എന്‍ജിനീയര്‍മാര്‍ക്ക് ഹിന്ദുസ്ഥാന്‍ ഷിപ്പ്‌യാര്‍ഡില്‍ അവസരം
എന്‍ജിനീയര്‍മാര്‍ക്ക് ഹിന്ദുസ്ഥാന്‍ ഷിപ്പ്‌യാര്‍ഡില്‍ അവസരം
വിശാഖപട്ടണത്തെ ഹിന്ദുസ്ഥാൻ ഷിപ്പ്യാർഡിൽ എൻജീയറിങ് ബിരുദം/ ഡിപ്ലോമ ഉള്ളവർക്ക് ഒരുവർഷത്തെ അപ്രന്റൈസ്ഷിപ്പ് ട്രെയിനിങിന് അപേക്ഷിക്കാം. ഗ്രാജ്വേറ്റ്, ടെക്നിഷ്യൻ വിഭാഗങ്ങളിലായി ആകെ 40 ഒഴിവുകളാണുള്ളത്. 2017-ന് ശേഷം യോഗ്യത നേടിയവരാകണം അപേക്ഷകർ. ഒഴിവുകൾ (വിഭാഗം, ഗ്രാജ്വേറ്റ്, ടെക്നിഷ്യൻ എന്ന ക്രമത്തിൽ) മെക്കാനിക്കൽ എൻജിനീയറിങ് - 08, 07 ഇലക്ട്രിക്കൽ എൻജിനീയറിങ്/ ഇ.ഇ.ഇ - 05, 06 സിവിൽ എൻജിനീയറിങ് - 03, 04 സി.എസ്.ഇ/ ഐ.ടി - 04, 02 ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് - 01, 0 അപേക്ഷ: നാഷണൽ അപ്രന്റൈസ്ഷിപ്പ് ട്രെയിനിങ് സ്കീം (എൻ.എ.ടി.എസ്) പോർട്ടലിന്റെ www.mhrdnats.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായ അപേക്ഷിക്കണം. ഒക്ടോബർ 1-നകം പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ഇതേ പോർട്ടലിൽ ബയോഡേറ്റ അപ്ലോഡ് ചെയ്തശേഷം അപേക്ഷിക്കാം. എൻറോൾമെന്റ് സംബന്ധിച്ച സംശയങ്ങൾstudentquery@boat-srp.com, applacement@boat-srp.com, generalqueryap@boat-srp.com എന്നീ ഇ-മെയിൽവഴി ഉന്നയിക്കാം. 40 apprenticeship trainee vacancies at Hindustan Shipyard