ബിരുദ പ്രവേശനം: ഫീസടയ്ക്കാൻ ഒരവസരംകൂടി calicut universities
ബിരുദ പ്രവേശനം: ഫീസടയ്ക്കാൻ ഒരവസരംകൂടി calicut universities
calicut universities ബിരുദ ഏകജാലക പ്രവേശനത്തിൽ അന്തിമ അപേക്ഷാസമർപ്പണം നടത്തി ഫീസ് അടയ്ക്കാതെ പുറത്തായവർക്ക് ഒരവസരംകൂടി നൽകുന്നു. 30, ഒക്ടോബർ ഒന്ന് തീയതികളിൽ അപേക്ഷകർക്ക് ഫീസടച്ച് അപേക്ഷ പൂർത്തീകരിക്കാം. പൂർത്തീകരിച്ച അപേക്ഷയുടെ പ്രിന്റൗട്ട് സൂക്ഷിക്കണം.പി.ജി. പ്രവേശനം അപേക്ഷത്തീയതി നീട്ടിഏകജാലകം മുഖേനയുള്ള പി.ജി. പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കാനുള്ള സമയം ഒക്ടോബർ മൂന്നിന് അഞ്ചുമണിവരേക്ക് നീട്ടി. എസ്.സി, എസ്.ടി. വിഭാഗങ്ങൾക്ക് 115 രൂപയും മറ്റുള്ളവർക്ക് 280 രൂപയുമാണ് അപേക്ഷാഫീസ്. രജിസ്ട്രേഷൻ പൂർത്തിയാക്കിയവർക്ക് ബിരുദ രജിസ്റ്റർനമ്പർ, മൊബൈൽനമ്പർ എന്നിവ ഒഴികെയുള്ള വിവരങ്ങൾ തിരുത്തുന്നുതിനുള്ള സൗകര്യം പോർട്ടലിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് സർവകലാശാലാ വൈബ്സൈറ്റ് സന്ദർശിക്കണം.റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചുസർവകലാശാലാ അറബിക് വിഭാഗത്തിൽ അസി. പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷിച്ചവരിൽനിന്ന് അഭിമുഖത്തിന് തിരഞ്ഞെടുക്കപ്പെട്ടവരുടെ ചുരുക്കപ്പട്ടിക സർവകലാശാലാ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.പരീക്ഷാഫലം201 9 നവംബറിൽ നടത്തിയ ബി.എഡ്. ഒന്നാം സെമസ്റ്റർ, ബി.പി.എഡ്. മൂന്നാം സെമസ്റ്റർ, 2018 നവംബറിൽ നടത്തിയ ബി.പി.എഡ്. രണ്ടാം സെമസ്റ്റർ, 2019 ഏപ്രിലിൽ നടത്തിയ എം.എസ്‌സി. ബയോകെമിസ്ട്രി (സി.യു.സി.എസ്.എസ്.) നാലാം സെമസ്റ്റർ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഈ പരീക്ഷകളുടെ പുനർമൂല്യനിർണയത്തിന് ഒക്ടോബർ 14 വരെ അപേക്ഷിക്കാം. 2019 ഏപ്രിലിൽ നടത്തിയ എം.എ. ഇസ്‌ലാമിക് ഹിസ്റ്ററി (സി.യു.സി.എസ്.എസ്.) നാലാം സെമസ്റ്റർ, 2020 ഏപ്രിലിൽ നടത്തിയ എം.എസ്‌സി. ഫാഷൻ ആൻഡ് ടെക്സ്‌റ്റൈൽ ഡിസൈനിങ് (സി.യു.സി.എസ്.എസ്.) നാലാം സെമസ്റ്റർ പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിന് ഒക്ടോബർ 12 വരെ അപേക്ഷിക്കാം. 2019 ഏപ്രിലിൽ നടത്തിയ എം.എ. ഫിലോസഫി (സി.യു.സി.എസ്.എസ്.) നാലാംസെമസ്റ്റർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഒക്ടോബർ 13 വരെ അപേക്ഷിക്കാം. 2019 ഏപ്രിലിൽ നടത്തിയ അദീബെ ഫാസിൽ (പ്രിലിമിനറി) രണ്ടാംവർഷ പരീക്ഷാഫലം സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.എം.എസ്‌സി. ബയോടെക്നോളജി പരീക്ഷസർവകലാശാലാ നാഷണൽ സ്ട്രീം എം.എസ്‌സി. ബയോടെക്നോളജി (2018 പ്രവേശനം) ജൂൺ 2020 നാലാം സെമസ്റ്റർ പരീക്ഷയുടെ ഭാഗമായുള്ള ഡെസർട്ടേഷൻ സമർപ്പണം, മൂല്യനിർണയം, വാചാപരീക്ഷ എന്നിവ ഒക്ടോബർ 16-ലേക്ക് നീട്ടി.