അഫ്സൽ-ഉൽ-അലമ ഒന്നാം അലോട്ട്മെന്റ് calicut universities
അഫ്സൽ-ഉൽ-അലമ ഒന്നാം അലോട്ട്മെന്റ് calicut universities
calicut universities അഫ്സൽ-ഉൽ-ഉലമ പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. സർവകലാശാലാ വെബ്സൈറ്റിൽ (cuonline.ac.in) അഫ്സൽ-ഉൽ-ഉലമ (പ്രിലിമിനറി) ലോഗിൻ വഴി അലോട്ട്മെന്റ് പരിശോധിക്കണം. അലോട്ട്മെന്റ് ലഭിച്ചവരിൽ എസ്.സി./എസ്.ടി./ഒ.ഇ.സി. വിദ്യാർഥികൾ 115 രൂപയും മറ്റുള്ളവർ 480 രൂപയും മാൻഡേറ്ററി ഫീസടച്ച് അലോട്ട്മെന്റ് ഉറപ്പുവരുത്തണം. മാൻഡേറ്ററി ഫീസടയ്ക്കുന്നതിനുള്ള ലിങ്ക് ഒക്ടോബർ ഒന്നിന് വൈകീട്ട് നാലുമണിവരെ ലഭ്യമാകും. ലഭിച്ച ഓപ്ഷനിൽ തൃപ്തരായവർ ഉയർന്ന ഓപ്ഷനുകൾക്ക് പരിഗണിക്കേണ്ടതില്ലെങ്കിൽ അവ റദ്ദാക്കണം. ഓപ്ഷൻ റദ്ദാക്കുന്നവർ പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് സൂക്ഷിക്കണം. രണ്ടാം അലോട്ട്മെന്റിനുശേഷമേ കോളേജുകളിൽ പ്രവേശനം നേടേണ്ടതുള്ളൂ.പരീക്ഷാഫലംഏപ്രിലിൽ നടത്തിയ എം.എ. ഹിന്ദി (സി.യു.സി.എസ്.എസ്.) നാലാംസെമസ്റ്റർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഒക്ടോബർ ഒമ്പതുവരെ അപേക്ഷിക്കാം.എം.ടി.എ. പരീക്ഷമാസ്റ്റർ ഓഫ് തിയേറ്റർ ആർട്സ് (സി.യു.സി.എസ്.എസ്.) റഗുലർ/സപ്ലിമെന്ററി നാലാം സെമസ്റ്റർ ഏപ്രിൽ 2020 പരീക്ഷ ഒക്ടോബർ ആറിന് തുടങ്ങും.ലൈബ്രറി സയൻസ് പരീക്ഷഎം.എൽ.ഐ.എസ്‌സി. (സി.സി.എസ്.എസ്.) റഗുലർ/സപ്ലിമെന്ററി നാലാം സെമസ്റ്റർ ഏപ്രിൽ 2020 പരീക്ഷ ഒക്ടോബർ ആറിന് തുടങ്ങും.എം.കോം. ഇന്റർനാഷണൽ ഫിനാൻസ് പരീക്ഷഎം.കോം. ഇന്റർനാഷണൽ ഫിനാൻസ് (സി.സി.എസ്.എസ്.) റഗുലർ നാലാംസെമസ്റ്റർ ഏപ്രിൽ 2020 പരീക്ഷ പുതുക്കിയ ടൈംടേബിൾ പ്രകാരം ഒക്ടോബർ ആറിന് തുടങ്ങും.എം.ബി.എ. പരീക്ഷസർവകലാശാലാ എം.ബി.എ. (സി.സി.എസ്.എസ്.) റഗുലർ/സപ്ലിമെന്ററി നാലാം സെമസ്റ്റർ ഏപ്രിൽ 2020 പരീക്ഷ പുതുക്കിയ ടൈംടേബിൾ പ്രകാരം ഒക്ടോബർ ആറിന് തുടങ്ങും.എം.എ. പരീക്ഷസർവകലാശാലാ എം.എ. (സി.സി.എസ്.എസ്.) റഗുലർ/സപ്ലിമെന്ററി നാലാംസെമസ്റ്റർ ഏപ്രിൽ 2020 പരീക്ഷ പുതുക്കിയ ടൈംടേബിൾ പ്രകാരം ഒക്ടോബർ ആറിന് തുടങ്ങും.എം.പി.എഡ്. പരീക്ഷഎം.പി.എഡ്. (2014 പ്രവേശനം മുതൽ) റഗുലർ/സപ്ലിമെന്ററി നാലാംസെമസ്റ്റർ ജൂലായ് 2019 പരീക്ഷ പുതുക്കിയ ടൈംടേബിൾ പ്രകാരം ഒക്ടോബർ ആറിന് തുടങ്ങും.പി.ജി. പരീക്ഷ ഹാൾടിക്കറ്റ്സർവകലാശാലാ പഠനവകുപ്പിലെ ഏപ്രിൽ 2020 പി.ജി. പരീക്ഷകളുടെ (സി.സി.എസ്.എസ്.) ഹാൾടിക്കറ്റ് വെബ്സൈറ്റിൽ ലഭ്യമാണ്. ഹാൾടിക്കറ്റിൽ സൂചിപ്പിച്ച പരീക്ഷാകേന്ദ്രങ്ങളിലാണ് വിദ്യാർഥികൾ ഹാജരാകേണ്ടത്.