• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • September
  • ->
  • പ്ലസ് വണ്‍ പ്രവേശനം: രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു 

പ്ലസ് വണ്‍ പ്രവേശനം: രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു 

  • തിരുവനന്തപുരം:പ്ലസ് വൺ പ്രവേശനത്തിന്റെ രണ്ടാമത്തേതും മുഖ്യഘട്ടത്തിലെ അവസാനത്തേതുമായ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് പ്രകാരമുള്ള വിദ്യാർത്ഥി പ്രവേശനം സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 6 വരെ കോവിഡ് -19 ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നടക്കും. അലോട്ട്മെന്റ് വിവരങ്ങൾ അഡ്മിഷൻ വെബ്സൈറ്റായ www.hscap.kerala.gov.in ലെ Candidate Login-SWS ലെ Second Allot Results എന്ന ലിങ്കിലൂടെ ലഭിക്കും. അലോട്ട്മെന്റ് ലഭിച്ചവർ Candidate Login ലെ Second Allot Results എന്ന ലിങ്കിൽ നിന്നും ലഭിക്കുന്ന അലോട്ട്മെന്റ് ലെറ്ററിലെ നിർദ്ദിഷ്ട തീയതിയിലെ സമയത്തും പ്രവേശനത്തിനായി അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ രക്ഷകർത്താവിനോടൊപ്പം 2020 ആഗസ്റ്റ് 4 ന് പ്രസിദ്ധീകരിച്ച സർക്കുലർ പ്രകാരം ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകണം.  വിദ്യാർഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെന്റ് ലെറ്റർ അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ നിന്നും പ്രിന്റ് എടുത്ത് അഡ്മിഷൻ സമയത്ത് നൽകുന്നതാണ്. അലോട്ട്മെന്റ് ലഭിക്കുന്നവർ ഫീസടച്ച് സ്ഥിര പ്രവേശനം നേടണം. ഒന്നാം അലോട്ട്മെന്റിൽ താത്ക്കാലിക പ്രവേശനം നേടിയവർക്ക് ഈ അലോട്ട്മെന്റിൽ മാറ്റമൊന്നുമില്ലെങ്കിൽ സ്ഥിര പ്രവേശനം നേടണം. ഉയർന്ന ഓപ്ഷനിലോ പുതുതായോ അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ അലോട്ട്മെന്റ് ലെറ്ററിലെ നിർദ്ദിഷ്ട സമയത്ത് സ്ഥിര പ്രവേശനം നേടണം. പ്രവേശന സമയത്ത് ജനറൽ റവന്യൂവിലടയ്ക്കേണ്ട ഫീസ് സർട്ടിഫിക്കറ്റ് വെരിഫിക്കേഷന് ശേഷം ക്യാൻഡിഡേറ്റ് ലോഗിനിലെ Fee Payment എന്ന ലിങ്കിലൂടെ ഓൺലൈനായി അടയ്ക്കാവുന്നതാണ്. ഇത്തരത്തിൽ ഓൺലൈനായി ഫീസ് അടയ്ക്കാൻ കഴിയാത്തവർക്ക് സ്കൂളിൽ ഫീസ് അടയ്ക്കാവുന്നതാണ്. അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാർത്ഥികളെ തുടർന്നുള്ള സപ്ലിമെന്ററി അലോട്ട്മെന്റുകളിൽ പരിഗണിക്കില്ല.  വിദ്യാർത്ഥികൾക്ക് തങ്ങൾ അപേക്ഷിച്ച ഓരോ സ്കൂളിലെയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങൾ പരിശോധിക്കാവുന്നതാണ്. അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർത്ഥികളെല്ലാം നിർദ്ദിഷ്ട സമയത്തുതന്നെ സ്കൂളിൽ പ്രവേശനത്തിന് ഹാജരാകണം.  രണ്ടാം അലോട്ട്മെന്റിനോടൊപ്പം സ്പോർട്സ് ക്വാട്ട രണ്ടാം അലോട്ട്മെന്റ് പ്രകാരമുള്ള അഡ്മിഷൻ, കമ്മ്യൂണിറ്റി ക്വാട്ട അഡ്മിഷൻ എന്നിവയും നടക്കുന്നതിനാൽ വിവിധ ക്വാട്ടകളിൽ പ്രവേശനത്തിന് അർഹത നേടുന്ന വിദ്യാർത്ഥികൾ അവർക്ക് ഏറ്റവും അനുയോജ്യമായ ക്വാട്ടയിലെ ഏതെങ്കിലും ഒരു ക്വാട്ടയിലാണ് പ്രവേശനം തെരഞ്ഞെടുക്കേണ്ടത്. പ്രവേശന നടപടികൾ ഒരേ കാലയളവിൽ നടക്കുന്നതിനാൽ ഏതെങ്കിലുമൊരു ക്വാട്ടയിൽ പ്രവേശനം നേടിയാൽ മറ്റൊരു ക്വാട്ടയിലേക്ക് പ്രവേശനം മാറ്റാൻ സാധിക്കുകയില്ല.  ഇതുവരെ അപേക്ഷിക്കുവാൻ കഴിയാത്തവർക്ക് രണ്ടാമത്തെ അലോട്ട്മെന്റിനുശേഷം സപ്ലിമെന്ററി അലോട്ട്മെന്റിനായി പുതിയ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. മുഖ്യഘട്ടത്തിൽ തെറ്റായ വിവരങ്ങൾ നൽകിയത് മൂലവും ഫൈനൽ കൺഫർമേഷൻ നൽകാത്തതിനാലും അലോട്ട്മെന്റിനു പരിഗണിക്കാത്ത അപേക്ഷകർക്കും സപ്ലിമെന്ററി ഘട്ടത്തിൽ പുതിയ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. മുഖ്യഘട്ടത്തിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവർക്ക് സപ്ലിമെന്ററി അലോട്ട്മെന്റിനായി പ്രസിദ്ധീകരിക്കുന്ന ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിന് അപേക്ഷ പുതുക്കി നൽകാം. മുഖ്യഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ചിട്ടും തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ പ്രവേശനം നിരാകരിക്കപ്പെട്ടവർക്ക് ഈ അവസരത്തിൽ തെറ്റ് തിരുത്തി അപേക്ഷ പുതുക്കി സമർപ്പിക്കാവുന്നതാണ്. സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള വേക്കൻസിയും നോട്ടിഫിക്കേഷനും മുഖ്യഘട്ട പ്രവേശന സമയ പരിധിക്കുശേഷം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്.  സ്പോർട്സ് ക്വാട്ട അലോട്ട്മെന്റ് റിസൾട്ടും ഇതിനോടൊപ്പം പ്രസിദ്ധീകരിക്കുന്നതാണ്. അലോട്ട്മെന്റ് വിവരങ്ങൾ അഡ്മിഷൻ വെബ്സൈറ്റിലെ Candidate Login-Sports ലെ Sports Results എന്ന ലിങ്കിലൂടെ ലഭിക്കും. അഡ്മിഷൻ 2020 സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 1 വരെ ആയിരിക്കും. വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള നിർദ്ദേശങ്ങളനുസരിച്ച് നിശ്ചിത സമയത്തിനുള്ളിൽ പ്രിൻസിപ്പൽമാർ പ്രവേശന നടപടികൾ പൂർത്തിയാക്കണം.   Plus One Admission: Second Allotment Results Published
  •  

    Manglish Transcribe ↓


  • thiruvananthapuram:plasu van praveshanatthinte randaamatthethum mukhyaghattatthile avasaanatthethumaaya alottmentu listtu prasiddheekaricchu. Listtu prakaaramulla vidyaarththi praveshanam septtambar 28 muthal okdobar 6 vare kovidu -19 aarogya surakshaa maanadandangal paalicchu nadakkum. Alottmentu vivarangal admishan vebsyttaaya www. Hscap. Kerala. Gov. In le candidate login-sws le second allot results enna linkiloode labhikkum. Alottmentu labhicchavar candidate login le second allot results enna linkil ninnum labhikkunna alottmentu lettarile nirddhishda theeyathiyile samayatthum praveshanatthinaayi alottmentu labhiccha skoolil rakshakartthaavinodoppam 2020 aagasttu 4 nu prasiddheekariccha sarkkular prakaaram aavashyamulla sarttiphikkattukalude asal sahitham haajaraakanam.  vidyaarthikalkku praveshanatthinu aavashyamulla alottmentu lettar alottmentu labhiccha skoolil ninnum printu edutthu admishan samayatthu nalkunnathaanu. Alottmentu labhikkunnavar pheesadacchu sthira praveshanam nedanam. Onnaam alottmentil thaathkkaalika praveshanam nediyavarkku ee alottmentil maattamonnumillenkil sthira praveshanam nedanam. Uyarnna opshanilo puthuthaayo alottmentu labhiccha vidyaarththikal alottmentu lettarile nirddhishda samayatthu sthira praveshanam nedanam. Praveshana samayatthu janaral ravanyooviladaykkenda pheesu sarttiphikkattu veriphikkeshanu shesham kyaandidettu loginile fee payment enna linkiloode onlynaayi adaykkaavunnathaanu. Ittharatthil onlynaayi pheesu adaykkaan kazhiyaatthavarkku skoolil pheesu adaykkaavunnathaanu. Alottmentu labhicchittum praveshanam nedaathirikkunna vidyaarththikale thudarnnulla saplimentari alottmentukalil pariganikkilla.  vidyaarththikalkku thangal apekshiccha oro skoolileyum kaattagari thiricchulla avasaana raanku vivarangal parishodhikkaavunnathaanu. Alottmentu labhikkunna vidyaarththikalellaam nirddhishda samayatthuthanne skoolil praveshanatthinu haajaraakanam.  randaam alottmentinodoppam spordsu kvaatta randaam alottmentu prakaaramulla admishan, kammyoonitti kvaatta admishan ennivayum nadakkunnathinaal vividha kvaattakalil praveshanatthinu arhatha nedunna vidyaarththikal avarkku ettavum anuyojyamaaya kvaattayile ethenkilum oru kvaattayilaanu praveshanam theranjedukkendathu. Praveshana nadapadikal ore kaalayalavil nadakkunnathinaal ethenkilumoru kvaattayil praveshanam nediyaal mattoru kvaattayilekku praveshanam maattaan saadhikkukayilla.  ithuvare apekshikkuvaan kazhiyaatthavarkku randaamatthe alottmentinushesham saplimentari alottmentinaayi puthiya apekshakal samarppikkaavunnathaanu. Mukhyaghattatthil thettaaya vivarangal nalkiyathu moolavum phynal kanpharmeshan nalkaatthathinaalum alottmentinu pariganikkaattha apekshakarkkum saplimentari ghattatthil puthiya apekshakal samarppikkaavunnathaanu. Mukhyaghattatthil apekshicchittum alottmentu labhikkaatthavarkku saplimentari alottmentinaayi prasiddheekarikkunna ozhivukalilekku pariganikkunnathinu apeksha puthukki nalkaam. Mukhyaghattatthil alottmentu labhicchittum thettaaya vivarangal apekshayil ulppettathinaal praveshanam niraakarikkappettavarkku ee avasaratthil thettu thirutthi apeksha puthukki samarppikkaavunnathaanu. Saplimentari alottmentinaayulla vekkansiyum nottiphikkeshanum mukhyaghatta praveshana samaya paridhikkushesham vebsyttil prasiddheekarikkunnathaanu.  spordsu kvaatta alottmentu risalttum ithinodoppam prasiddheekarikkunnathaanu. Alottmentu vivarangal admishan vebsyttile candidate login-sports le sports results enna linkiloode labhikkum. Admishan 2020 septtambar 28 muthal okdobar 1 vare aayirikkum. Vebsyttil prasiddheekaricchittulla nirddheshangalanusaricchu nishchitha samayatthinullil prinsippalmaar praveshana nadapadikal poortthiyaakkanam.   plus one admission: second allotment results published
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution