kerala universities ഒക്ടോബർ 12-ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ഡിപ്ലോമ ഇൻ ട്രാൻസ്‌ലേഷൻ സ്റ്റഡീസ് (ഡി.ടി.എസ്.) പരീക്ഷയുടെ വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ ലഭിക്കും. ഒക്ടോബർ അഞ്ചിന് തുടങ്ങുന്ന എട്ടാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിങ് ടെക്‌നോളജി(ബി.എച്ച്.എം.) പരീക്ഷയുടെ (2014 സ്‌കീം- റെഗുലർ, സപ്ലിമെന്ററി, 2012 & 2013 അഡ്മിഷൻ) (2011 സ്‌കീം -സപ്ലിമെന്ററി, 2006 സ്‌കീം -മേഴ്‌സിചാൻസ്) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.പരീക്ഷാ ഫീസ്സർവകലാശാലയുടെ കാര്യവട്ടത്തുള്ള സൈക്കോളജി വിഭാഗം നടത്തുന്ന പി.ജി. ഡിപ്ലോമ ഇൻ കൗൺസിലിങ്(ജറിയാട്രിക്സ്) സപ്ലിമെന്ററി(2018-19) പരീക്ഷയ്ക്കു പിഴകൂടാതെ ഒക്ടോബർ ആറ് വരെയും 150 രൂപ പിഴയോടെ ഒമ്പതുവരെയും 400 രൂപ പിഴയോടെ 13 വരെയും അപേക്ഷിക്കാം. പരീക്ഷാഫലം2019 ജൂലായിൽ നടന്ന ആറാം സെമസ്റ്റർ ബി.ഡെസ്സ്., ഡിസംബറിൽ നടന്ന ഏഴാം സെമസ്റ്റർ ബി.ഡെസ്സ്. എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്ടോബർ 14 വരെ അപേക്ഷിക്കാം. 2019 ഡിസംബറിൽ നടത്തിയ രണ്ടാം വർഷ ബി.ഫാം.(സപ്ലിമെന്ററി), 2020 ജനുവരിയിൽ നടത്തിയ മൂന്നാം വർഷ ബി.ഫാം.(സപ്ലിമെന്ററി) എന്നീ പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്ടോബർ 15 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ.