കോവിഡിന്റെ പേരില്‍ സിവില്‍ സര്‍വീസസ് പരീക്ഷ മാറ്റിവെക്കാനാകില്ലെന്ന് യു.പി.എസ്.സി
കോവിഡിന്റെ പേരില്‍ സിവില്‍ സര്‍വീസസ് പരീക്ഷ മാറ്റിവെക്കാനാകില്ലെന്ന് യു.പി.എസ്.സി
ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിയുടെ പേരിൽ സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷ മാറ്റിവെക്കാനാകില്ലെന്ന് യു.പി.എസ്.സി സുപ്രീംകോടതിയിൽ വ്യക്തമാക്കി. പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് പരീക്ഷാർഥികൾ നൽകിയ ഹർജിയിൽ തിങ്കളാഴ്ച കോടതിയിൽ വാദം നടക്കവേയാണ് കമ്മിഷൻ നിലപാട് വ്യക്തമാക്കിയത്. നേരത്തെ മേയ് 31-ന് നടത്താനിരുന്ന പരീക്ഷ കോവിഡ് വ്യാപനത്തെത്തുടർന്ന് ഒക്ടോബർ 4-ലേക്ക് പുനർനിശ്ചയിക്കുകയായിരുന്നു. കോവിഡിനു പുറമെ വിവിധ സംസ്ഥാനങ്ങളിലെ വെള്ളപ്പൊക്കത്തിന്റെ കൂടി സ്ഥിതി പരിഗണിച്ച് പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് 20 പരീക്ഷാർഥികളാണ് കോടതിയെ സമീപിച്ചത്. കോവിഡിനെത്തുടർന്ന് മാറ്റിവെച്ച നീറ്റ്, ജെ.ഇ.ഇ പരീക്ഷകൾ ഈ മാസം നടത്തിയിരുന്നു. Civil Services Exams Can't Be Postponed Over COVID: UPSC To Supreme Court
Manglish Transcribe ↓
nyoodalhi: kovidu prathisandhiyude peril sivil sarveesasu priliminari pareeksha maattivekkaanaakillennu yu. Pi. Esu. Si supreemkodathiyil vyakthamaakki. Pareeksha maattivekkanamennu aavashyappettu pareekshaarthikal nalkiya harjiyil thinkalaazhcha kodathiyil vaadam nadakkaveyaanu kammishan nilapaadu vyakthamaakkiyathu. neratthe meyu 31-nu nadatthaanirunna pareeksha kovidu vyaapanatthetthudarnnu okdobar 4-lekku punarnishchayikkukayaayirunnu. Kovidinu purame vividha samsthaanangalile vellappokkatthinte koodi sthithi pariganicchu pareeksha maattivekkanamennu aavashyappettu 20 pareekshaarthikalaanu kodathiye sameepicchathu. kovidinetthudarnnu maattiveccha neettu, je. I. I pareekshakal ee maasam nadatthiyirunnu. civil services exams can't be postponed over covid: upsc to supreme court