വിദ്യാർഥികൾ ആശ്രയിക്കുന്നത്. സാധ്യതകൾ വിലയിരുത്താൻ അത് സഹായകരമാകുമെങ്കിലും ആ നില അതേരീതിയിൽ ഈ വർഷം തുടരണം എന്നില്ല എന്ന് ഓർത്തിരിക്കണം. 2019- ൽ ഗവൺമെന്റ്/എയ്ഡഡ് എൻജിനിയറിങ് കോളേജുകളിലെയും കാർഷിക/വെറ്ററിനറി/ഫിഷറീസ് സർവകലാശാലകളിലെ എൻജിനിയറിങ് സ്ഥാപനങ്ങളിലെയും വിവിധ ബ്രാഞ്ചുകളിലേക്ക് മൂന്ന് അലോട്ട്മെന്റുകളും തുടർന്ന് ഒരു മോപ്അപ് റൗണ്ട് അലോട്ടുമെന്റുമാണ് ഓൺലൈനായി നടത്തിയത്. അതിനുശേഷമാണ് സ്പോട്ട് അലോട്ട്മെന്റ് നടന്നത്. ഗവൺമെന്റ്/എയ്ഡഡ് വിഭാഗത്തിൽ മൂന്നാംറൗണ്ടിലും മോപ് അപ് റൗണ്ടിലും ഈ വിഭാഗത്തിലെ ഏതെങ്കിലും ഒരു കോളേജിൽ, സ്റ്റേറ്റ് മെറിറ്റിൽ അലോട്ട്മെന്റ് ലഭിച്ച അവസാന എൻജിനിയറിങ് റാങ്കുകൾ, ബ്രാഞ്ച് തിരിച്ചുള്ളത് ഇപ്രകാരമാണ്. ബ്രാഞ്ച് ലഭ്യമായ കോളേജുകളുടെ എണ്ണവും നൽകിയിരിക്കുന്നു. KEAM 2020 allotment possibilities