എം.ബി.എ. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു kannur universities
എം.ബി.എ. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു kannur universities
kannur universities സർവകലാശാലയുടെ പഠനവകുപ്പ്/സെന്ററുകൾ/ഐ.സി.എം. പറശ്ശിനിക്കടവ് എന്നിവിടങ്ങളിലേക്ക് എം.ബി.എ. പ്രവേശനത്തിന് അപേക്ഷിച്ചവരുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. www.admission.kannuruniversity.ac.in എന്ന വെബ്‌സൈറ്റിൽ Dept PG-MBA Admission എന്ന ലിങ്കിൽ ലഭിക്കും. ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന ഓൺലൈൻ അലോട്ട്മെന്റ് ഫോം പൂരിപ്പിച്ച് സമർപ്പിക്കണം. ഒക്ടോബർ 10 ആണ് അവസാന തീയതി. അലോട്ട്മെന്റ് ഫോം ഓൺലൈനായി സമർപ്പിക്കാത്തവരെ പ്രവേശനത്തിന് പരിഗണിക്കില്ല.അപേക്ഷ ക്ഷണിച്ചുസർവകലാശാലയ്ക്കുകീഴിലെ തങ്കയം ഫാപ്പിൻസ് കമ്യൂണിറ്റി കോളേജ് ഓഫ് ബിഹേവിയറൽ മാനേജ്മെൻറിൽ 2020-21 അധ്യയന വർഷത്തേക്ക് പി.ജി. ഡിപ്ലോമ ഇൻ കൗൺസലിങ് സൈക്കോളജി (പി.ജി.ഡി.സി.പി- പാർട്ട് ടൈം) കോഴ്സിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. ഒക്ടോബർ മൂന്നുവരെ സ്വീകരിക്കും. വിവരങ്ങൾ www.phapins.com എന്ന വെബ്സൈറ്റിലുണ്ട്. ഫോൺ: 0467 2211535, 9447051039.പരീക്ഷാകേന്ദ്ര മാറ്റംമൂന്നാം സെമസ്റ്റർ ബി.ടെക്. ഡിഗ്രി ഒക്ടോബർ 2019 സപ്ലിമെന്ററി (പാർട്ട് ടൈം ഉൾപ്പെടെ) പരീക്ഷയ്ക്ക് മട്ടന്നൂർ സെയ്ന്റ് തോമസ് കോളേജ് ഓഫ് എൻജിനീയറിങ് ആന്‍ഡ് ടെക്നോളജി, ശ്രീ നാരായണഗുരു കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി എന്നീ കേന്ദ്രങ്ങളിലെ പരീക്ഷാർഥികൾ സർവകലാശാല താവക്കര കാമ്പസിൽ പരീക്ഷയ്ക്ക് ഹാജരാകണം.നാലാം സെമസ്റ്റർ ബിരുദപരീക്ഷകൾക്ക് കെ.എം.എം. ഗവ. വിമൻസ് കോളേജിലെ വിദ്യാർഥികളുടെ പരീക്ഷാകേന്ദ്രം പള്ളിക്കുന്ന് ഗവ. ഹയർ സെക്കൻഡറി സ്കൂളായിരിക്കും.ടൈംടേബിൾഒക്ടോബർ 13-ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളേജുകളിലെയും ഐ.ടി.ഇ.സി.കളിലെയും നാലാം സെമസ്റ്റർ എം.സി.എ. (മേയ് 2020) പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.ഒക്ടോബർ അഞ്ചിന് ആരംഭിക്കുന്ന വാർഷിക ബി.എഡ്. (ജൂൺ 2019) സപ്ലിമെന്ററി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.എ.പി.സി. സമർപ്പണംനാലാം സെമസ്റ്റർ ബിരുദ (ഏപ്രിൽ 2020) പരീക്ഷാർഥികളുടെ ഇന്റേണൽ മാർക്ക് അപ്‌ലോഡ് ചെയ്യാത്ത കോളേജുകൾ ഒക്ടോബർ എട്ടിനകം സമർപ്പിക്കണം. ഇതിൽ വീഴ്ച വരുത്തുന്ന കോളേജുകളിൽനിന്ന് പിഴയീടാക്കും.