kannur universities സർവകലാശാലാ പഠനവകുപ്പിലെ നാലാം സെമസ്റ്റർ എം.എ. ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ (റെഗുലർ/സപ്ലിമെന്ററി) മേയ് 2020 പരീക്ഷാഫലം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും പകർപ്പിനും ഒക്ടോബർ 13-ന് വൈകുന്നേരം അഞ്ചുവരെ അപേക്ഷിക്കാം.ടൈംടേബിൾ പ്രസിദ്ധീകരിച്ചു സർവകലാശാലയ്ക്ക് കീഴിലെ നാലാം സെമസ്റ്റർ എം.സി.എ. (2013 അഡ്മിഷൻ - മേഴ്‌സി ചാൻസ് ആന്‍ഡ് 2014 അഡ്മിഷൻ - സപ്ലിമെന്ററി), എം.സി.എ. (2013 അഡ്മിഷനും അതിനു മുമ്പും - മേഴ്‌സി ചാൻസ്) പരീക്ഷ, ഏപ്രിൽ 2020 പരീക്ഷകൾ 2020 ഒക്ടോബർ ആറുമുതൽ മങ്ങാട്ടുപറമ്പ് ഐ.ടി. പഠനവകുപ്പിൽ നടത്തും. ടൈംടേബിൾ വെബ്സൈറ്റിലുണ്ട്.