ബ്രസീൽ നഗരമായ റിയോ ഡി ജുനൈയ്റോയിൽ നടന്നത് 31-ാം ഒളിമ്പിക്സാണ്. 11,000-ത്തോളം കായികതാരങ്ങളാണ് മേളയിൽ പങ്കെടുത്തത്. ബാറ, മാറക്കാന, കോപ്പ കബാന, ദിയോഡോറ എന്നീ വേദികളിലായിരുന്നു മത്സരം. റിയോ ഡി ജനെയ്റോയിലെ ഷുഗർലോഫ്മലയുടെ മാതൃകയിൽ മൂന്നുപേർ കൈകോർത്തുനിൽക്കുന്നതാണ് ഒളിമ്പിക്സിന്റെ ലോഗോ മഞ്ഞ, പച്ച, നീല എന്നീ കളറുകളിലാണ് ലോഗോ തയ്യാറാക്കിയത്.ലീവ് യുവർ പാഷൻ എന്നതായിരുന്നു മോട്ടോ. ഒളിമ്പിക്സിന് വേദിയാകുന്ന രണ്ടാമത്തെ ലാറ്റിനമേരിക്കൻ രാജ്യമാണ് ബ്രസീൽ, മുമ്പ് മെക്സിക്കോയിൽ ഒളിമ്പിക്സ് നടന്നിട്ടുണ്ട്. എന്നാൽ ഒന്നാമത്തെ ദക്ഷിണമേരിക്കൻ രാജ്യമാണ്.ഉദ്ഘാടനവും സമാപനവും മാറക്കാന സ്റ്റേഡിയത്തിലായിരുന്നു ബ്രസീൽ ഇതിഹാസ അത്‌ലറ്റ് വാൻഡെൽ ലീമ, ഒളിമ്പിക്ദീപം തെളിയിച്ചു. റിയോ ഒളിമ്പിക്സിന്റെ ഭാഗ്യചിഹ്നം വിനിഷ്യസ്. ഗീതജ്ഞൻ വിനീഷ്യൽ ഡി മൊറെയുടെ സ്മരണയ്ക്കാണ് ഈ പേര് നൽകിയത്.
മെഡൽ
46 സ്വർണവും 37 വെള്ളിയും 38 വെങ്കലവുമടക്കം 121 മെഡൽ നേടി അമേരിക്ക് 31-ാമത് ഒളിമ്പിക്സ് ചാമ്പ്യൻമാരായി.27സ്വർണവും 23 വെള്ളിയും 17 വെങ്കലവുമടക്കം 67 മെഡൽ നേടി ബ്രിട്ടൻ രണ്ടാമത്ചൈന 26 സ്വർണവും 18 വെള്ളിയും 26 വെങ്കലവുമടക്കം 70 മെഡലുകളുമായി മൂന്നാമതായി,ഒരു വെള്ളിയും ഒരു വെങ്കലവുമായി ഇന്ത്യ67-ാം സ്ഥാനം നേടി .558 പേരുമായി വന്ന അമേരിക്കയുടെതായിരുന്നു വലിയ സംഘം. ഒരു അത്‌ലറ്റ് മാത്രമുള്ള ടുളോവയാണ് ഏറ്റവും കുറവ് അംഗസംഖ്യയുള്ള രാജ്യം. റിയോയിൽ ആദ്യമായി അഭയാർഥി സംഘം മത്സരിച്ചു.എട്ട്പേരാണ് അഭയാർഥി ടീമിൽ. അടുത്ത ഒളിമ്പിക്സ് 2020 ൽ ജപ്പാനിലെ ടോക്കിയോയിൽ
പ്രധാന റെക്കോഡുകൾ
* ഒളിമ്പിക്സിലെ വേഗമേറിയ താരങ്ങൾ ജമൈക്കയുടെ ഉസൈൻ ബോൾട്ടും എലെയ്ൻ തോംപ്‌സണും.
* ബോൾട്ടിന് 100 മീറ്ററിലും 200 മീറ്ററില് 4-100 മീറ്റർ റിലേയിലും സ്വർണം.
* ബെയ്ജിങ്ങിലും ലണ്ടനിലും 100, 200,4-100 റിലേയിൽ ബോൾട്ട്സ്വർണം നേടിയിരുന്നു.
* ഒളിമ്പിക്സിൽ 23 സ്വർണമടക്കം 28 മെഡലുകൾ എന്ന അപൂർവ നേട്ടം അമേരിക്കയുടെ നീന്തൽ താരം മൈക്കിൾ ഫെല്ഫ്സിനാണ്
* അഞ്ചു ഒളിമ്പിക്സികളിൽ നിന്നായാണ് ഈ നേട്ടം വ്യക്തിഗത മെഡൽ നേട്ടത്തിൽ ഒന്നാം സ്ഥാനവും ഫെൽപ്സിനാണ്.
* റിയോയിൽ അഞ്ചു സ്വർണവും ഒരു വെള്ളിയുമാണ്.
* അതെൻസിൽ ആറും ബെയ്‌ജിങ്ങിൽ എട്ടും ലണ്ടനിൽ നാലും സ്വർണം ഫെൽപ്പ്സ് നേടിയിരുന്നു.
* വനിതകളിൽ അമേരിക്കയുടെ നീന്തൽ താരം കാത്തി ലെഡേക്കി വ്യക്തിഗത നേട്ടത്തിൽ ഒന്നാമതായി
* നാല് സ്വർണവും ഒരു വെള്ളിയുമാണ് ലെഡേക്കിക്ക്