ഭിന്നശേഷി വിഭാഗക്കാരായ വിദ്യാർഥികളുടെ മെഡിക്കൽ പരിശോധന announcements education-malayalam
ഭിന്നശേഷി വിഭാഗക്കാരായ വിദ്യാർഥികളുടെ മെഡിക്കൽ പരിശോധന announcements education-malayalam
announcements education-malayalam തിരുവനന്തപുരം: എൻജിനീയറിങ് / ആർക്കിടെക്‌ചർ / ഫാർമസി/ മെഡിക്കൽ /മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷ സമർപ്പിച്ച ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ ശാരീരിക ക്ഷമത നിർണയിക്കുന്നതിനുള്ള മെഡിക്കൽ പരിശോധന, ഓഗസ്റ്റ് 26,27,28 തീയതികളിൽ നടത്തിയിരുന്നു. ഈ റിപ്പോർട്ട് പരിശോധിച്ച് വിദ്യാർഥികളുടെ അതത് കോഴ്‌സുകളിലേക്കുള്ള പ്രവേശന യോഗ്യത തീരുമാനിക്കുന്നതിനുള്ള സംസ്ഥാനതല മെഡിക്കൽ ബോർഡ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓൾഡ് ഓഡിറ്റോറിയത്തിൽ 29ന് രാവിലെ 10 മണിക്ക് കൂടും. മതിയായ കാരണത്താൽ ജില്ലാതലത്തിൽ നടത്തിയ മെഡിക്കൽ ബോർഡിൽ പങ്കെടുക്കാൻ കഴിയാതിരുന്ന വിദ്യാർഥികൾക്ക് കാരണം ബോധിപ്പിക്കുന്ന രേഖയും ഭിന്നശേഷി തെളിയിക്കുന്നതിനുള്ള അസ്സൽ രേഖകളും സഹിതം സംസ്ഥാനതലത്തിൽ നടത്തുന്ന മെഡിക്കൽ ബോർഡിൽ പങ്കെടുക്കാവുന്നതാണ്.