കീം: ഇ.ഡബ്ള്യു.എസ്. സർട്ടിഫിക്കറ്റ് നൽകാൻ ഒരവസരംകൂടി announcements education-malayalam
കീം: ഇ.ഡബ്ള്യു.എസ്. സർട്ടിഫിക്കറ്റ് നൽകാൻ ഒരവസരംകൂടി announcements education-malayalam
announcements education-malayalam തിരുവനന്തപുരം: 2020-21 വർഷത്തെ കേരള എൻജിനീയറിങ്, ആർക്കിടെക്‌ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷിച്ച സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സംവരണേതര വിഭാഗക്കാരായ വിദ്യാർത്ഥികൾക്ക് (ഇ.ഡബ്ള്യു.എസ്. കാറ്റഗറി) സർട്ടിഫിക്കറ്റ് നൽകാൻ ഒരു അവസരം കൂടി നൽകുന്നു.ഇതിന് 29 മുതൽ ഒക്‌ടോബർ മൂന്നിന് വൈകുന്നേരം നാലുവരെ സമയം ഉണ്ടായിരിക്കുന്നതാണ്. ജനറൽ വിഭാഗക്കാരായ വിദ്യാർത്ഥികളിൽ ഇ.ഡബ്ള്യു.എസ്. സർട്ടിഫിക്കറ്റ് അർഹരായവർ മാത്രമാണ് പ്രസ്‌തുത സർട്ടിഫിക്കറ്റ് ‘memo details’ ലിങ്ക് വഴി അപ്‌ലോഡ് ചെയ്യേണ്ടത്. ജാതി സംവരണ വിഭാഗങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് ഇ.ഡബ്ള്യു.എസ്. സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിന് അവസരം ഉണ്ടായിരിക്കുന്നതല്ല.എൻ.ആർ.ഐ. പ്രവേശനം: സർട്ടിഫിക്കറ്റ് 14 വരെ നൽകാം 2020-21-ലെ മെഡിക്കൽ കോഴ്‌സുകളിലേക്ക് പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്‌സൈറ്റ് വഴി പ്രവേശനത്തിനായി അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്ക്, സ്വാശ്രയ മെഡിക്കൽ/ ഡെന്റൽ കോളേജുകളിൽ ലഭ്യമായ എൻ.ആർ.ഐ. കാറ്റഗറി സീറ്റുകളിലേക്ക് പുതുതായി അപേക്ഷ സമർപ്പിക്കാം. കോവിഡ്-19 ന്റെ പ്രത്യേക പശ്ചാത്തലത്തിൽ നിലവിൽ പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്‌സൈറ്റ് വഴി എൻ.ആർ.ഐ. സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് 29 മുതൽ 14 ന് ഉച്ചയ്‌ക്ക് 12 വരെ പുതുതായി സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാം. ഹെൽപ്പ് ലൈൻ നമ്പർ: 0471 2525300.